നാരങ്ങയെ മാന്ത്രിക പഴം എന്ന് എളുപ്പത്തിൽ വിളിക്കാം! ചെറിയ ഈ പഴം ഉള്ളിൽ നിന്ന് ശരീരത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല, വിവിധ പരിചരണങ്ങളിൽ ഇത് ഒരു ശക്തമായ ഘടകമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്-
ചർമ്മത്തിൽ ആയാലും മുടിയിൽ ആയാലും ഇത് അത്ഭുതത്തോടെ പ്രവർത്തിക്കുന്നു. നാരങ്ങാനീരിന് ആൻറി ടാനിംഗ് ഗുണങ്ങളുണ്ടെന്നും മുഖത്ത്, കൈകൾ, കാലുകൾ അല്ലെങ്കിൽ അടിസ്ഥാനപരമായി എല്ലാ ഭാഗങ്ങളിൽ നിന്നും ടാൻ നീക്കം ചെയ്യാൻ സഹായിക്കുന്നതും നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടാകും.
ഇപ്പോൾ, നാരങ്ങയുടെ ഗുണങ്ങൾ മുടി സംരക്ഷണത്തിനുള്ള ഒരു ഘടകമായി അതിനെ ഉപയോഗിക്കാറുണ്ട്. മുടിയുടെ ഏത് പ്രശ്‌നത്തിനും നാരങ്ങാ നീര് വളരെ ഫലപ്രദമാണ്. എന്നാൽ അത് ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിക്കണം എന്ന് മാത്രം, അതിന് കാരണം ഗുണങ്ങൾ എന്നത് പോലെ തന്നെ അതിന് പാർശ്വ ഫലങ്ങൾ കൂടി ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.
മുടിക്ക് നാരങ്ങ നീര് നൽകുന്ന ചില മികച്ച ഗുണങ്ങൾ പരിശോധിക്കാം; നിങ്ങളുടെ മുടി ആരോഗ്യത്തോടെയും അഴകോടെയും വളർത്താം...
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിനും മുടി വളർച്ച വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
താരൻ നിയന്ത്രിക്കുന്നു
താരൻ അനാകർഷകമാണെന്ന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനെ സാരമായി തന്നെ ബാധിക്കുന്നു, മുടി കൊഴിച്ചിലേക്ക് നയിക്കുന്നു. മുടിയെ മാത്രമല്ല ഇത് പുരികം കൊഴിയുന്നതിനും കാരണമാകുന്നു. കൺപോളകളിലേക്ക് താരൻ ഇറങ്ങുന്നത് വഴി ഇത് കണ്ണിനേയും ബാധിക്കുന്നു.
സിട്രിക് ജ്യൂസ് തലയോട്ടിയിലെ പിഎച്ച് ബാലൻസ് സാധാരണ നിലയിലാക്കുന്നു, ഇത് താരൻ ഉണ്ടാകാനുള്ള കാരണങ്ങളായ ചൊറിച്ചിൽ, വരണ്ട അല്ലെങ്കിൽ കൊഴുപ്പ് എന്നിവയിൽ നിന്ന് സഹായിക്കുന്നു. പറഞ്ഞുവരുന്നത്, ആദ്യഘട്ടത്തിലെ താരൻ ഭേദമാക്കാൻ ഇത് സഹായിക്കുന്നു.
അധിക എണ്ണ സ്രവണം നിയന്ത്രിക്കുന്നു
ഇത് അസിഡിറ്റി സ്വഭാവമുള്ളതിനാൽ, പൊടി, മലിനീകരണം, എണ്ണമയമുള്ള തലയോട്ടിക്ക് കാരണമാകുന്ന മറ്റ് ഉൽപ്പന്നങ്ങളുടെയും മലിനീകരണത്തിന്റെയും ബിൽറ്റ്-അപ്പ് എന്നിവയിൽ നിന്ന് മുടി നിലനിർത്താൻ നാരങ്ങ നീര് സഹായിക്കുന്നു.
അതിനാൽ അടുത്ത തവണ, താരങ്ങാ നിങ്ങൾക്ക് ലഭിക്കുമ്പോൾ ഇനി നാരങ്ങാ വെള്ളം മാത്രമല്ല ഉപയോഗിക്കേണ്ടത്. പകരം അതിൻ്റെ മറ്റ് ഉപയോഗങ്ങളും കണ്ട് പിടിക്കുക. കൂട്ടത്തിൽ മുടിയുടേയും ചർമ്മത്തിൻ്റെയും സംരക്ഷണത്തിൽ ഉൾപ്പെടുത്തുക.
മുടി സംരക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ചില DIY കൾ
1. നാരങ്ങ നീര് വിനാഗിരി മിക്സ് ചെയ്ത് ഒരു മികച്ച എക്‌സ്‌ഫോളിയേറ്ററായി ഉപയോഗിക്കാവുനന്താണ്. തുല്യ അളവിൽ എടുത്ത്, വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകുന്നതിനുമുമ്പ് 15 മിനിറ്റ് മുടിയിൽ മസാജ് ചെയ്യുക. കാരണം മസാജിംഗ് മുടിയുടെ വളർച്ചയെ പോഷിപ്പിക്കുന്നു.
2. ചൂടാക്കിയ വെളിച്ചെണ്ണ 5-7 ടേബിൾസ്പൂൺ എടുത്ത് നാരങ്ങാനീരും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് ഇളക്കുക. മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
3. 2 ടേബിൾസ്പൂൺ നാരങ്ങ നീര് 1 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലുമായി കലർത്തുക. മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ : കറ്റാർ വാഴ കാട് പോലെ വളരാൻ ഇങ്ങനെ പ്രയോഗിക്കുക