Health & Herbs

ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?

How to keep teeth and tongue hygienic and healthy in Ayurvedic way?

പല്ലിൻറെ സൗന്ദര്യത്തിന് മാത്രമല്ല ശുചിത്വത്തിനും പ്രാധാന്യം കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. ആരോഗ്യ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പല്ലുകൾ. 

പുരാതന കാലത്ത്, ഇന്ത്യക്കാർ ചില സസ്യങ്ങളുടെയും മരങ്ങളുടെയും ചില്ലകൾ പൊട്ടിച്ചെടുത്ത് അവ പല്ല് തേക്കാനുള്ള ബ്രഷുകളായി ഉപയോഗിച്ചിരുന്നു. ഈ പാരമ്പര്യം ഇപ്പോഴും പല സ്ഥലങ്ങളിലും ആളുകൾ പിന്തുടരുന്നുമുണ്ട്. പഴയ കാലത്തെ ബ്രഷിംഗ് രീതികൾ പിന്തുടരുന്ന ആളുകളുടെ വായുടെ ശുചിത്വം ഇന്ന് ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷും ഉപയോഗിക്കുന്ന ആളുകളുടെ വായിലെ ശുചിത്വവുമായി താരതമ്യം ചെയ്താൽ വലിയ വ്യത്യാസം കാണാനാകും.  വായും പല്ലുകളും ശുചിയാക്കി വെയ്ക്കാൻ പുതിയ രീതികളെക്കാൾ നല്ലത് ആയുർവേദ രീതിയിലുള്ള പരമ്പരാഗത രീതികൾ തന്നെയാണ്. ആയുവേധ രീതിയിൽ പല്ലും നാവും എങ്ങനെ ശുചിയായി വെക്കാമെന്ന് നോക്കാം.

പുരാതന കാലത്ത് എല്ലാവരും സ്ഥിരമായി പല്ലുകൾ വൃത്തിയാക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിച്ചിരുന്ന മാർഗ്ഗം മരങ്ങളുടെ ചില്ലകൾ ഉപയോഗിക്കുക എന്നതു തന്നെയായിരുന്നു. പല്ലുകൾ വൃത്തിയാക്കാനും ആരോഗ്യമുള്ളതാക്കാനും ആവശ്യമായ ഔഷധഗുണങ്ങൾ ചില്ലകളിൽ തന്നെ ഉള്ളതിനാൽ ഇവിടെ പ്രത്യേക ടൂത്ത് പേസ്റ്റ് എന്നത് ആവശ്യമില്ല. ചില്ലകളുടെ അരികുകൾ ചവക്കുന്നുത് പല്ലിൻറെ അരികുകളും മറ്റും കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും.

കുറച്ച് കയ്പുള്ള, കടുപ്പമുള്ള, അല്ലെങ്കിൽ അൽപ്പം ചവർേപ്പാ മറ്റോ രുചിയുള്ള ചെടികളിൽ നിന്ന് ചില്ലകൾ തിരഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്തിരുന്നത്. കയ്പ് അല്ലെങ്കിൽ ചവർപ്പ് രുചികളുള്ള സസ്യങ്ങൾക്ക് പച്ചമരുന്നുകളുടെ ആൻറിമൈക്രോബയൽ ഗുണങ്ങളും ഉണ്ട്. ഇത് വായുടെ ശുചിത്വം നിലനിർത്താൻ നിങ്ങളെ സഹായിക്കും. വായ് നാറ്റം, അനോറെക്സിയ എന്നിവയ്ക്കെതിരെയും രുചി മുകുളങ്ങളെ ഉണർത്തുന്നതിനും ഇവ സഹായിക്കും. അതിനാൽ ഇത്തരത്തിലുള്ള സസ്യങ്ങൾ വേണം തെരഞ്ഞെടുക്കാൻ. അത്യാവശ്യം രൂക്ഷമായ രുചിയുള്ള സസ്യങ്ങൾ ഉമിനീർ മെച്ചപ്പെടുത്താനും വായിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. സുഖകരമല്ലാത്ത രുചിയുള്ള പച്ചമരുന്നുകൾ മോണയിലെ മുറിവുകളും അൾസറും എല്ലാം സുഖപ്പെടുത്തും. മാത്രമല്ല, വായ്നാറ്റത്തെ ചെറുക്കാനും ഇത് സഹായിക്കും.

ചില്ലകൊണ്ടുള്ള ടൂത്ത് ബ്രഷുകളുടെ അതേ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഹെർബൽ ടൂത്ത് പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്. ഈ ടൂത്ത് പേസ്റ്റുകൾ മിക്കതും മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ടൂത്ത് പേസ്റ്റുകളേക്കാൾ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവ വായിലെ ദുർഗന്ധം അകറ്റാനും നിങ്ങളെ സഹായിക്കും.

ശരിയായ പല്ലുതേക്കൽ എങ്ങനെ?

-കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ശരിയായി പല്ല് തേക്കണം.

-പതിയെ, സൗമ്യമായി വേണം പല്ലു തേക്കാൻ എന്ന കാര്യം ഒാർമ വേണം.

-നിങ്ങളുടെ പല്ലുകൾക്കിടയിലുള്ള വിടവുകൾ ശരിയായി വൃത്തിയാക്കുക.

-പല്ലിന് പുറമെ ഉപരിതലത്തിൽ ബ്രഷ് ചെയ്യുമ്പോൾ, നിങ്ങളുടെ ബ്രഷ് 45 ഡിഗ്രി കോണിൽ ആയിരിക്കണം.

-നേരെ മാത്രം പല്ലു തേക്കുന്ന രീതി ഒഴിവാക്കി വൃത്താകൃതിയിൽ പല്ലു തേക്കാൻ ശ്രദ്ധിക്കണം.

-അറ്റത്ത് കിടക്കുന്ന പല്ലുകളിലും മോണയിലും പ്രത്യേകം ശ്രദ്ധ നൽകാൻ ശ്രദ്ധ വേണം.

നാവു വടിക്കുന്നതിലുമുണ്ട് നിരവധി കാര്യങ്ങൾ:

പല്ല് വൃത്തിയാക്കി കഴിഞ്ഞ ഉടൻ തന്നെ നാവ് വടിച്ച് വൃത്തിയാക്കാനും ആയുർവേദം ശുപാർശ ചെയ്യുന്നുണ്ട്. ഈ ദൈനംദിന പരിശീലനം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യവും നില നിർത്തുകയും വായുടെ ശുചിത്വം നിലനിർത്തുകയും ചെയ്യും. വായ് നാറ്റം ഒഴിവാക്കാനും ഇതുമൂലം സാധിക്കും. നാവ് വടിച്ച് വൃത്തിയാക്കുന്നത് അഴുക്ക് നീക്കാൻ സഹായിക്കും. ദുർഗന്ധവും രുചിയില്ലായ്മയും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും. 

പല്ല് വേദനക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ

പല്ല് വേദന വന്നാൽ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ. വേദന കുറയ്ക്കാം


English Summary: How to keep teeth and tongue hygienic and healthy in Ayurvedic way?

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine