വാർദ്ധക്യത്തോട് അടുക്കുമ്പോൾ ചർമ്മം തൂങ്ങുന്നതും ചുളിയുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാൽ അതിനു മുൻപ് തന്നെ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിന് പിന്നിൽ ചില കരണങ്ങളുണ്ടാകാം. തിളങ്ങുന്ന മിനുസമായ യുവത്വം തുളുമ്പുന്ന ചർമ്മമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ചർമ്മം കണ്ടാൽ കൂടുതൽ പ്രായം തോന്നിക്കുന്ന പ്രശ്‌നം ഇന്ന് പലരേയും അലട്ടുന്നുണ്ട്. മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴേയുള്ള കറുപ്പ്, രക്തപ്രസാദമില്ലാത്ത വിളറി വെളുത്ത ചര്‍മ്മം അയഞ്ഞു തൂങ്ങുന്ന ചര്‍മ്മം എന്നിവയാണ്.
പ്രായകൂടുതൽ തോന്നിക്കുന്ന ചർമ്മത്തിന് പല കാരണങ്ങലുമുണ്ട്. വരണ്ട ചര്‍മ്മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്‌ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം ഇതുണ്ടാകുന്നതിനുള്ള കാരണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: വരണ്ട ചര്‍മ്മത്തെ മറികടക്കാൻ ചില നാച്ചുറൽ ടിപ്‌സ്
പ്രായം തോന്നിക്കുന്ന ചർമ്മത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കവുന്ന ചില പൊടികൈകൾ
നല്ല ചർമ്മത്തിനും മുഖകാന്തിക്കും ഏറ്റവും നല്ല മാർഗമാണ് കുക്കുമ്പർ ഫേസ്‌പാക്ക്. കുക്കുമ്പറിൽ സിലിക്ക അടങ്ങിയതാണ്. അതിനാൽ ഇത് മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിനു പ്രായക്കുറവു തോന്നാൻ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് മുറുക്കം നല്‍കി ചര്‍മ്മം അയയാതെ കാത്തു സൂക്ഷിയ്ക്കുന്നു. ഒരു കുക്കുമ്പർ കട്ട് ചെയ്ത ശേഷം ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, അല്‍പം പുതിന ഇല, അല്‍പം ആപ്പിള്‍ ഉടച്ചത് എന്നിവ ചേര്‍ക്കുക. ഇവ എല്ലാംകൂടി ചേർത്ത് അരച്ചെടുക്കുക. ഇത് മുഖത്തു പുരട്ടി കുറച്ച് സമയങ്ങൾക്ക് ശേഷം കഴുകി കളയുക.
ഒരു കപ്പ് മോരില്‍ 4 ടേബിള്‍ സ്പൂണ്‍ വേവിച്ച ഓട്‌സ്മീല്‍ തണുത്തതിന് ശേഷം ചേര്‍ത്തിളക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ചര്‍മത്തിലെ ചുളിവുകള്‍ കളയാനുള്ള എളുപ്പവഴിയാണിത്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.