സോപ്പുപൊടി അലര്‍ജി പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്. തുണി കഴുകിയാൽ കൈകള്‍ ഡ്രൈ ആകുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും തൊലി പോകുന്നതുമെല്ലാം അലർജി കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇതിൽ നിന്ന് പരിഹാരം നേടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അലർജിയ്ക്കും ചർമപ്രശ്നങ്ങൾക്കും ഈ പഴം സൂപ്പർസ്റ്റാറാണ്
സോപ്പുപൊടി കൊണ്ടുള്ള അലർജിയ്ക്ക് നിരവധി കാരണങ്ങളുണ്ട്. പല കെമിക്കലുകള്‍ ഉപയോഗിച്ചാണ് സോപ്പുപൊടികളും സോപ്പും ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക സോപ്പുകളിലും വസ്ത്രങ്ങളിലെ അഴുക്കും എണ്ണമയവുമെല്ലാം നീക്കം ചെയ്യുവാന്‍ സര്‍ഫാക്റ്റന്റ് ഉപയോഗിക്കുന്നുണ്ട്. ഈ സര്‍ഫാക്റ്റന്റ് പലപ്പോഴും കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കൈകള്‍ വളരെ ഡ്രൈ ആയതായും അതുപോലെ ചൊറിച്ചിലും അനുഭവപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: അലർജിയോ.. മഞ്ഞൾ ചികിത്സ
സുഗന്ധമുള്ള ഡിന്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നത് ത്വക്കില്‍ പലവിധത്തിലുള്ള അലര്‍ജികള്‍ പലരിലും ഉണ്ടാക്കാറുണ്ട്. ചിലര്‍ക്ക് ചൊറിച്ചിലും ചിലര്‍ക്ക് തുമ്മല്‍ പോലെയുള്ള അലര്‍ജികളുമാണ് കണ്ടുവരുന്നത്. കൂടാതെ ഇതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്‌സ്, പാരബെന്‍, കളറുകള്‍, മോയ്‌സ്ച്വറൈസേഴ്‌സ്, ഫാബ്രിക് സോഫ്റ്റ്‌നേഴ്‌സ് എന്നിവയെല്ലാം അലര്‍ജിക്ക് കാരണമാകുന്ന ഘടകങ്ങളാണ്. ത്വക്ക് ചുവന്ന് തുടുക്കുക, ചൊറിച്ചില്‍ അനുഭവപ്പെടുക, ചര്‍മ്മം വരണ്ടതാക്കുക, തടിപ്പുകള്‍ കാണപ്പെടുക, പുകച്ചില്‍ അനുഭവപ്പെടുക, നീര് വന്നതുപൊലെ കൈകള്‍ ചീര്‍ക്കുക, തൊലി പോകുക എന്നിവയെല്ലാം ഡിന്റര്‍ജെന്റ് അലര്‍ജികളുടെ ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് ഭക്ഷണത്തിന് അലർജി ഉണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ...
പരിഹാരങ്ങൾ
അലക്കിയതിനുശേഷം കൈകളില്‍ സ്റ്റിറോയിഡ്സ് അടങ്ങിയ ക്രീം പുരട്ടുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് എന്നിവയെല്ലാം കുറയ്ക്കുവാന്‍ സഹായിക്കുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോകോര്‍ട്ടിസനാണ് ഇത്തരം അലര്‍ജി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത്.
കാലമൈന്‍ അടങ്ങിയ ക്രീം പുരട്ടുന്നത് ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍ കുറയ്ക്കുന്നതിനും നീറ്റലും പുകച്ചിലും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ പുരട്ടുന്നത് കൈകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയുവാന്‍ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ഇത്തരത്തില്‍ സ്‌കിന്‍ ഡ്രൈ ആകുന്നത് തടയുവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അലക്കി കഴിഞ്ഞും പാത്രം കഴുകി കഴിഞ്ഞും ഉണ്ടാകുന്ന അലര്‍ജിയും ത്വക്ക് വരണ്ടുപോകുന്നതും കുറയ്ക്കുവാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് വെണ്ണ. കൈകള്‍ നന്നായി കഴുകിയതിനുശേഷം നല്ല ബട്ടര്‍ എടുത്ത് നന്നായി പുരട്ടി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. വേണമെങ്കില്‍ ഇതില്‍ റോസ്‌വാട്ടര്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ക്കാം. ഇത് ദിവസേന പുരട്ടുക. ചര്‍മ്മത്തില്‍ നന്നായി ലയിക്കുന്നതുവരെ ഇത് പുരട്ടി മസാജ് ചെയ്ത് കൊടുക്കണം.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വസ്ത്രങ്ങളില്‍ നിന്നും സോപ്പുംപൊടി നന്നായി കളയേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം നന്നായി ചൊറിച്ചില്‍ അനുഭവപ്പെടാം.
സോപ്പും പൊടിയ്ക്ക് പകരം ബേക്കിംഗ് സോഡ അഴുക്ക് കളയുവാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വസ്ത്രങ്ങള്‍ക്ക് നല്ല തിളക്കം നല്‍കുന്നതിനും വസ്ത്രങ്ങള്‍ സോഫ്റ്റാകുന്നതിനും സഹായിക്കും. അതേപോലെ നല്ലമണമില്ലാത്തതും കെമിക്കല്‍ ഫ്രീയായിട്ടുള്ളതുമായ ഡിറ്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.