1. Health & Herbs

വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ ?

വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ? ഏത് ഡോക്ടറോട് ചോദിച്ചാലും അവര്‍ പറയുക അധികം ഉപയോഗിക്കണ്ട എന്നാവും. എത്രയോ കാലമായി പഠിച്ചുറപ്പിച്ചിരിക്കുന്ന കാര്യം അതാണല്ലൊ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടര്‍ സോമന്‍ നടത്തുന്ന മികച്ച പ്രസംഗങ്ങളുണ്ടായിരുന്നു. അത് കേട്ടിട്ടുള്ള ആളുകള്‍ പിന്നെ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ ഒന്നു മടിക്കും.അത്രയേറെ ഭീകരമായ കുഴപ്പങ്ങളുണ്ട് വെളിച്ചെണ്ണയില്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

KJ Staff

വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോളുണ്ടോ? ഏത് ഡോക്ടറോട് ചോദിച്ചാലും അവര്‍ പറയുക അധികം ഉപയോഗിക്കണ്ട എന്നാവും. എത്രയോ കാലമായി പഠിച്ചുറപ്പിച്ചിരിക്കുന്ന കാര്യം അതാണല്ലൊ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടര്‍ സോമന്‍ നടത്തുന്ന മികച്ച പ്രസംഗങ്ങളുണ്ടായിരുന്നു. അത് കേട്ടിട്ടുള്ള ആളുകള്‍ പിന്നെ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ ഒന്നു മടിക്കും.അത്രയേറെ ഭീകരമായ കുഴപ്പങ്ങളുണ്ട് വെളിച്ചെണ്ണയില്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഈ ഭയം ഇപ്പോഴും മലയാളിയെ വിട്ടുപോയിട്ടില്ല എന്നതാണ് സത്യം. അമേരിക്കയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും പാമോയിലും മറ്റെണ്ണകളും അമിതമായി ഉത്പ്പാദിപ്പിക്കപ്പെട്ട കാലത്ത് അവ വിറ്റഴിക്കാനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു വെളിച്ചെണ്ണയില്‍ കൊളസ്‌ട്രോള്‍ ഉണ്ട് എന്ന പ്രചാരണം.അമേരിക്കന്‍ ഓയില്‍ കെമിസ്റ്റ് സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു ഇതിനു പിന്നില്‍. അമേരിക്കയ്ക്ക് ബേക്കറി ഉത്പ്പന്നങ്ങളും സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടണം എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു.അതിലവര്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും പലരും അമേരിക്കന്‍ കോടതിയില്‍ കേസിന് പോയതോടെ വെളിച്ചെണ്ണയ്‌ക്കെതിരെ പ്രചാരണം സംഘടിപ്പിച്ച ഓയില്‍ കെമിസ്റ്റ്  സൊസൈറ്റി കോടിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് തടിയൂരി. എന്നിട്ടും മാധ്യമങ്ങളും ഡോക്ടറന്മാരും വെളിച്ചെണ്ണയ്‌ക്കെതിരായ പ്രചാരണം തുടര്‍ന്നുവന്നു.അതോടെ വീട്ടുമുറ്റത്ത് കിട്ടിയ നിധിയായ തേങ്ങയും തേങ്ങയുടെ എണ്ണയും ഒഴിവാക്കി മലയാളികള്‍ പാമോയിലിനും സൂര്യകാന്തി എണ്ണയ്ക്കും ഒലീവ് എണ്ണയ്ക്കും പിന്നാലെ പാഞ്ഞു. ഇപ്പോള്‍ മലയാളി തിരിച്ചറിവിൻ്റെ  പാതയിലാണ്. പക്ഷെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയിലാണ് കൂടുതലും എന്നതാണ് പുതിയ ദുരന്തം. ശുദ്ധമായ വെളിച്ചെണ്ണ മികച്ച ഔഷധമാണ് എന്നതില്‍ സംശയമില്ല.


പ്രശസ്തനായ ബയോകെമിസ്റ്റ് എന്‍.ഗോപാലകൃഷ്ണന്‍ അടിവരയിട്ടു പറയുന്ന ഒന്നുണ്ട്. ഒരു സസ്യഎണ്ണയിലും സസ്യഉത്പ്പന്നത്തിലും കൊളസ്‌ട്രോളില്ല. മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഉത്പ്പന്നങ്ങളില്‍ മാത്രമെ കൊളസ്‌ട്രോളുള്ളു. വെണ്ണ,നെയ്യ്.മുട്ട,ഇറച്ചി,മീന്‍ എന്നിവയില്‍ കൊളസ്‌ട്രോളുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ ഒരു ഭീകരവസ്തുവാണോ എന്നു ചോദിച്ചാല്‍ അല്ല എന്നുതന്നെയാണ് ഉത്തരം. ശരീരത്തിന് നിത്യവും 950 മില്ലിഗ്രാം എന്ന അളവില്‍ ആവശ്യമായ വസ്തുവാണ് കൊളസ്‌ട്രോള്‍. അധികമായാല്‍ അമൃതും വിഷം എന്ന കണക്കെ കൊളസ്‌ട്രോളും കൂടാന്‍ പാടില്ല എന്നുമാത്രം. ഭക്ഷണത്തിലൂടെ ലഭിച്ചില്ലെങ്കിലും ശരീരം കൊളസ്‌ട്രോള്‍ ഉത്പ്പാദിപ്പിക്കും എന്നത് നമ്മുടെ ശരീരത്തിന്റെ രാസപ്രവര്‍ത്തനത്തിന്റെ മറ്റൊരു അറിയപ്പെടാത്തവശം എന്നു പറയാം. ഒരു മുട്ടിയല്‍ നിന്നും 60 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ലഭിക്കുമ്പോള്‍ ഇറച്ചിയില്‍ നിന്നും ഇതിലധികം ലഭിക്കും എന്നതും സത്യമാണ്.

ശരീരം കൊളസ്‌ട്രോള്‍ ഉത്പ്പാദിപ്പിക്കാന്‍ മിടുക്ക് കാണിക്കുമെങ്കിലും അതിനെ ഡീകമ്പോസ് ചെയ്യാനുള്ള കഴിവ് ശരീരത്തിനില്ല. കൊളസ്‌ട്രോളിനെ ലിപ്പോപ്രോട്ടീനാക്കി മാറ്റി ശരീരത്തിന് തൊലിയും മെംബ്രയിനും നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്.


രണ്ടാം ലോകമഹായുദ്ധകാലത്ത് ഡെന്മാര്‍ക്കില്‍ യുദ്ധത്തടവുകാരായി പിടിച്ച പട്ടാളക്കാര്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ അവരുടെ ഹൃദയം പരിശോധിച്ചിടത്തുനിന്നാണ് കൊളസ്‌ട്രോളിന്റെ കഷ്ടകാലം തുടങ്ങുന്നത്. പട്ടാളക്കാരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഇവരുടെ ഹൃദയത്തിലെ കൊഴുപ്പില്‍ കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവില്‍ കാണുകയും ഹൃദായാഘാതത്തിന് കാരണം കൊളസ്‌ട്രോളാണ് എന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. കുറേകാലത്തിനുശേഷം അവര്‍ ആ നിഗമനം ശരിയായില്ല എന്ന് വെളിപ്പെടുത്തിയെങ്കിലും മാധ്യമങ്ങളും ഡോക്ടര്‍മാരും നടത്തിയ പ്രചാരണത്തിലൂടെ കൊളസ്‌ട്രോള്‍ വില്ലനായി മാറിക്കഴിഞ്ഞിരുന്നു.


യഥാര്‍ത്ഥത്തില്‍ മൂന്നു തരം ലിപ്പോപ്രോട്ടീനുകളാണ് മനുഷ്യശരീരത്തിലുള്ളത്. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീന്‍ അഥവാ എല്‍ഡിഎല്‍(0.94 ഗ്രാം/സിസി), സാന്ദ്രത കൂടിയ ലിപ്പോപ്രോട്ടീന്‍ അഥവാ എച്ചഡിഎല്‍, അതിസാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അഥവാ വിഎച്ച്ഡിഎല്‍(1.2 ഗ്രാം/സിസി). കൊളസ്‌ട്രോള്‍ 18 കാര്‍ബണുകളുള്ള ഫാറ്റി ആസിഡുകള്‍ അഥവാ ഫോസ്ഫറ്റേയ്‌സുമായി ചേര്‍ന്ന് ഉണ്ടാകുന്ന കോമ്പൗണ്ട് ആയ എസ്റ്റര്‍ പ്രോട്ടീനുമായി ചേര്‍ന്നാണ് ലിപ്പോ പ്രോട്ടീന്‍ ഉത്പ്പാദിപ്പിക്കുന്നത്. സാച്ചുറേറ്റഡ് ഫാറ്റുകള്‍ക്ക് കുറഞ്ഞ സാന്ദ്രതയെ ഉണ്ടാകൂ. അതുകൊണ്ടുതന്നെ ഇതിന്റെ മെല്‍റ്റിംഗ് പോയിന്റ് 40-42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. മനുഷ്യശരീരത്തിന്റെ സാധാരണ ചൂട് 37 ഡിഗ്രി ആണല്ലൊ. അതുകൊണ്ടുതന്നെ ഈ കൊഴുപ്പുകള്‍ രക്തത്തില്‍ അലിയാതെ ഖരരൂപത്തിലുള്ള ഗ്ലോബ്യൂളുകളായി ഒഴുകി നടക്കും. രക്തധമനികളുടെ ഭിത്തിയില്‍ എവിടെയെങ്കിലും പറ്റിപ്പിടിക്കാന്‍ സൗകര്യം കിട്ടിയാല്‍ പറ്റിപ്പിടിക്കും. അത് രക്തത്തിന്റെ ഒഴുക്കിനെ തടയുകയും ചിലപ്പോള്‍ ഹൃദയാഘാതത്തിന് ഇടയാക്കുകയും ചെയ്യും. എന്നാല്‍ ഇത് നിര്‍വ്വഹിക്കുന്ന കൊളസ്‌ട്രോളും സസ്യഎണ്ണയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് നാം ഓര്‍ക്കേണ്ടത്.


ശരീരത്തിന് ഏറ്റവും ഉപയോഗപ്രദമായ എണ്ണയേത് എന്ന ചോദ്യത്തിന് ഡോ.എന്‍.ഗോപാലകൃഷ്ണന് ഒറ്റ മറുപടിയേയുള്ളു. അത് എള്ളെണ്ണയാണ്. മാര്‍ക്കറ്റില്‍ കിട്ടുന്ന എള്ളെണ്ണയല്ല, നമ്മള്‍ എള്ള് ആട്ടിയെടുക്കുന്ന ശുദ്ധമായ എണ്ണ. അതില്‍ ഒമേഗ 3 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണുള്ളത്. ഇതിന്റെ മെല്‍റ്റിംഗ് പോയിന്റ് 9 ഡിഗ്രി സെല്‍ഷ്യസാണ്. എണ്ണ കുഴപ്പക്കാരനാകുന്നത് എപ്പോള്‍ ? എണ്ണയുടെ തിളനില 160-170 ഡിഗ്രി സെല്‍ഷ്യസാണ്. നമ്മള്‍ ഭക്ഷ്യസാധനങ്ങള്‍ വറുക്കുമ്പോള്‍ തിളച്ച എണ്ണയും ഭക്ഷ്യസാധനങ്ങളിലെ ജലവും അതില്‍ ചേര്‍ക്കുന്ന ഉപ്പും യോജിച്ച് പെറോക്‌സൈഡും ഹൈഡ്രോപെറോക്‌സൈഡുമുണ്ടാകും. ഇവ കാന്‍സറസാണ്. ഈ എണ്ണയുടെ തുടര്‍ച്ചയായ ഉപയോഗം ഇതിനെ വിഷമാക്കി മാറ്റും. തുടര്‍ച്ചയായി ഒരേ എണ്ണയില്‍ അഞ്ച് ദിവസം പപ്പടം വറുത്തശേഷം അത് രണ്ട് ദിവസം സാധാരണ ചൂടില്‍ സൂക്ഷിക്കുക. എന്നിട്ട് രണ്ട് മില്ലി ഒരു കോഴിക്ക് കൊടുത്താല്‍ അത് ഉടനെ മരണപ്പെടും. അത്രയേറെ രൂക്ഷമായ വിഷമാണ് ഇതില്‍ നിന്നുണ്ടാകുന്നത്.


ആരോഗ്യമുള്ള ജീവിതരീതിക്ക് ഒരു ടിപ്പുകൂടി ഡോക്ടര്‍ നല്‍കുന്നുണ്ട്. 60 ശതമാനം രോഗങ്ങള്‍ മാറ്റാന്‍ ഹൈഡ്രോതെറാപ്പിക്ക്് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്. ദിവസവും രാവിലെ ഉണര്‍ന്ന് പല്ലുതേക്കും മുന്‍പുതന്നെ 4 ഗ്ലാസ് വെള്ളം കുടിക്കുക.ഇതുതന്നെ ഹൈഡ്രോതെറാപ്പി. കെട്ടിക്കിടക്കുന്ന ജലം പോലെ അഴുക്കുനിറഞ്ഞ രക്തത്തിലെ അനാവശ്യവസ്തുക്കളെ ഈ ജലം മൂത്രത്തിലൂടെ അടിച്ച് പുറത്തുകളയും. അതുകൊണ്ടുതന്നെ മിക്കരോഗങ്ങളും ശരീരത്തില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്യും.

 

- V.R Ajithkumar,

Editor, Agriculture World

 

English Summary: No Cholesterol In Coconut oil

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds