ചീസ് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ്. സാൻഡ്വിച്ച് ഉണ്ടാക്കുമ്പോഴും മറ്റും ചീസ് കൂടുതലായി ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന് കൂടുതൽ രുചി കിട്ടാൻ ചീസ് വളരെ നല്ലതാണ്. ചീസ് ചേർക്കുന്നത് വിഭവങ്ങളുടെ രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പാലുൽപ്പന്നമാണ് ചീസ്.
ഇതിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഒരു ദിവസം ധാരാളം ചീസ് കഴിയ്ക്കുന്നത് ശരീരത്തിന് ഗുണകരമല്ലാത്തതിനാൽ, കുറച്ച് കുറച്ച് മാത്രമായാണ് ചീസ് കഴിയ്ക്കാൻ നല്ലത്. അതുകൊണ്ട് തന്നെ ചീസ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുള്ളവരാണ് കൂടുതലും. എന്നാൽ ഫ്രിഡ്ജിലും വലിയ ആയുസ്സില്ലാതെ ചീസ് കേടായി പോകാറുണ്ട്. ഇതിന് പരിഹാരമായി, ചീസ് ഫ്രഷ് ആയി സൂക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം.
-
പ്ലാസ്റ്റിക്കിൽ പൊതിയരുത്
ചീസ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് നല്ലതല്ല. കാരണം, ഇത് ഒരുപക്ഷേ ചീസ് കൂടുതൽ നാൾ കേടാകിതിരിക്കാൻ സഹായിക്കുമെങ്കിലും ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നു.
-
ചീസ് ബാഗ് അല്ലെങ്കിൽ ചീസ് പേപ്പർ
ചീസ് വളരെക്കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി ചീസ് ബാഗോ ചീസ് പേപ്പറോ ഉപയോഗിക്കാം. ഇത് വായുവിലെ ഈർപ്പവുമായി കലർന്ന് ചീസ് കേടാകാതിരിക്കാൻ സഹായിക്കുന്നു.
-
കടലാസ്
നിങ്ങൾക്ക് ചീസ് ബാഗോ ചീസ് പേപ്പറോ ഇല്ലെങ്കിൽ പ്രശ്നമില്ല. കടലാസ് ഉപയോഗിച്ചും ഭക്ഷണസാധനങ്ങൾ പൊതിയാം. അതായത്, ചീസ് പൊതിഞ്ഞ് ഏതെങ്കിലും സിപ്പ് ലോക്ക് പൗച്ച് ബാഗിൽ ഇടാം. ഇത് വായു ഉള്ളിലേക്ക് കടക്കുന്നത് തടയും. ഉപയോഗിച്ച ചീസ് പോലും ഇങ്ങനെ സൂക്ഷിക്കാം. കേടാകാതെ ദീർഘനാൾ ഇത് സൂക്ഷിക്കാനാകും.
-
പാത്രം മാറ്റി മാറ്റി വയ്ക്കുക
നിങ്ങൾ ഒരു പാത്രത്തിൽ തന്നെയാണ് ചീസ് സൂക്ഷിക്കുന്നതെങ്കിൽ അത് ദോഷകരമാണ്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ചീസ് വച്ചിരിക്കുന്ന കണ്ടെയ്നർ മാറ്റി വയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. സാധനങ്ങൾ ഒരേ പാത്രത്തിൽ ദീർഘനേരം സൂക്ഷിക്കരുത്. ഇത് ചീസ് കേടാകുന്നതിന് കാരണമാകും. ഇത് കൂടാതെ, ചീസിന്റെ എക്സ്പെയറി തീയതി നോക്കി വേണം ഉപയോഗിക്കേണ്ടത്. ഫ്രിഡ്ജിൽ ദീർഘനാൾ സൂക്ഷിക്കുമ്പോഴായാലും അവ ഉപയോഗിക്കേണ്ട സമയപരിധി എത്ര വരെയാണെന്നത് പരിശോധിച്ചിരിക്കണം.
ചീസ് രുചിയിൽ കേമനാണെങ്കിലും ശരീരഭാരം വർധിക്കുമോ എന്ന് പലർക്കും സംശയമുണ്ടാകും. എന്നാൽ, എല്ലാത്തരം ചീസുകളും ഇത്തരത്തിൽ അപകടകാരികൾ അല്ല. സോഫ്റ്റ് ചീസ് എന്നറിയപ്പെടുന്ന വിഭാഗത്തിൽ പെട്ട ചീസുകളും മറ്റും ആരോഗ്യത്തിന് വലിയ പ്രശ്നമില്ലാത്തവയാണ്. ഇവ കലോറി കുറഞ്ഞവയാണെന്നതും മറ്റൊരു സവിശേഷതയാണ്. ഈ ചീസുകൾ കൃത്യമായ അളവിൽ ഉപയോഗിച്ചാൽ ശരീരഭാരം കുറയ്ക്കാൻ വരെ വളരെ ഗുണപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മാംഗോസ്റ്റിന് നല്ല കായ്‌ഫലമുണ്ടാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ