ചാണകം കൊണ്ട് ബിസിനെസ്സ് ചെയ്‌ത് സമ്പാദിക്കണമെന്നു ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഞങ്ങളുടെ കയ്യിൽ ഏറ്റവും പുതിയ ആശയങ്ങളുണ്ട്. കുറച്ചു നിക്ഷേപം കൊണ്ട് കൂടുതൽ പണം നേടുവാൻ സാധിക്കുന്ന, സ്വന്തം ബിസിനെസ്സ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയതാണ് ഈ ബിസിനെസ്സ്. ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ചാണകത്തിന് ഒരുപാടു ആവശ്യക്കാർ ഉണ്ടെന്നുള്ളതാണ് ഈ ബിസിനസ്സിൻറെ വിജയം.
ഈ ബിസിനെസ്സ് ആശയങ്ങൾ ഇപ്പോൾ മാത്രമല്ല, ഭാവിയിലും നിങ്ങൾക്ക് സഹായകമാകും. Cow Dung ബിസിനെസ്സിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഈ ലേഖനത്തിലൂടെ നേടൂ.
-
ചാണകം കൊണ്ടുള്ള ചട്ടികൾ ഉണ്ടാക്കുന്ന ബിസിനെസ്സ് (Cow Dung Pots Business)
ചെടികളും മറ്റും വളർത്താൻ ഉപയോഗിക്കുന്ന ചട്ടികൾ ഉണ്ടാക്കുന്ന ബിസിനെസ്സാണിത്. ഈ ചട്ടികൾ മെഷീൻറെ സഹായത്തോടെയാണ് ഉണ്ടാക്കുന്നത്. ചട്ടിയിൽ തന്നെ മണ്ണ് നിറച്ചോ, ചട്ടിയോടുകൂടി മണ്ണിലിറക്കിയോ ചെടികൾ വളർത്താവുന്നതാണ്. ചെടികൾ തഴച്ചു വളരാൻ ചാണക ചട്ടികൾ സഹായകമാകുന്നു. ഫ്ളാറ്റിലും മറ്റും താമസിക്കുന്നവർ pots ധാരാളമായി ഉപയോഗിക്കുന്നത് കൊണ്ട്, ഇതിന് ആവശ്യക്കാർ ധാരാളമുണ്ട്. അതുകൊണ്ട്, ലാഭമുണ്ടാക്കാൻ സാധിക്കുന്ന ബിസിനെസ്സാണ്.
-
ചാണക വരട്ടി ഉണ്ടാക്കുന്ന ബിസിനെസ്സ് (Cow Dung Cake Business)
ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലുമാണ് കൂടുതൽ ഉപയോഗപ്പെടുന്നത്. ഹോമം, തുടങ്ങിയ ദൈവീക അവസരങ്ങൾക്കും ഉപയോഗിക്കുന്നു. കത്തി തുടങ്ങിയാൽ, മൂന്നു നാല് മണിക്കൂർ തുടർച്ചയായി കത്തുമെന്നുള്ളത് ചാണക വരട്ടിയുടെ പ്രത്യേകതയാണ്.
-
ചാണകം കൊണ്ട് കൊതുകുതിരി ഉണ്ടാക്കുന്ന ബിസിനെസ്സ് (Cow Dung Mosquito stick Business)
വിപണിയിൽ ലഭിക്കുന്ന കൊതുകുതിരികൾ pollution ഉണ്ടാക്കുന്നതും മിക്കവർക്കും ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ വരുന്നതുകൊണ്ടും ചാണകം കൊണ്ടുള്ള കൊതുകുതിരിക്ക് demand കൂടുതലാണ്. ഇത് കൊതുകുകളെ അകറ്റാൻ നല്ലതാണ്. ഇത് തുച്ഛമായ പണം കൊണ്ട് തുടങ്ങാവുന്ന ഒരു ബിസിനെസ്സ് ആണ്.
Latest Profitable Cow Dung Business Ideas with Less Investment & Huge Earnings
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്ത്രീകൾക്കായി, തീരെ നിക്ഷേപമില്ലാത്ത ലാഭകരമായ ബിസിനെസ്സുകൾ