1. Environment and Lifestyle

പുകവലി മുടി കൊഴിച്ചിലിന് കാരണമോ? വിദഗ്ധർ പറയുന്നത് അറിയൂ…

ഏതെങ്കിലും പ്രശ്നം കൈകാര്യം ചെയ്യുന്നതിന് മുമ്പ്, അതിന്റെ കാരണങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ പുകവലി ശീലം നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നോ (Smoking and hair fall) എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.

Anju M U
smoking
പുകവലി മുടി കൊഴിച്ചിലിന് കാരണമോ? വിദഗ്ധർ പറയുന്നത് അറിയൂ…

തുടർച്ചയായി മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ തടയാൻ പലതരം എണ്ണകൾ ഉപയോഗിച്ചു മടുത്തോ? മുടി കൊഴിച്ചിൽ തടയാൻ ഒരു ഹെയർ ട്രീറ്റ്മെന്റ് എടുക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണോ നിങ്ങൾ? ഈ ചോദ്യങ്ങൾക്കെല്ലാം അതെ എന്നാണ് ഉത്തരമെങ്കിൽ, ഇത് കൂടി ശ്രദ്ധിക്കൂ.
ഏതെങ്കിലും പ്രശ്നം കൈകാര്യം ചെയ്യുന്നതിന് മുമ്പ്, അതിന്റെ കാരണങ്ങളെ കുറിച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മുടി കൊഴിച്ചിലിലേക്ക് വരികയാണെങ്കിൽ ആളുകൾ അവരുടെ ജീവിതശൈലി, അമിതസമ്മർദം അല്ലെങ്കിൽ ഭക്ഷണ പാനീയങ്ങളിലെ അശ്രദ്ധ എന്നിവയെ കുറ്റപ്പെടുത്തുന്നതായി പൊതുവെ കണ്ടുവരുന്നു. എന്നാൽ ഈ പുകവലി ശീലം നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നോ (Smoking and hair fall) എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും ക്യാൻസർ പോലുള്ള മാരകമായ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇത് നിങ്ങളുടെ ചർമത്തിലും മുടിയിലും വിപരീത ഫലമുണ്ടാക്കുന്നു. പുകവലി ശീലം കൂടുതൽ ഉള്ളവർക്ക് പലപ്പോഴും മുടികൊഴിച്ചിൽ പ്രശ്നം നേരിടേണ്ടി വരുന്നു. അതിനാൽ പുകവലിയും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് എന്തൊക്കെയെന്ന് വിശദീകരിക്കാം.

പുകവലി മുടി കൊഴിച്ചിലിന് കാരണമാകുമോ? (Does smoking cause hair loss?)

പുകവലി മുടി കൊഴിച്ചിലിന് കാരണമാകുമോ ഇല്ലയോ എന്നതിനെ കുറിച്ച് പലപ്പോഴും ആശയക്കുഴപ്പത്തിലാണെങ്കിൽ, ഉത്തരം അതെ എന്ന് പറയാം. പുകവലിയും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ട്. വാസ്തവത്തിൽ, നിങ്ങൾ പുകവലിക്കുമ്പോൾ, നിക്കോട്ടിൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഈ നിക്കോട്ടിൻ പല പ്രധാന പോഷകങ്ങളും ധാതുക്കളും ശരീരത്തിൽ ആഗിരണം ചെയ്യാൻ അനുവദിക്കുന്നില്ല.

ഇതുമൂലം ധാതുക്കൾ അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അതിന്റെ ഗുണം ലഭിക്കുന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, മുടിയുടെ വളർച്ചയെയും ബാധിക്കും.

  • ഇരുമ്പും സിങ്കും ആഗിരണം ചെയ്യപ്പെടുന്നില്ല

ശരീരത്തിലെ ഇരുമ്പിന്റെയും സിങ്കിന്റെയും ആഗിരണത്തെ നിക്കോട്ടിൻ തടസ്സപ്പെടുത്തുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അഭാവം ഉണ്ടാകുമ്പോൾ, പോഷകങ്ങൾ മുടിയിൽ ശരിയായി എത്താതെ മുടി കൊഴിച്ചിൽ ആരംഭിക്കുന്നു. ഇരുമ്പും സിങ്കും മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പുകവലി പൂർണമായും ഒഴിവാക്കേണ്ടത് ആവശ്യമാണ്.

  • രക്തപ്രവാഹത്തെ സ്വാധീനിക്കുന്നു

പുകവലിയുടെ ഒരു പോരായ്മ ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു എന്നതാണ്. മികച്ച മുടി വളർച്ചയ്ക്ക് തലയോട്ടിയിൽ നല്ല രക്തചംക്രമണം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു. അതിനാൽ ഇത് മൂലം മുടിയുടെ വേരുകൾ ദുർബലമാകാൻ തുടങ്ങുന്നു. തുടർന്ന് മുടി കൊഴിച്ചിൽ വർധിക്കാൻ കാരണമാകും.

  • പുകവലി ശീലം ഒഴിവാക്കാൻ...

ഗ്രാമ്പൂവോ പുതിനയിലയോ ചവയ്ക്കുന്നത് പുകവലി ശീലം ഇല്ലാതാക്കാൻ സഹായിക്കും. കാരറ്റ് കഴിക്കുന്നതും നല്ലതാണ്.
പുകവലിയിൽ നിന്ന് പിന്തിരിയാൻ മറ്റേതെങ്കിലും ജോലിയിൽ നിങ്ങളുടെ കൈകളും വായും ഉപയോഗിച്ചുള്ള എന്തെങ്കിലും പ്രവർത്തനത്തിൽ മുഴുകുക.

English Summary: Does Smoking Cause Hair Loss? Know What The Experts Says

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds