നമ്മെപ്പോലെ ഉറുമ്പുകൾക്കും അതിജീവിക്കാൻ പാർപ്പിടവും ഭക്ഷണവും ആവശ്യമാണ്. മഴ പെയ്താൽ ഉറുമ്പുകൾ അഭയ സ്ഥാനം കണ്ടെത്തുന്നത് നമ്മുടെ വീടുകളിലായിരിക്കും. എന്നാൽ അത് നമുക്ക് പലപ്പോഴും ഉപദ്രവം ആയിരിക്കും. ഉറുമ്പുകളെ അകറ്റി നിർത്തുന്നതിന് ഈ പ്രകൃതിദത്തവും വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാവുന്നതാണ്.
വേപ്പെണ്ണ
വേപ്പെണ്ണ വേപ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ്, നൂറ്റാണ്ടുകളായി ഇത് പ്രകൃതിദത്ത കീടനാശിനിയായി ഉപയോഗിക്കുന്നു. പ്രാണികളെ അകറ്റുകയും അവയുടെ തീറ്റ, പുനരുൽപാദന ശീലങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉറുമ്പുകളിൽ തളിക്കുകയോ ഉറുമ്പ് കൂമ്പാരങ്ങളിൽ ഒഴിക്കുകയോ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ്. ഒരു പ്രതിരോധ നടപടിയായി നിങ്ങൾക്ക് വേപ്പെണ്ണ വെള്ളത്തിൽ കലർത്തി അടുക്കളയ്ക്ക് ചുറ്റും തളിക്കാം.
വിനാഗിരി
ഇതിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇതാണ് അതിന്റെ രൂക്ഷമായ ഗന്ധത്തിന് കാരണം. ഈ ശക്തമായ ഗന്ധം ഉറുമ്പുകളുടെ പാതയെ കുഴപ്പത്തിലാക്കുകയും ഉറുമ്പുകൾ കടന്നുകയറുന്നത് തടയുകയും ചെയ്യുന്നു. ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വിനാഗിരിയും വെള്ളവും കലർത്തി നിങ്ങളുടെ അടുക്കള പ്രതലങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുക.
പെപ്പർമിന്റ് ഓയിൽ
പെപ്പർമിന്റ് ഓയിലിന് നല്ല മണമാണ്, പക്ഷേ കീടങ്ങൾ അതിനെ വെറുക്കുന്നു. ഏതാനും തുള്ളി പെപ്പർമിന്റ് അവശ്യ എണ്ണ വെള്ളത്തിൽ കലർത്തി സ്പ്രേ തളിക്കുന്നത് അനാവശ്യ പ്രാണികളുടെ കടന്നുകയറ്റത്തിൽ നിന്ന് നിങ്ങളുടെ അടുക്കളയെ സംരക്ഷിക്കും. കൌണ്ടർടോപ്പുകൾ, കോണുകൾ, വിൻഡോകൾ എന്നിവയിൽ ഇത് തളിക്കുക. പെപ്പർമിന്റ് ഓയിൽ നിങ്ങളുടെ അടുക്കളയെ ഉറുമ്പുകളില്ലാത്തതും സുരക്ഷിതവും മികച്ച മണമുള്ളതുമാക്കുന്നു.
ഉപ്പ്
ഉറുമ്പുകളെ അകറ്റി നിർത്തുന്നതിൽ ഉപ്പ് ഒരു നല്ല പ്രതിവിധിയാണ്. ഉറുമ്പിനെ അകറ്റുന്ന സ്പ്രേ ഉണ്ടാക്കുന്നതിന് വെള്ളം തിളപ്പിച്ച് ഉപ്പ് അലിയിച്ചുഎടുക്കുക. ഉപ്പ് പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ, മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഉറുമ്പുകൾ വീടിനുള്ളിൽ കയറാൻ പതിവായി ഉപയോഗിക്കുന്ന മുക്കുകളും മൂലകളും ഇത് തളിക്കുക.
കറുവപ്പട്ട
എൻട്രി പോയിന്റുകളിലും ഉറുമ്പ് നുഴഞ്ഞുകയറാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കറുവപ്പട്ട പൊടി വിതറുന്നത് ഉറുമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു. കറുവപ്പട്ടയുടെ മണം ഉറുമ്പുകൾക്ക് സഹിക്കാനാവാത്ത ഒരു പ്രകൃതിദത്ത വികർഷണമായി പ്രവർത്തിക്കുന്നു. ഇത് ഉറുമ്പുകളെ അകറ്റി നിർത്തുക മാത്രമല്ല, നിങ്ങളുടെ വീടിന് നല്ല മണവും നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഹോർമോണൽ അസന്തുലിതാവസ്ഥ; കാരണങ്ങൾ