1. Farm Tips

ചെറു ബിസിനസ്സുകൾ തുടങ്ങാം ചെറിയ മൂലധനത്തിൽ

Ready to cook പച്ചക്കറി പാക്കറ്റ് പച്ചക്കറികൾ ചന്തകളിൽ നിന്നോ മറ്റു കർഷകരിൽ നിന്നോ, വിതരണക്കാരിൽ നിന്നോ വലിയ അളവിൽ വാങ്ങി വൃത്തിയായി കഴുകി സാമ്പാർ, അവിയൽ, തോരനുകൾ തുടങ്ങി വ്യത്യസ്ത വിഭവങ്ങൾക്ക് ആവശ്യമായ രീതിയിൽ അരിഞ്ഞു നന്നായി പായ്ക്ക് ചെയ്‌ത്‌ ലേബൽ ഒട്ടിച്ച് ഫ്രഷായി വിൽക്കുന്നതാണ് ഈ ബിസിനസ്സ് തോരനായി ക്യാബേജ്, ചീര, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ ആകർഷകമായി തോന്നുന്ന രീതിയിൽ മുറിച്ച് പായ്ക്ക് ചെയ്യണം. ഫ്രഷായി തന്നെ വിൽക്കണം. ആവശ്യമായ പാത്രങ്ങൾ, കത്തികൾ, weighing machine, cling film wrapping machine എന്നി ആവശ്യസാധനങ്ങൾ വാങ്ങാനായി 25,000 രൂപയുടെ മുതൽമുടക്ക് കൊണ്ട് ഈ ബിസിനസ്സ് ചെയ്യാവുന്നതാണ്. മാസം രണ്ടര ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കുന്ന ഒരു യൂണിറ്റിന് അര ലക്ഷം രൂപ ലാഭം ഉണ്ടാക്കാൻ സാധിക്കും.

Meera Sandeep
chutney powder
ചമ്മന്തി പൗഡർ

1. Ready to cook പച്ചക്കറി പാക്കറ്റ്

പച്ചക്കറികൾ ചന്തകളിൽ നിന്നോ മറ്റു കർഷകരിൽ നിന്നോ, വിതരണക്കാരിൽ നിന്നോ വലിയ അളവിൽ വാങ്ങി വൃത്തിയായി കഴുകി സാമ്പാർ, അവിയൽ, തോരനുകൾ തുടങ്ങി വ്യത്യസ്ത വിഭവങ്ങൾക്ക് ആവശ്യമായ രീതിയിൽ അരിഞ്ഞു നന്നായി പായ്ക്ക് ചെയ്‌ത്‌ ലേബൽ ഒട്ടിച്ച് ഫ്രഷായി വിൽക്കുന്നതാണ്     ഈ ബിസിനസ്സ് തോരനായി ക്യാബേജ്, ചീര, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ ആകർഷകമായി തോന്നുന്ന രീതിയിൽ മുറിച്ച് പായ്ക്ക് ചെയ്യണം.   ഫ്രഷായി തന്നെ വിൽക്കണം. ആവശ്യമായ പാത്രങ്ങൾ, കത്തികൾ, weighing machine, cling film wrapping machine എന്നി ആവശ്യസാധനങ്ങൾ വാങ്ങാനായി 25,000 രൂപയുടെ മുതൽമുടക്ക് കൊണ്ട് ഈ ബിസിനസ്സ് ചെയ്യാവുന്നതാണ്. മാസം രണ്ടര ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കുന്ന ഒരു യൂണിറ്റിന് അര ലക്ഷം രൂപ ലാഭം ഉണ്ടാക്കാൻ സാധിക്കും.

2. ഈർക്കിൽ ചൂൽ നിർമ്മാണം

വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാം, ലളിതമായ നിർമ്മാണരീതി, ഉയർന്ന ലാഭം, വീട്ടമ്മമാർക്ക് പോലും നടത്തിക്കൊണ്ടു പോകാവുന്ന ബിസിനസ്സ് എന്നിവയെല്ലാം ഈ ബിസിനസ്സിൻറെ പ്രതേകതകളാണ്. വീട്ടുവളപ്പിൽ തെങ്ങുകൾ ഇല്ലാത്തവർ കുറവായിരിക്കും. കൂടാതെ, പ്രാദേശികമായി ശേഖരിച്ച് സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച് ചൂൽ നിർമ്മിച്ച് വാങ്ങി, വിൽപ്പന നടത്തുന്നത് നല്ലൊരു ബിസിനസ്സാണ്. ഷോപ്പുകൾ, ഏജന്റുകൾ, എന്നിവ വഴിയോ, നേരിട്ടോ വിൽക്കാൻ കഴിയും. വലിയ നിക്ഷേപത്തിൻറെ ആവശ്യമില്ല. ഉപയോഗമില്ലാത്ത പാഴായിപ്പോകുന്നതിനാൽ തെങ്ങോലകൾ കുറഞ്ഞ വിലയിൽ ലഭിക്കും. ഉപകരണമായി ഈർക്കിൽ വൃത്തിയായി എടുക്കാനുള്ള കത്തികൾ മാത്രമാണ് ആവശ്യം. വിറ്റുവരവിൻറെ 30% വരെ ലാഭം ലഭിക്കുന്നതാണ്.

ready to cook vegetables
പച്ചക്കറി മുറിച്ചു പാക്ക് ചെയ്തത്

3. കുരുമുളകുപ്പൊടി നിർമ്മാണം  

കർഷകരിൽ നിന്ന് ശേഖരിക്കുന്ന കുരുമുളക് കഴികിയുണക്കി പൊടിച്ച് പായ്ക്ക് ചെയ്‌ത്‌ വിൽക്കുന്നതാണ് ഈ ബിസിനസ്സ്. അസംസ്കൃത വസ്തുവായ കുരുമുളക് പ്രാദേശികമായിത്തന്നെ സംഭരിക്കാം. തുടക്കത്തിൽ തന്നെ ഒരു brand name കൊടുത്ത് ആകർഷകമായി പായ്ക്ക് ചെയേണ്ടതാണ്. ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജിച്ചതും, കേരളത്തിലെ പ്രധാന നാണ്യവിളയുമായ, കറുത്ത പൊന്ന് എന്ന് അറിയപ്പെടുന്ന കുരുമുളകിൻറെ ഔഷധമൂല്യം വളരെയേറെയാണ്. 100 gm മുതൽ retail packets, catering, hotels എന്നിവയ്ക്കായി bulk ആയും പായ്ക്ക് ചെയ്യാവുന്നതാണ്. നിത്യോപയോഗ സാധനമായതുകൊണ്ട് ആവശ്യക്കാർ കൂടുതലാണ്. എണ്ണ നീക്കം ചെയ്‌തതും ഗുണനിലവാരം കുറഞ്ഞതുമായ കുരുമുളകുപൊടിയാണ് വിപണിയിൽ ലഭിക്കുന്നത്. Chilli grinding machine, weighing machine, sealing machine, തുടങ്ങിയ മെഷീനറികൾ വാങ്ങുന്നതിനായി 2 ലക്ഷം രൂപയുടെ മുതൽ മുടക്ക് ആവശ്യമുണ്ട്. പ്രതിമാസം 1000 kg കുരുമുളക് വാങ്ങി കുരുമുളകുപൊടി ഉൽപാദിപ്പിക്കുന്ന യൂണിറ്റിന് മാസം 50,000 രൂപ ചിലവ് കഴിഞ്ഞു ലാഭമായി ലഭിക്കും.

4. കൊണ്ടാട്ട നിർമ്മാണം

മെഷീനറികളുടെ സഹായമോ വലിയ മുതൽ മുടക്കോ ഒന്നും ഇല്ലാതെ സ്വന്തം അടുക്കള ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ബിസിനസ്സാണ് കൊണ്ടാട്ടനിർമ്മാണം. മുളക്, പാവയ്ക്ക, വെണ്ടയ്ക്ക, പയർ, കൊത്തവര, തുടങ്ങിയയെല്ലാം കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കാം.  കൊണ്ടാട്ടനിർമ്മാണം വളരെ ലളിതമാണ്. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന  പച്ചക്കറി ആവശ്യമുള്ള വലുപ്പത്തിൽ അരിഞ്ഞു ഉപ്പും, മഞ്ഞപ്പൊടിയും, മുളകുപൊടിയും ചേർത്ത് പുഴുങ്ങി എടുത്ത ശേഷം വൃത്തിയുള്ള സ്ഥലത്ത് വെച്ച് നല്ലവണ്ണം ഉണക്കിയെടുക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോൾ പായ്ക്ക് ചെയ്‌ത്‌ വിൽക്കാം. അരികൊണ്ടും കൊണ്ടാട്ടം ഉണ്ടാക്കാവുന്നതാണ്.  നല്ല നിലയിൽ നടത്തുന്ന ഒരു യൂണിറ്റിന് ലക്ഷങ്ങളുടെ വിറ്റുവരവും ഉയർന്ന ലാഭവും ഉണ്ടാക്കാൻ സാധിക്കും.

chilli kondattam
മുളക് കൊണ്ടാട്ടം

 5. ചമ്മന്തിപ്പൊടി നിർമ്മാണം 

 
മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന രുചികരമായ ഒരു തൊടുകറിയാണ് ചമ്മന്തിപ്പൊടി. ചെറിയ മുതൽമുടക്കിൽ അനായാസമായി വീട്ടമ്മമാർക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ചെറിയ ബിസിനസ്സാണ് ചമ്മന്തിപ്പൊടി നിർമ്മാണം. പലവിധ രുചികളിലും ഉണ്ടാക്കാം. ഊണ്, ദോശ, ഇഡ്ഡലി, കഞ്ഞി, എന്നിവയുടെ കൂടെയെല്ലാം ചമ്മന്തിപ്പൊടി ഉപയോഗിക്കുന്നു. ഇത് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കും. നന്നായി വിറ്റുപോകുന്ന ഒരു ഉൽപ്പന്നമാണിത്‌.  വീട്ടിൽ തന്നെ തുടങ്ങാവുന്ന സംരംഭമായതുകൊണ്ട് കൂടുതൽ നിക്ഷേപം ആവശ്യമില്ല. മിക്‌സി, electronic weighing machine, packing machine തുടങ്ങിയ വാങ്ങുന്നതിനായി അരലക്ഷം രൂപയുടെ ആവശ്യം വേണ്ടിവരും.      രുചികരമായി തയ്യാർ ചെയ്‌ത്‌ ആകർഷകമായ പായ്‌ക്കിൽ നന്നായി വിപണനം ചെയ്യാൻ കഴിഞ്ഞാൽ ഉയർന്ന ലാഭം നേടാവുന്നതാണ്. പ്രവാസികളും വീട് വിട്ട്‌ ഹോസ്റ്റലിൽ താമസിക്കുന്നവരും, മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവരും വെക്കേഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ധാരാളമായി വാങ്ങുന്ന ഒരു ഉൽപ്പന്നമാണിത്. അതുകൊണ്ട് Food Safety Registration എടുക്കണം.   
#Vegetable#Business#Agriculture#Krishi#FTB
English Summary: Small businesses can be started with small capital

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds