Updated on: 3 September, 2020 1:01 PM IST

ജീവിതത്തിൽ സമ്പന്നരാകാൻ കൊതിക്കാത്തവർ ആരാണ്?  ശരിയായ സമയത്ത് ശരിയായ പ്ലാനുകളും തീരുമാനങ്ങളുമെടുക്കുകയാണ്  സന്തോഷകരവും സുരക്ഷിതവുമായ ഒരു ഭാവിക്കായി, നമ്മൾ ആദ്യം ചെയ്യേണ്ടത്. ശരിയായ ആസൂത്രണവും സമ്പാദ്യവും കൃത്യസമയത്ത് തന്നെ നടത്തുകയാണെങ്കിൽ, തീർച്ചയായിട്ടും ഭാവിയിലേക്കായി ഒരു തുക സമ്പാദിക്കാനാകും.  സുരക്ഷിതമായ നിക്ഷേപത്തിലൂടെ മികച്ച വരുമാനം ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷെ എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തിക ആസൂത്രണത്തിനായി മികച്ച ഓപ്ഷനുകൾ  തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.  അത്തരത്തിലുള്ള അഞ്ചു ഓപ്ഷനുകളെ കുറിച്ചാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. അവിടെ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുകയും അതേസമയം വലിയ തുകയായി തിരിച്ചു ലഭിക്കുകയും ചെയ്യുന്നു. ഈ 5 ഓപ്ഷനുകളും ആരംഭിക്കാൻ  വെറും 500 രൂപയുടെ ആവശ്യം മാത്രമേ ഉള്ളു.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (Public provident fund)

Public provident fund (PPF) ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഓപ്ഷനാണ്.   ദീർഘകാല നിക്ഷേപമായതുകൊണ്ട്, PF ന് നിലവിൽ പ്രതിവർഷം 7.1% പലിശ ലഭിക്കുന്നു.  PPF ൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. PPF അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ കിഴിവ് ആദായനികുതി നിയമത്തിലെ Section 80 C യിൽ അവകാശപ്പെടാം. ഇതിൽനിന്ന്  ലഭിക്കുന്ന പലിശ പൂർണമായും നികുതിരഹിതമാണ്.  PPF നിക്ഷേപങ്ങൾക്ക് Wealth Tax നൽകേണ്ടതില്ല.

സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

Sukanya Samriddhi Yojana (SSY) സർക്കാർ നടപ്പാക്കിയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതവുമാണ്. ഇതിൽ 250 രൂപ കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കും.  SSY ൽ  നികുതി ഇളവും (tax exemption) ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. പലിശ കണക്കാക്കുന്നത് compound basis ആയതുകൊണ്ട്, ലാഭത്തുക കൂടുതലായിരിക്കും. പ്രതിവർഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 1000 രൂപയും കൂടിയത് 1.5 ലക്ഷം രൂപയുമാണ്.

മ്യൂച്ചൽ ഫണ്ട് (Mutual Fund)

മ്യൂച്ചൽ ഫണ്ടുകളിൽ ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം. 15 വർഷ കാലയളവിൽ 500 രൂപ പ്രതിമാസ നിക്ഷേപത്തിൽ നിങ്ങൾക്ക് 10 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം രൂപ വരെ നേടാൻ കഴിയും. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കഴിയും. ഇതിനുപുറമെ, 90,000 രൂപ മുതൽമുടക്കിന് 1.10 ലക്ഷം രൂപ നേടാം. നിങ്ങൾക്ക് ഇത് ഓൺലൈനിലും ചെയ്യാവുന്നതാണ്.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (National Savings Certificate)

Post Office നടത്തുന്ന ഒരു ജനപ്രിയ പദ്ധതിയാണ് NSC.  100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ എന്ന നിരക്കുകളിൽ നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.  NSC യുടെ നിക്ഷേപ കാലയളവ് 5 വർഷമാണ്, ഇപ്പോൾ പലിശ 6.8 ശതമാനം നിരക്കിൽ നൽകുന്നു. ഇതിനൊപ്പം Section 80C പ്രകാരം നികുതി ഇളവുമുണ്ട്.

പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ട് (Post office Savings Account)

പണം ലാഭിക്കാനായി പോസ്റ്റോഫീസിലും saving accounts തുറക്കാവുന്നതാണ്.  ഇവിടെ, നിങ്ങൾക്ക് 4 ശതമാനം നിരക്കിൽ പലിശ ലഭിക്കും. കൂടാതെ, നിങ്ങളുടെ പണവും സുരക്ഷിതമായിരിക്കും. പോസ്റ്റോഫീസിൽ നിങ്ങൾക്ക് പതിനായിരം രൂപ വരെ പലിശ ലഭിക്കുകയാണെങ്കിൽ, അത് നികുതിരഹിതമായിരിക്കും..

Invest Just Rs. 500 Every Month & Earn Millions! Adopt These 5 Great Ways.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചെറു ബിസിനസ്സുകൾ തുടങ്ങാം ചെറിയ മൂലധനത്തിൽ

English Summary: Invest Just Rs. 500 Every Month & Earn Millions! Adopt These 5 Great Ways
Published on: 03 September 2020, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now