മുടിയുടെ പ്രശ്നങ്ങൾ പലർക്കും പല രീതിയിലാണ്. ചിലർക്ക് എണ്ണയാണ് പ്രശ്നം, ചിലർക്ക് കണ്ടീഷനിംഗ്, മറ്റു ചിലർക്ക് ഷാമ്പു. എന്നാൽ ഇതിനെല്ലാം പറ്റിയ ഉപായമാണ് ഹെയർ സെറം (Hair serum). ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് ഗുണകരമാണെന്നാണ് പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്വയം മുടി ഡൈ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഹെയർ സെറത്തിന്റെ ഗുണങ്ങൾ
- തിളക്കം ലഭിക്കാൻ
മുടിയ്ക്ക് തിളക്കം ലഭിക്കാൻ ഹെയർ സെറം നല്ലതാണ്. ഭംഗിയിൽ മുടി കെട്ടാനും സാധിക്കും. പൊടി, വെയിൽ എന്നിവയിൽ നിന്നും മുടിയെ സംരക്ഷിക്കുന്നതിനും സെറം സഹായിക്കുന്നു.
- മുടി ഒതുങ്ങി നിൽക്കാൻ
കണ്ടീഷണർ ഇഷ്ടമല്ലാത്തവർക്ക് ഹെയർ സെറം ഉപയോഗിക്കാം. പാറിക്കിടക്കുന്ന മുടിയുള്ളവർക്ക് ഹെയർ സെറം വലിയൊരു ആശ്വാസമാണ്.
- മുടി കൊഴിച്ചിൽ തടയാൻ
വിറ്റാമിൻ സി അടങ്ങിയ സെറം മുടി കൊഴിച്ചിലിന് വളരെ നല്ലതാണ്.
- പുതിയ ഹെയർ സ്റ്റൈലുകൾക്ക്
ഏത് രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന് മുമ്പും അൽപം സെറം പുരട്ടുന്നത് നല്ലതാണ്. മുടി കെട്ടിയ ശേഷവും ചെറുതായി പുരട്ടാം.
- സെറം പതിവായി ഉപയോഗിച്ചാൽ
മുടിയിൽ കെട്ട് പിടിക്കുന്നതും കൊഴിച്ചിലും കുറയുന്നു. മുടിയുടെ ഈർപ്പം നിലനിർത്താനും ഹെയർ സെറം പതിവായി ഉപയോഗിക്കാം.
ഹെയർ സെറം എങ്ങനെ ഉപയോഗിക്കാം?
- ഹെയർ സെറം നിരന്തരം ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്ന് കരുതി മാർക്കറ്റിൽ ലഭിക്കുന്ന എല്ലാതരം സെറവും വാങ്ങരുത്. അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ പരിശോധിച്ചിട്ട് വേണം തിരഞ്ഞെടുക്കാൻ.
- ഷാമ്പുവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകിയ ശേഷം നന്നായി തുടച്ച് മുടിയുടെ ഈർപ്പം കളയുക.
- ശേഷം കയ്യിൽ അൽപം സെറം എടുത്ത് ഇരുകൈകളിലായി തേയ്ച്ചതിന് ശേഷം മുടിയിൽ നന്നായി തേയ്ച്ച് പിടിപ്പിക്കുക.
- തലയോട്ടിയിലും മുടി വേരുകളിലും സെറം പുരട്ടാൻ പാടില്ല.
- ശേഷം ചീപ്പ് കൊണ്ട് തലമുടി പതിയെ ചീകുക. മുടിയുടെ നനവ് മാറിയിട്ടില്ലെങ്കിൽ പല്ല് അകലമുള്ള ചീപ്പ് ഉപയോഗിക്കുക.
- കഴുകിയ മുടിയിൽ സെറം ഉപയോഗിക്കുന്നതാണ് ഫലപ്രദം. ഒന്നിൽ കൂടുതൽ തവണ സെറം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഹെയർ സെറം വീട്ടിലുണ്ടാക്കാം
അവൊക്കാഡോ ഓയിൽ, ജോജോബ ഓയിൽ, ആർഗൻ ഓയിൽ, ഗ്രേപ്പ് സീഡ് ഓയിൽ, ബദാം എണ്ണ എന്നിവയാണ് സെറം ഉണ്ടാക്കാനുള്ള പ്രധാന ചേരുവകൾ. നാല് ടേബിൾ സ്പൂൺ അവൊക്കാഡോ എണ്ണയിൽ 2 ടേബിൾ സ്പൂൺ ജോജോബ ഓയിൽ, ആർഗൻ ഓയിൽ, ഗ്രേപ്പ് സീഡ് ഓയിൽ, ബദാം എണ്ണ എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം വായു കടക്കാത്ത രീതിയിൽ പാത്രത്തിലോ, കുപ്പിയിലോ സൂക്ഷിക്കാം. മുടി കഴുകിയ ശേഷം ഈ സെറം ഓരോ തവണയും ഉപയോഗിക്കാം.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.