Updated on: 20 July, 2020 12:27 PM IST
Dieffenbachia

വീട്ടുമുറ്റത്ത് മനോഹരമായൊരു പൂന്തോട്ടം ആഗ്രഹിക്കാത്തവരായാരുമില്ല .വീടിന് അലങ്കാരമെന്നപോലെതന്നെ അകത്തളങ്ങൾക്ക് അഴക്  പകർന്നുകൊണ്ട്  ഉൾത്തളങ്ങളിലെ  അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാൻ ഏറെ കഴിവുള്ള നിരവധി ഇൻഡോർ പ്ലാന്റുകൾ  ഇന്ന് നിലവിലുണ്ട് .ഇത്തരം അലങ്കാര ചെടികൾക്ക് ആവശ്യക്കാരും ആരാധകരും ഏറെ .

ഓഫീസുകൾ ,വീടുകൾ ,ഫ്‌ളാറ്റുകൾ, മാളുകൾ , വില്ലകൾ തുടങ്ങി എവിടെയായാലും അകത്തളങ്ങളിലെ  വായു മലിനമായാൽ അവിടങ്ങളിൽ ഇടപെടുന്ന ആളുകൾക്ക് തലകറക്കം ,ഓക്കാനം, തലവേദന തുടങ്ങിയ അസ്വസ്ഥതകക്കൊപ്പം അലർജി തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യതയും ഏറെയാണ് .സ്വീകരണമുറികൾ  എന്നതിനുമപ്പുറം ബാത്ത്റൂമുകളിലും ടോയിലെറ്റുകളിലുംവരെ അലങ്കാര ചെടികൾ സ്ഥാനം പിടിച്ചുകഴിഞ്ഞു .

അലങ്കാരച്ചെടികൾ വളർത്താനുള്ള സ്ഥാനനിർണ്ണയത്തിലും   തരംതിരിവുകളിലുംവരെ ഇന്റീരിയർ ഡിസൈനർമാരുടെ ശ്രദ്ധയും നിർദ്ദേശവും വേണ്ടത്ര ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട് . അകത്തളങ്ങൾക്ക് അഴക് വിടർത്തുന്ന അലങ്കാരചെടികളിൽ ഏറെ മുന്നിലാണ് ഡംബ്കെയിൻ (Dumb Cane   ) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഡീഫൻബച്ചിയ  ( Dieffenbachia ) .അരേസിയ araceae  കുടുംബത്തിലെഅംഗമാണ് ഈ ചെടി .വിക്‌ടോറിയൻ  കാലഘട്ടം മുതൽ ജനപ്രീതിനേടിയ ഡീഫൻബച്ചിയ നേരിട്ട് സൂര്യപ്രകാശമാവശ്യമില്ലാതെ ഭാഗികമായ തണലിടങ്ങളിൽ തഴച്ചുവളരാനിഷ്ടപ്പെടുന്ന  മികച്ച ഇൻഡോർപ്ലാന്റാണ് .നട്ടുവളർത്താനും  പരിപാലിക്കാനും ഏറെ എളുപ്പം .

ഉഷ്ണമേഖലാ സസ്യജാലങ്ങളിൽപെട്ട ഡീഫൻബച്ചിയ മെക്സിക്കോ ,വെസ്റ്റ്ഇൻഡീസ് ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് മറ്റിടങ്ങളിലേക്കെത്തിയതെന്നുവേണം കരുതാൻ .അന്തരീക്ഷവായുവിൽ നിന്ന് കാർബൺഡൈ ഒക്സൈഡ്‌ സൂക്ഷ്മമായി ആഗിരണം ചെയ്യുന്ന ഈ ചെടി  വളർത്തുന്ന ഇടങ്ങളിൽ ജലദോഷവും വൈറസ് ബാധയും  നന്നേ കുറവാണെന്ന്  തെളിയിക്കപ്പെട്ടതായും  അറിയുന്നു .അർബുദചികിത്സയ്ക്കാവശ്യമായ ആന്റി ആൻജിയോജെനിക് anti angiogenic  പ്രഭവത്തിന്  കാരണമാകുന്ന മുഖ്യഘടകങ്ങൾ ഡീഫൻബച്ചിയ എന്ന അലങ്കാരച്ചെടിയിൽ  അടങ്ങിയിരിക്കുന്നതായി സസ്യഗവേഷണങ്ങൾ വ്യക്തമാക്കുന്നു .

ഭിത്തികളിലും  തടിയിലും മറ്റിടങ്ങളിലും നിറംകൊടുക്കാനും മിനുക്കിയെടുക്കാനും പൂശുന്ന കൃത്രിമ ചായങ്ങൾ ,പരിസ്ഥിതി സൗഹൃദമല്ലാത്ത രാസഘടകങ്ങളുടെ  സങ്കലനങ്ങളായ പോളീഷുകൾ ,കൃത്രിമ പശകൾ, മറ്റു വസ്‌തുക്കൾ തുടങ്ങിയവ പുറത്തുവിടുന്ന  വിഷലിപ്തമായ വസ്‌തുക്കളെ വലിച്ചെടുത്തുകൊണ്ട് ചുറ്റുപാടുമുള്ള അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാൻ ഡീഫൻബച്ചിയ എന്ന ഈ പുള്ളിച്ചേമ്പ് ഏറെ മുന്നിലാണെന്നും അറിയുന്നു . കണ്ണഞ്ചിപ്പിക്കുന്ന വർണ്ണാഭയുമായി പൂന്തോട്ടങ്ങൾക്ക് അഴക് പകരുന്ന ഡീഫൻബച്ചിയയുടെ   ഇലകളുടെ മുകൾപ്പരപ്പിൽ കാണുന്ന  ഇലപ്പുള്ളികളിലെ വർണ്ണസങ്കലനങ്ങളിലും ചാരുതയിലും    കണ്ണുടക്കാത്തവരായി ആരുമുണ്ടാവില്ല തീർച്ച .

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാകണമെങ്കിലും അമിതമായ ജലസേചനം ഈ ചെടി ഒട്ടും  ഇഷ്ടപ്പെടുന്നുമില്ല  .മിതമായ തോതിലെ  വെള്ളമൊഴിക്കാവൂ .ശക്തമായ വെയിലേറ്റാൽ ഇതിൻറെ മനോഹരമായ ഇലകൾ പൊള്ളിപ്പോകാനും സാധ്യതയേറെ .ഇത്രയൊക്കെയാണെങ്കിലും കുട്ടികളും വളർത്തുമൃഗങ്ങളും  ഈ ചെടിയുമായി അകലം പാലിക്കേണ്ടത്  വളരെ വളരെ അത്യാവശ്യം . 

ഈ ചെടിയുടെ നീരിൽ ഓക്‌സാലിക് ആസിഡ്  എന്ന രാസഘടകം അടങ്ങിയിട്ടുണ്ടത്രെ .അതുകൊണ്ടുതന്നെ  ഇതിൻെറ തണ്ട്  മുറിക്കുമ്പോഴുള്ള നീര് അഥവാ കറ  പൊള്ളലുണ്ടാക്കുന്നതാണ് .കുട്ടികളുടെ ഉള്ളിൽ ഈ ചെടിയുടെ വിഷാംശം എത്തിയാൽ ഒരു ഗ്ളാസ് പാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കലർത്തി കുടിക്കാൻ കൊടുത്താൽ വിഷത്തിൻറെ തീവ്രതയ്ക്ക് അയവുണ്ടാകുമെന്നറിയുന്നു  .ഡീഫൻ ബച്ചിയ  ചെടിയുടെ നീര് കണ്ണിൽ തട്ടിയാൽ അന്ധതയ്ക്കുവരെയുള്ള സാധ്യത കൂടുതലാണെന്നും  വളരെ പെട്ടന്നുതന്നെ തണുത്തവെള്ളത്തിൽ കണ്ണ് കഴുകുന്നതാണ് പ്രാധമിക സുരക്ഷാരീതി.എത്രയും വേഗം ഡോക്ടറുടെ അടുത്തു് എത്തുകയും വേണം.

ചെടി മുറിക്കുമ്പോൽ നീര് തൊലിയിൽ തട്ടാതിരിക്കാൻ  ഗ്ലൗസ് ഉപയോഗിക്കുന്നത് ഏറെ  നല്ലത്. ഡീഫൻ ബച്ചിയ  ചെടിയുടെ തണ്ടിലും ഇലയിലുമടങ്ങിയ നീര് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജീവഹാനിക്ക് വരെയുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതല്ലെന്ന രീതിയിലും  ധാരാളം വാർത്തകൾ പുറത്തുവന്നുകൊണ്ടിരിയ്‌ക്കുന്നു  .ആട് ,പശു തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക്  ഇതിന്റെ ഇല തിന്ന കാരണത്താൽ ജീവഹാനി സംഭവിച്ചതായും കേൾക്കുന്നു .

ഇതിന്റെ ഇലകൾ കുട്ടികൾ ചവച്ചാലും പറിച്ചുതിന്നാലും നാവിനും വായയിലും തൊണ്ടയിലുമുള്ള മൃദുവായ കോശങ്ങൾക്ക് വീക്കം സംഭവിക്കുമെന്നും സംസാരശേഷിയെവരെ ബാധിക്കുമെന്നും പറഞ്ഞുകേൾക്കുന്നു .

നാവിലും വായയിലും  ഗുരുതരമമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടാണ് Dumbcane എന്നപേരിൽ ഈ ചെടി അറിയപ്പെടുന്നത് . ഇതിൽ എത്രമാത്രം  ശരിയുണ്ടെന്നത് കൃത്യമായി അറിയില്ലെങ്കിലും ഈ ചെടിയെ നിരീക്ഷണവിധേയമായ രീതിയിൽ  നോക്കിക്കണ്ടുകൊണ്ട് പരിപാലിക്കുന്നതാവും ഇത്തരം പാരിസ്ഥിക ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനുള്ള നല്ല മാർഗ്ഗം .വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന വിഷകന്യകയെപ്പോലുള്ള ഒന്നാണോ മനോഹരമായ ഈ ഇലച്ചെടി ?

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വീട്ടിൽ ഉണ്ടാക്കുന്ന കമ്പോസ്റ്റു ഇട്ടാൽ ചെടികൾ തഴച്ചു വളരും

English Summary: Is Dieffenbachia an ornamental plant or a poisonous plant ?
Published on: 20 July 2020, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now