അലർജിയ്ക്കും ചർമപ്രശ്നങ്ങൾക്കും ഈ പഴം സൂപ്പർസ്റ്റാറാണ്

അലർജിയ്ക്കും ചർമപ്രശ്നങ്ങൾക്കും പീച്ച്
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമ്മൾ എന്ത് കഴിച്ചാലും അത് നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നുണ്ട്. ശരിയായി കഴിച്ചാൽ ആരോഗ്യം മോശമാകില്ല. എന്നാൽ ആഹാരശൈലിയിലെ പിഴവുകൾ ശരീരത്തെ ദോഷകരമായി ബാധിക്കും.
അതുകൊണ്ടാണ് പോഷക സമൃദ്ധമായ പഴങ്ങൾ നാം കഴിക്കേണ്ടത്. ദിവസവും പഴങ്ങൾ കഴിക്കുകയാണെങ്കിൽ, പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ഇത്തരം പോഷക പദാർഥങ്ങളാൽ സമ്പുഷ്ടമാണ് പീച്ച്.
മഞ്ഞയും ചുവപ്പ് നിറവും കലർന്ന പീച്ച് രുചിയിൽ മാത്രമല്ല, ഇത് കഴിക്കുന്നത് കൊണ്ട് പല ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നതാണ്. ധാതുക്കളും വിറ്റാമിനുകളും ഇതിൽ ധാരാളം കാണപ്പെടുന്നു. കൂടാതെ ഇതിൽ പോളിഫെനോളുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
പീച്ച് ആരോഗ്യത്തിന് നൽകുന്ന നേട്ടങ്ങൾ
1. ചർമത്തിന് പീച്ച് കഴിയ്ക്കാം
പീച്ച് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ചർമത്തിനും കൂടാതെ കേശവളർച്ചയ്ക്കും വളരെ ഗുണകരമാണ്. ചർമത്തിന് യുവത്വവും ആരോഗ്യവും നൽകാൻ ആഗ്രഹിക്കുന്നവർ പീച്ച് കഴിയ്ക്കണമെന്ന് പറയുന്നതിൽ കാരണമുണ്ട്. പീച്ചിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി.
ബന്ധപ്പെട്ട വാർത്തകൾ: ബുദ്ധന്റെ കൈ വിരലുകൾ പോലെയുള്ള സവിശേഷമായ നാരങ്ങ
വിറ്റാമിൻ സി പതിവായി കഴിക്കുന്നത് ചർമത്തിന്റെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തുമെന്ന് ഉത്തമമാണ്. ഈ ആന്റിഓക്‌സിഡന്റ് കൊളാജൻ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചർമസംരക്ഷണത്തിന് മാത്രമല്ല, പീച്ച് മുറിവ് ഉണക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2. കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ പീച്ച് നല്ലൊരു പ്രതിവിധിയാണ്
3. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് എതിരെയും പീച്ച് കഴിയ്ക്കാം
അതായത്, പീച്ചിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനത്തെ സഹായിക്കും. അതിനാൽ തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, പീച്ച് കഴിച്ച് രോഗശമനം നേടാം.
4. തലച്ചോറിന്റെ ആരോഗ്യത്തിനും പീച്ച് കഴിയ്ക്കുന്നതിലൂടെ ഗുണം ലഭിക്കും
5. അലർജി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും പീച്ച് വളരെ പ്രയോജനകരമാണ്
അതായത്, ത്വക്കിൽ ഉണ്ടാകുന്ന തടിപ്പുകളും തിണർപ്പുകളും മറ്റും ശമിപ്പിക്കാനും അലർജി മാറ്റാനും പീച്ച് വളരെ നല്ലതാണ്. ശരീരത്തെ അലർജിയിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് വളരെ നല്ലതാണ്. തുമ്മൽ, ചൊറിച്ചിൽ, അല്ലെങ്കിൽ ചുമ തുടങ്ങിയ അലർജി ലക്ഷണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും പീച്ചിനുണ്ട്.
6. കാൻസറിനെ പ്രതിരോധിക്കുന്നു
പീച്ചിൽ പോളിഫെനോളുകൾ സമ്പന്നമായി അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുന്നു. കൂടാതെ, പീച്ചിന്റെ തൊലിയും മാംസവും കരോട്ടിനോയിഡുകളാലും കഫീക് ആസിഡിനാലും സമ്പുഷ്ടമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ ഫലം കഴിയ്ക്കുക
അതിനാൽ തന്നെ ആരോഗ്യത്തിന് പീച്ച് പല വിധത്തിൽ ഗുണം ചെയ്യുന്നു. കേരളത്തിൽ വിപണികളിൽ താരതമ്യേന പീച്ച് കുറവായാണ് കാണപ്പെടുന്നത്. കൃഷിയിലായും പീച്ച് പരിമിതമാണെന്ന് തന്നെ പറയാം. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് വേനൽക്കാലത്ത് പീച്ച് ഒരു സൂപ്പർസ്റ്റാർ പഴമായി ഉപയോഗിക്കുന്നു.
English Summary: This Superstar Fruit Is Best For Allergy And Skin Diseases
Share your comments