Updated on: 5 October, 2022 8:12 AM IST
How to keep lips from drying out?

തണുപ്പുകാലങ്ങളിൽ ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണമാണ്,  എന്നാല്‍ ചില ആളുകളിൽ എല്ലാക്കാലങ്ങളിലും ഈ പ്രശ്‌നം കാണാറുണ്ട്.  ഇങ്ങനെ എല്ലാകാലങ്ങളിലും ചുണ്ട് വരണ്ട് പൊട്ടുകയും തൊലിയടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് ചില കാരണങ്ങൾ ഉണ്ടാകാം. പ്രധാനമായും ജീവിതരീതി മൂലമാണ് ഇതുണ്ടാകുന്നത്. ഇത്തരക്കാര്‍ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ഇല്ലാതാക്കാനാകും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചുണ്ടു കറുത്തു പോയോ? വിഷമിക്കേണ്ട ഇതാ പ്രതിവിധി

- ധാരാളം വെള്ളം കുടിക്കുക. ചുണ്ട് വരണ്ടുപൊട്ടുന്നതും തൊലിയടര്‍ന്നുപോകുന്നതുമെല്ലാം ശരീരത്തിലെ ജലാംശം പരിമിതമാകുന്നതിന്റെ ഭാഗമായാവാം. അതിനാല്‍ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക.

- ചിലര്‍ ചുണ്ട് ഉണങ്ങുന്നതിന് അനുസരിച്ച്, നാക്ക് കൊണ്ട് നനയ്ക്കുന്നത് കാണാം. ഇതൊരിക്കലും ചെയ്യരുതാത്തതാണ്. കാരണം, തുപ്പലിന്റെ 'പിഎച്ച്' ലെവല്‍ എട്ടിലധികമെല്ലാം വന്നേക്കും. അതേസമയം ചുണ്ടിന്റേതുള്‍പ്പെടെ നമ്മുടെ ചര്‍മ്മത്തിന്റെ 'പിഎച്ച്' ലെവല്‍ 4.5 ആണ്.  അതിനാല്‍ നനയുമ്പോഴുള്ള താല്‍ക്കാലിക ആശ്വാസത്തിന് ശേഷം ചുണ്ട് വീണ്ടും 'ഡ്രൈ' ആകാനും പൂര്‍വ്വാധികം വരണ്ട് പൊട്ടല്‍ വരാനും സാധ്യതയേറെയാണ്.

- വായുടെ ആകെ ആരോഗ്യം മോശമാകുന്നതും ചുണ്ടുകളെ ബാധിക്കും. അതിനാല്‍ വായുടെ ആരോഗ്യവും ശുചിത്വവും എപ്പോഴും ഉറപ്പാക്കുക. പ്രത്യേകിച്ച് പ്രായമേറും തോറുമാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കാനുള്ളത്. അതുപോലെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി ചുണ്ടുകളുടെ കോണുകള്‍ വിണ്ടിരിക്കുന്നുണ്ടെങ്കില്‍ അതും 'ഡെന്റല്‍' ശുചിത്വവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്‌നമാകാം. ഇതിന് ഡോക്ടറെ സമീപിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാം.

- ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അത് ആകെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ പ്രതിഫലിക്കും. സ്വാഭാവികമായി ചുണ്ടിനേയും അത് ബാധിക്കും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ പല്ലുകളുടെ ആരോഗ്യം നിലനിർത്താം; കഴിക്കേണ്ടത് എന്തൊക്കെ?

- പുകവലിക്കുന്നവരിലും ചുണ്ടുകള്‍ പതിവായി വിണ്ടുകീറുന്ന പ്രശ്‌നമുണ്ടാകാറുണ്ട്. അതുപോലെ ചുണ്ടിന്റെ നിറം ക്രമേണ മാറുന്നതും ഈ ദുശ്ശീലം മൂലം സംഭവിക്കാം.  പുകവലി ഉപേക്ഷിക്കുകയല്ലാതെ ഇതിന് മറ്റ് പ്രതിവിധികളില്ലെന്ന് മനസിലാക്കുക.

- ദീര്‍ഘനേരത്തേക്ക് ചുണ്ടില്‍ മേക്കപ്പ് സൂക്ഷിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ പരമാവധി ചുണ്ടുകളില്‍ 'നാച്വറല്‍' അല്ലാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിച്ചാല്‍ തന്നെ, സമയബന്ധിതമായി അത് കഴുകിക്കളയുകയും വേണം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to keep lips from drying out?
Published on: 04 October 2022, 09:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now