Updated on: 1 October, 2022 7:28 PM IST
Lemon juice-coconut oil mixture can turn Gray hair black

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്.   എന്നാൽ ചെറുപ്പക്കാരിലും ഈ പ്രശ്‌നം കണ്ടുവരുന്നു.  പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ അകാലനര ഉണ്ടാകാം. സ്ട്രെസ്, ചില പോഷകങ്ങളുടെ കുറവ്, പല കെമിക്കലുകളുടെ ഉപയോഗം എന്നിവയെല്ലാം മുടി നരയ്ക്കാന്‍ കാരണമാകുന്നു.  മുടി നരയ്ക്കുന്നത് കറുപ്പാക്കാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്.  നരച്ച മുടിക്ക് പരിഹാരമായി വെളിച്ചെണ്ണയും നാരങ്ങാനീരും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മിശ്രിതത്തെ കുറിച്ചാണ് വിവരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?

വെളിച്ചെണ്ണ, നാരങ്ങ എന്നിവയാണ് ഇതിന് ആവശ്യമായ സാധനങ്ങൾ.  വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് പണ്ടു മുതല്‍ തന്നെ ഉപയോഗിച്ചു വരുന്നു.  ഇതിലെ നല്ല കൊഴുപ്പുകള്‍ മുടിയ്ക്ക് ഗുണം നല്‍കും. വരണ്ട മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും മുടിയ്ക്ക് തിളക്കം നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്. മുടിയുടെ വരണ്ട സ്വഭാവമാണ് മുടി നരയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം. ഇതിനുളള പരിഹാരമായി വെളിച്ചെണ്ണ പ്രവര്‍ത്തിയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങനീര് നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് ദോഷകരം!

മുടിയില്‍ നാരങ്ങ മിതമായ തോതില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇത് മുടി വൃത്തിയാക്കാനും തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്നു.  ഇതിലെ വൈറ്റമിന്‍ സി ആണ് ഗുണം നല്‍കുന്നത്.  ആരോഗ്യപരമായ ഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യപരമായ ഗുണങ്ങള്‍ കൂടി നാരങ്ങയ്ക്കുണ്ട്.  മുടിയുടെ പല പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ നാരങ്ങാനീര് സഹായിക്കും. ഇത് താരന്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചും സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന കണ്ടീഷന്‍ പരിഹരിയ്ക്കാന്‍. ഇത് ശിരോചര്‍മത്തില്‍ കൂടുതായുള്ള സെബം വലിച്ചെടുക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തന്നെ മുടിയ്ക്ക് തിളക്കം നല്‍കാനുളള പ്രധാനപ്പെട്ട വഴിയാണിത്. ഇത് നേരിട്ടല്ല, നേര്‍പ്പിച്ചാണ് മുടിയില്‍ ഉപയോഗിയ്‌ക്കേണ്ടത്. കൂടിയ അളവില്‍ ഉപയോഗിക്കരുത്.

മുടി കറുപ്പിയ്ക്കാനായി 6-8 ടീസ്പൂണ്‍ വെളിച്ചെണ്ണ എടുക്കണം. മുടി കൂടുതലെങ്കില്‍ കൂടുതല്‍ എടുക്കാം. ഇതില്‍ 3 ടീസ്പൂണ്‍ ഫ്രഷ് നാരങ്ങാനീര് ചേര്‍ക്കാം. ഇത് മുടിയില്‍ പുരട്ടാം. 1 മണിക്കൂര്‍ ശേഷം കഴുകാം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് വേണം, കഴുകാന്‍. മുടിയ്ക്ക് കറുപ്പു നിറം നല്‍കാന്‍ ഇത് നല്ലതാണ്. മുടിയുടെ തിളക്കത്തിനും താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് നല്ലൊരു പരിഹാരമാണ്.

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില ഇട്ട് ഉപയോഗിയ്ക്കുന്നതും നല്ലതാണ്. ഇതു പോലെ കറിവേപ്പിലയിട്ട് കാച്ചി മുടിയില്‍ പുരട്ടുന്നതും ഗുണ കരമാണ്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം ഇതേറെ ഗുണകരമാണ്. അകാലനര വരാതെ തടയാന്‍ ഗുണകരമാണ് ഇത്. മുടിയുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Lemon juice-coconut oil mixture can turn Gray hair black
Published on: 01 October 2022, 07:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now