1. Environment and Lifestyle

പ്രായം കൂടുന്നത് നോക്കണ്ട; ചർമ്മ സംരക്ഷണത്തിന് ഈ വഴികൾ

അയഞ്ഞതും ചുളിവുകളുള്ളതുമായ ചർമ്മം മുതൽ മെലിഞ്ഞ മുടി വരെ, വാർദ്ധക്യത്തിന്റെ അനന്തരഫലങ്ങൾ പലപ്പോഴും സന്തോഷങ്ങളെ ഇല്ലാതാക്കുന്നു. എന്നാൽ വിഷമിക്കേണ്ട, പ്രായമായാലും ചെറുപ്പമായി തോന്നാനും നിങ്ങളെ സഹായിക്കുന്ന ഫലപ്രദവും തികച്ചും സ്വാഭാവികവുമായ ചില കാര്യങ്ങൾ ഇതാ.

Saranya Sasidharan
Don't look at getting older; Some ways to maintain skin
Don't look at getting older; Some ways to maintain skin

പ്രായം എന്ന് പറയുന്നത് സ്വാഭാവികമായി നമ്മുടെ ജീവിത പ്രക്രിയയിൽ നടക്കുന്ന കാര്യമാണ്, അതിനെ നമുക്ക് ഒഴിവാക്കാൻ പറ്റില്ല. എന്നാൽ പ്രായമായാലും ചെറുപ്പമായി തോന്നിപ്പിക്കുന്നതിന് പല കാര്യങ്ങളുണ്ട്. ചെറുപ്പത്തിലെ ജീവിത ശൈലിയിൽ മാറ്റം കൊണ്ട് വന്ന് വളരെ അടുക്കും ചിട്ടയോടും കൂടി ജീവിക്കുന്നത് ഇത്തരം വാർദ്ധക്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പിന്നെയുള്ളത് ഭക്ഷണ ക്രമമാണ്. ജംഗ് ഫുഡ് ഒഴിവാക്കി പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പ്രായമാകുന്നത് മൂലമുള്ള പ്രശ്നങ്ങളെ മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു,

അയഞ്ഞതും ചുളിവുകളുള്ളതുമായ ചർമ്മം മുതൽ മെലിഞ്ഞ മുടി വരെ, വാർദ്ധക്യത്തിന്റെ അനന്തരഫലങ്ങൾ പലപ്പോഴും സന്തോഷങ്ങളെ ഇല്ലാതാക്കുന്നു. എന്നാൽ വിഷമിക്കേണ്ട, പ്രായമായാലും ചെറുപ്പമായി തോന്നാനും നിങ്ങളെ സഹായിക്കുന്ന ഫലപ്രദവും തികച്ചും സ്വാഭാവികവുമായ ചില കാര്യങ്ങൾ ഇതാ.

1. ശരീരത്തിൽ ജലാംശം നിലനിർത്തുക

ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. വെള്ളം നിങ്ങളുടെ ചർമ്മത്തിലെ പോഷണവും തിളക്കവും നിലനിർത്തുന്നു, കൂടാതെ ചർമ്മകോശങ്ങളെയും ടിഷ്യുകളെയും നിറയ്ക്കുന്നതിനും സഹായിക്കുന്നു. കുറച്ച് വെള്ളം കഴിക്കുകയോ നിർജ്ജലീകരണം സംഭവിക്കുകയോ ചെയ്യുന്നത് ചർമ്മം. വരണ്ടതാക്കുന്നതിനും മങ്ങുന്നതിനും കാരണമാകുന്നു, ഇത് പ്രായമാകാതെ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു. പേശികൾക്ക് ഊർജ്ജം നൽകാനും പേശികളുടെ ക്ഷീണം തടയാനും വെള്ളം സഹായിക്കുന്നു.
മാത്രമല്ല, ആരോഗ്യകരമായ ദഹനത്തിനും ജലാംശം വളരെ പ്രധാനമാണ്.

2. കോശത്തിൻ്റെ വളർച്ചയ്ക്ക് ഉറക്കം

നിങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം കോശങ്ങൾ പുതുതായി ഉണ്ടാക്കുന്നതിൽ നിരന്തരം പ്രവർത്തിക്കുന്നു. അൾട്രാവയലറ്റ് രശ്മികൾ വിതയ്ക്കുന്ന നാശത്തിനെതിരെ പോരാടുന്നതിന് ഈ കോശങ്ങൾ നിങ്ങളുടെ ആന്തരിക പ്രതിരോധ സംവിധാനം ചാർജ് ചെയ്യുന്നു. കൂടാതെ, ഉറക്കത്തിൽ, നിങ്ങളുടെ ശരീരം കൊളാജൻ എന്ന പ്രോട്ടീനും പുറത്തുവിടുന്നു, ഇത് യുവത്വമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്നു. യൗവനം നിലനിറുത്താൻ ഒരാൾ ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാനാണ് പറയുന്നത്.

3. വ്യായാമം ചെയ്യുക

ശരീരഭാരവും ആകൃതിയും സന്തുലിതമായി നിലനിർത്തുന്നത് പ്രായമാകുന്നത് തടയാനുള്ള മറ്റൊരു സ്വാഭാവിക മാർഗമാണ്. ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കുകയോ ലഘു വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യുന്നത് അനാരോഗ്യങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു. കൂടാതെ, ഇത് ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു, കാരണം വ്യായാമം ചെയ്യുന്നത് വഴി വരുന്ന വിയർപ്പ് ഒരു സ്വാഭാവിക ചർമ്മ ശുദ്ധീകരണമാണ്. വ്യായാമങ്ങൾ നിങ്ങളുടെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു, ഇത് വീണ്ടും ചർമ്മത്തിന് തിളക്കം നൽകുന്നതിന് കാരണമാകുന്നു.

4. സമ്മർദ്ദം ഇല്ലാതാക്കുന്നതിന് യോഗയും ധ്യാനവും

സമ്മർദ്ദം നിങ്ങളുടെ ചർമ്മത്തെ നേരിട്ട് ബാധിക്കുകയും വേഗത്തിലുള്ള വാർദ്ധക്യ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കോർട്ടിസോൾ - സ്ട്രെസ് ഹോർമോൺ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു, ഇത് ചർമ്മത്തിന് മനോഹരമായി കാണുന്നതിന് പ്രധാനമാണ്. എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ധ്യാനിക്കുന്നത് ടെലോമറേസ് ഉൽപാദനത്തെ സഹായിക്കും, ഇത് സമ്മർദ്ദ പ്രതികരണത്തിനിടയിൽ ഇല്ലാതാകുന്ന കോശങ്ങളെ നിർമ്മിക്കുകയും പുനർവികസനം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും യോഗ വളരെയധികം സഹായിക്കുന്ന ഒന്നാണ്.

5. ഭക്ഷണക്രമം

നിങ്ങളെ ചെറുപ്പമായി തന്നെ നിലനിർത്താൻ സഹായിക്കുന്ന നിരവധി വിഭവങ്ങളും പാനീയങ്ങളും ഉണ്ട്. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഫ്ളാക്സ് സീഡുകൾ, കാരറ്റ്, അവോക്കാഡോ, തക്കാളി, ഡാർക്ക് ചോക്ലേറ്റ് എന്നിവ ചില ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഗ്രീൻ ടീ, മാതളനാരങ്ങ ജ്യൂസ്, ചീര ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ കുടിക്കുന്നത് ആരോഗ്യത്തിനൊപ്പം തന്നെ പ്രായമാകുന്നത് മൂലമുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. .
പഞ്ചസാര, ആൽക്കഹോൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവ പരമാവധി കഴിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മാത്രമല്ല ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കാൻസർ പോലെയുള്ള രോഗ അവസ്ഥകൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : കാൻസർ സാധ്യത വരെ നിയന്ത്രിക്കുന്ന ഫ്ലാക്സ് സീഡുകൾ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Don't look at getting older; Some ways to maintain skin

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds