News

ചാണകം കൊണ്ടുണ്ടാക്കിയ വിറകുകൊണ്ടുള്ള ലാഭകരമായ ബിസിനസ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

Cow dung

Cow dung

ഇന്ന്, ലാഭമുണ്ടാക്കുന്ന ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ മിക്കവരും കുറഞ്ഞ നിക്ഷേപം കൊണ്ട് കൂടുതൽ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് ഏറ്റവും യോജിച്ച ബിസിനസ്സാണ് ചാണകം കൊണ്ട് വിറകുകൾ ഉണ്ടാക്കുക (Cow Dung Wood) എന്നത്. ആദ്യത്തെ മാസം തന്നെ 10,000 ഉം ആറാമാസമാകുമ്പോഴേക്കും 50,000 രുപയോളവും പ്രതിമാസം സമ്പാദിക്കാവുന്നതാണ്.

ചാണകം കൊണ്ടുള്ള വിറകുകൾ എങ്ങനെ ഉണ്ടാക്കാം?

ഇതുണ്ടാക്കുന്നതിനായി ഒരു മെഷീന്റെ ആവശ്യമുണ്ട്.  ആദ്യമായി അതിലേക്ക് ചാണകവും, പിന്നീട് വൈക്കോൽ, പുല്ല് എന്നിവ ഇട്ടുകൊടുക്കുക.  ഇതെല്ലാം കൂടി ചേർന്നാണ് ചാണക വിറകുകൾ ഉണ്ടാക്കുന്നത്.  ഇത് ക്വിൻലിന് 600 രൂപയ്ക്കാണ് natural wood center ൽ നിന്ന് വിറ്റഴിയുന്നത്.

മെഷീന്റെ വില

ഈ മെഷീന്റെ വില ഏകദേശം 70,000 തൊട്ട് 1 ലക്ഷം രൂപ  വരെയാണ്.  നിങ്ങളുടെ ആവശ്യമനുസരിച്ച് വലുതോ ചെറുതോ വാങ്ങാവുന്നതാണ്.  വെറും 20 സെക്കൻഡുകൾ കൊണ്ട്, ഒരു കിലോ വിറകുകൾ ഉണ്ടാക്കാൻ ഈ മെഷീന് സാധിക്കും. ഈ പുതിയ technology കൊണ്ട് അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ കഴിയും.

മെഷീൻ എവിടെ ലഭ്യമാണ്?

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എളുപ്പത്തിൽ മെഷീൻ order ചെയ്യാവുന്നതാണ്

https://m.indiamart.com/impcat/cow-dung-log-making-machine.html

https://m.indiamart.com/proddetail/cow-dung-log-making-machine-21388364391.html

Cow dung: Firewood

Cow dung: Firewood

ബിസിനെസ്സിന് ആവശ്യമായ ലൈസൻസുകൾ

ഈ ബിസിനെസ്സ് തുടങ്ങുന്നതിന് ചില ലൈസൻസുകളുടെ ആവശ്യമുണ്ട്.

  1. ട്രേഡ് ലൈസൻസ് (Trade License): ഏതു ബിസിനെസ്സ് തുടങ്ങുകയാണെങ്കിലും സർക്കാരിൻറെ അനുവാദം ആവശ്യമാണ്. അതിനുശേഷം മാത്രമേ trade license ലഭിക്കുകയുള്ളു.
  2. MSME Registration: MSME ൽ രജിസ്റ്റർ ചെയ്താൽ, മെഷീൻ വാങ്ങുന്നതിനു വേണ്ടിയുള്ള ലോൺ ലഭിക്കുന്നതിന് എളുപ്പമായിരിക്കും. അതുകൊണ്ട് MSME Registration ചെയ്തിരിക്കണം.
  3. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി (Pollution Control Board NOC): ചാണകം കൊണ്ടുള്ള ബിസിനസ്സ് ആയതുകൊണ്ട്, ആർക്കും എതിർപ്പില്ല എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോർഡിൻറെ അനുവാദം ആവശ്യമാണ്

ചാണക വിറകുകളുടെ വിൽപന എവിടെ ചെയ്യാം?

  • തണുപ്പും മഞ്ഞും മൂടിയ സ്ഥലങ്ങളിൽ, മതപരമായ സ്ഥലങ്ങളിൽ
  • ഇഷ്ടിക, ചെങ്കൽ എന്നിവ നിർമ്മിക്കുന്ന ഫാക്ടറികളിൽ നിന്ന് order എടുത്ത് ഉണ്ടാകാവുന്നതാണ്.
  • Online marketing ഉം ചെയ്യാവുന്നതാണ്.

ചാണകത്തിൻറെ മറ്റു ഉപയോഗങ്ങൾ

  1. ജൈവ വളമായും, ബയോഗ്യാസ് ഉണ്ടാക്കുന്നതിനും
  2. ചാണക വിറകുകൾ പൂജ, ഹോമം, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
  3. പ്രതിമകൾ, വിഗ്രഹങ്ങൾ, facepacks, medicines, എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു.
  4. ചാണകം കൊണ്ടുള്ള ടൈൽസ് (cow dung tiles).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സങ്കര നേപ്പിയര്‍ കൃഷി


English Summary: Profitable Business of Cow Dung Wood .... more details

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine