1. Farm Tips

പഴങ്ങൾ കേടാകാതെയിരിക്കാൻ ;ചില നുറുങ്ങുകൾ

അധികം പഴുക്കാത്ത മാങ്ങയാണെങ്കില്‍ ഫ്രിഡ്ജില്‍ വക്കരുത് . കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം .ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം .

K B Bainda
മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍
മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍

1. അധികം പഴുക്കാത്ത മാങ്ങയാണെങ്കില്‍ ഫ്രിഡ്ജില്‍ വക്കരുത് . കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം .ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം .

2 . തണുത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ ആപ്പിളിന്റെ ജീവകം സി നഷ്ടപെടാതെ ഇരിക്കും

3 . ആപ്പിള്‍ തുളകള്‍ ഉള്ള കവറില്‍ ഇട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.രണ്ടു ആഴ്ചയോളം കേടാകാതെ ഇരിക്കും

4 . ആപ്പിള്‍ ഒന്ന് ഒന്നില്‍ തൊടാതെ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും

5 . നന്നായി പഴുത്ത പഴത്തിനു അരികില്‍ വച്ചാല്‍ പഴുക്കാത്ത പഴം എളുപ്പം പഴുക്കും

6 .നനഞ്ഞ തുണിയില്‍ പൊതിഞ്ഞു പേപ്പര്‍ ബാഗില്‍ വച്ചാല്‍ പഴം വേഗം പഴുക്കും

7 .മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍ , പൊതിയാനും പാടില്ല. രണ്ടു ആഴ്ച വരെ കേടാകാതെ ഇരിക്കും .


8 .തവിട്ടു നിറത്തില്‍ കുത്തുകള്‍ ഉള്ള ഓറഞ്ച് തിരഞ്ഞു എടുക്കുക .അവ ഗുണമേന്മ ഉള്ളതായിരിക്കും
.
9 . ചെറുനാരങ്ങ 10 - 14 ദിവസം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം .പിഴിയുന്നതിനു മുമ്പ് അല്‍പ സമയം ചൂട് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ കൂടുതല്‍ ജ്യൂസ്‌ കിട്ടും

10 .സ്ട്രോബെറി ചെറിയ ദ്വാരങ്ങള്‍ ഉള്ള പാത്രത്തില്‍ ഇട്ടു അടച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും .കഴുകിയ ശേഷം മാത്രമേ സ്ട്രോബെറിയുടെ അറ്റത്തുള്ള പച്ച തൊപ്പി കളയാന്‍ പാടുള്ളൂ .ഇല്ലെങ്കില്‍ വെള്ളം കയറി സ്ട്രോബെറി പഴം പെട്ടന്ന് ചീത്തയാകും.

11. നാരങ്ങ വെള്ളത്തില്‍ പഴങ്ങവര്‍ഗങ്ങള്‍ ഇട്ടുവെയ്ക്കുന്നത് ഇവ കേടാകാതിരിക്കാൻ നല്ലതാണ്. നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് പഴങ്ങള്‍ അഞ്ച് മിനിറ്റ് ഇട്ടുവെയ്ക്കണം . ശേഷം അവ എടുത്തു ശുദ്ധമായ വെള്ളത്തിൽ 5 മണിക്കൂർ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ പഴങ്ങൾ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

12 ഉപ്പു വെള്ളത്തിൽ പഴങ്ങൾ കുറച്ചു നേരം ഇട്ടു വയ്ക്കുക. ശേഷം ശുദ്ധ വെള്ളത്തിൽ കഴുകിയെടുത്തു സൂക്ഷിക്കുക. കേടാകാതെ ഇരിക്കാനുള്ള മറ്റൊരു വഴി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മാവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുതകുന്ന ചില നാട്ടറിവുകൾ

English Summary: To keep the fruits intact; some tips

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds