1. Health & Herbs

കട്ടിയുള്ള തിളക്കമുള്ള മുടിയ്ക്കായി വീട്ടിൽ ചെയ്യാം ഈ സൂത്രവിദ്യകൾ

ഇടയ്ക്കിടെ മുടി പൊട്ടുന്നത് കാരണം നിങ്ങളുടെ തലമുടിയുടെ ആരോഗ്യവും ഭംഗിയും നഷ്ടമാകുന്നെങ്കിൽ ഇതിന് വീട്ടിൽ ചെയ്യാവുന്ന ചില സൂത്രവിദ്യകൾ മനസിലാക്കാം.

Anju M U
hair
കട്ടിയുള്ള തിളക്കമുള്ള മുടിയ്ക്കായി വീട്ടിൽ ചെയ്യാം ഈ സൂത്രവിദ്യകൾ

മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അലട്ടുന്നത് സ്ത്രീകളെ ആയിരിക്കും. വരണ്ട മുടി, കട്ടിയില്ലാത്ത മുടി, അഗ്രം പിളർന്ന മുടി എന്നിവയും, ചിലപ്പോഴൊക്കെ മുടി കൊഴിച്ചിൽ, താരൻ പോലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം. ഈ പ്രശ്‌നങ്ങൾക്ക് ആന്തരികമായും ബാഹ്യമായും കാരണങ്ങളുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ:  Hair Care Tips: മുടി വളർച്ച അതിവേഗം, വീട്ടിലെ ഈ 5 വിത്തുകൾ സ്ഥിരമായി കഴിച്ചാൽ മതി!

വെയിലേൽക്കുന്നതും പൊടി, മണ്ണ് പോലുള്ളവയാലും മലിനീകരണവും, കൂടാതെ, നാം ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുക്കളും മുടി സ്ട്രെയിറ്റ് ചെയ്യുന്നതിനുള്ള ഹീറ്റിങ് ഉപകരണങ്ങളുമെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇടയ്ക്കിടെ മുടി പൊട്ടുന്നത് കാരണം നിങ്ങളുടെ തലമുടിയുടെ ആരോഗ്യവും ഭംഗിയും നഷ്ടമാകുന്നെങ്കിൽ ഇതിന് വീട്ടിൽ ചെയ്യാവുന്ന ചില സൂത്രവിദ്യകൾ മനസിലാക്കാം.

കട്ടിയുള്ള തിളക്കമുള്ള മുടിയ്ക്കായി ഈ വീട്ടുവൈദ്യങ്ങൾ (These home remedies are best for thick and shiny hair)

  • നെല്ലിക്ക (Indian gooseberry)

മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് നെല്ലിക്ക നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, അമിനോ ആസിഡുകൾ എന്നിവ മുടികൊഴിച്ചിൽ തടയുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്

തലമുടി വളരുന്നതിന് നെല്ലിക്ക എങ്ങനെ ഉപയോഗിക്കണമെന്നാൽ രണ്ട് സ്പൂൺ നെല്ലിക്കപ്പൊടിയിൽ നാരങ്ങ നീര് കലർത്തി മുടിയിൽ പുരട്ടുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഇങ്ങനെ വച്ച ശേഷം നല്ല ശുദ്ധമായ വെള്ളത്തിൽ മുടി കഴുകുക.

  • മുട്ട (Egg)

മുടിയിൽ മുട്ട പുരട്ടുന്നത് ആരോഗ്യമുള്ള മുടി ലഭിക്കാൻ സഹായിക്കും. ഇതിനായി ഒരു വലിയ മുട്ട എടുത്ത് അതിൽ ഒരു സ്പൂൺ ഒലിവ് ഓയിൽ കലർത്തുക. ഇങ്ങനെ തയ്യാറാക്കിയ ഹെയർ മാസ്ക് മുടിയിൽ നന്നായി പുരട്ടി അര മണിക്കൂർ വയ്ക്കുക. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഹെയർ മാസ്ക് തയ്യാറാക്കി പ്രയോഗിക്കാം.

  • കറ്റാർ വാഴ (Aloe vera)

കറ്റാർ വാഴ കേശവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നേർത്ത മുടിയിൽ നിന്നും കൂടുതൽ ആരോഗ്യമുള്ള മുടി ലഭിക്കാനും ഇത് സഹായിക്കും. കറ്റാർവാഴ ഉപയോഗിക്കുന്നതിനായി, 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ എടുത്ത് 15 മുതൽ 20 മിനിറ്റ് വരെ മുടിയിൽ മസാജ് ചെയ്യുക. ശേഷം മുടി കഴുകുക.

  • ഉള്ളി (Onions)

ഉള്ളി നീര് മുടി വളർച്ചയ്ക്ക് വളരെ ഉത്തമമായ പ്രതിവിധിയാണ്. മുടി കട്ടിയുള്ളതാക്കാനും പുതിയ മുടി വളരാനും ഇത് പ്രവർത്തിക്കുന്നു. ഒരു പാത്രത്തിൽ ഉള്ളി നീര് എടുത്ത് വിരലുകൾ കൊണ്ട് മുടിയുടെ വേരുകളിൽ പുരട്ടുക. 15 മിനിറ്റ് നേരം വച്ച ശേഷം മുടി കഴുകുക. ഏതാനും ദിവസങ്ങൾ ഇടവിട്ട് ഈ ജ്യൂസ് പുരട്ടാം.

  • ഉലുവ (Fenugreek)

മുടിക്ക് കരുത്തു പകരാനുള്ള മറ്റൊരു അത്ഭുതകരമായ കൂട്ടാണ് ഉലുവ. ഇത് പുരട്ടാൻ ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത് വക്കുക. പിറ്റേന്ന് രാവിലെ അരച്ച് മുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. വേണമെങ്കിൽ ഉലുവ എണ്ണയിൽ ഇട്ട് തിളപ്പിച്ച ശേഷം പുരട്ടുന്നതും മുടി വളരാൻ നല്ലതാണ്.

English Summary: Apply These Tips To Thick And Shiny Hair

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds