പല തരത്തിൽ ഒരു വ്യക്തിക്ക് മാനസികസംഘർഷങ്ങൾ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടതായി വരുന്നു. ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഇല്ലായ്മ ചെയ്യുവാൻ മികച്ച വഴിയാണ് നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ധ്യാനം. മനുഷ്യന് ബന്ധനവും മോചനവും സമ്മാനിക്കുന്നത് മനസ്സ് തന്നെയാണ്. ഈ മനസ്സിനെ പൂർണമായും നമ്മുടെ ചിന്തകളിൽനിന്ന് ഒഴിച്ചുനിർത്തി, ചിന്ത ശുദ്ധി വരുത്തുന്നതാണ് ധ്യാനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. സൗഹൃദം, കാരുണ്യം, സന്തോഷം മുതലായ വികാരങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഉള്ളിൽനിന്ന് സകല വിഷമതകളും ഇല്ലാതാകുന്നു. നീച വിചാരങ്ങളെ പുറത്തിറങ്ങി ശ്വസനത്തെ നിയന്ത്രിക്കുക വഴി അസാമാന്യമായ ഏകാഗ്രതയും മനോനിയന്ത്രണവും ലഭ്യമാകുന്നു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ധ്യാനം ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യും.
ധ്യാനം എന്നാൽ എന്താണ്?
പതഞ്ജലിയുടെ യോഗസൂത്രത്തിൽ പറയുന്ന പോലെ ധ്യാനം അന്തരാത്മാവിൽ വെളിച്ചംവീശുന്ന വിളക്കാണ്. ധ്യാനം ശീലിക്കുന്ന ഒരു വ്യക്തിക്ക് തികഞ്ഞ ഏകാഗ്രതയോടെ ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സാധിക്കുന്നു. ആലസ്യം, ചാഞ്ചല്യം, അശ്രദ്ധ തുടങ്ങിയ ഇത്യാദികളിൽ നിന്ന് അവൻ മുക്തമാകുന്നു.' ഹൃദയമേ ചിത്തസംവിദ് ' എന്നൊരു വാചകം നിങ്ങൾ കേട്ടിട്ടില്ലേ.
ബന്ധപ്പെട്ട വാർത്തകൾ : ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വേണം തടി കുറയ്ക്കാൻ
ശിരസ്സിന്റെ ഉൾഭാഗത്തിന് വിശേഷിച്ച് തലച്ചോറിലുള്ള പൊതു നാമമാണ് ഹൃദയം. ശരീരത്തിൽ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം അല്ല ഇവിടെ അർത്ഥമാക്കുന്നത്. തലകീഴായി നിൽക്കുന്ന ഒരു വെള്ളത്താമര പോലെയാണ് അതെന്ന് പതഞ്ജലി മഹർഷി പറയുന്നു. അതിനെ സഹസ്രാര പത്മദളം എന്ന് വിശേഷിപ്പിക്കാം. തലച്ചോറിലും ശരീരത്തിലും വ്യാപിച്ച് കിടക്കുന്ന നാഡികളിൽ നിന്നാണ് നമ്മുടെ എല്ലാ സ്വഭാവവിശേഷങ്ങളുടെയും ഉത്ഭവം ഉണ്ടാകുന്നത്.നാഡികൾ ആകട്ടെ തലച്ചോറിൽ നിന്ന് ഉൽഭവിച്ച് ശരീരത്തിൻറെ വേരുകൾ പോലെ പടരുന്നു. ശിരോമധ്യത്തിലെ ഉൾഭാഗത്തു നിന്നും ഉൽഭവിച്ചു ഇത് ബാഹ്യ ശരീരത്തിൽ എത്തുന്നതാണ് നാഡികൾ. ഈ നാഡികളിലെ ഏറ്റവും സൂക്ഷ്മവും പരിശുദ്ധവുമായ സുഷ്മന നാഡിയിലൂടെയാണ് ജീവാത്മാവ് പ്രപഞ്ച ആത്മാവ് എത്തിച്ചേരുന്നത്. നമ്മുടെ ചിന്തകളെല്ലാം ഏകാഗ്രതയിൽ എത്തിക്കുന്നത് ഇവിടെയാണ്. ഒരുദിവസം വളരെ കുറച്ചുസമയം ഏകാഗ്രതമായി നിങ്ങൾ വിശ്വാസമർപ്പിക്കുന്ന ഒരു ശക്തിയെ കുറിച്ച് ചിന്തിക്കുക. ഈശ്വരനെ എങ്ങനെയാണ് ധ്യാനിക്കുക എന്ന് ചിലർ ചോദിക്കാറുണ്ട്. ദൈവം നമ്മുടെ പിതാവ് ആണെങ്കിൽ അദ്ദേഹത്തിൽ നിന്നാണ് നമ്മുടെ ജീവന്റെ തുടിപ്പും എന്ന് മനസ്സിലാക്കുക. ദൈവം നമ്മുടെ പിതാവ് ആണെങ്കിൽ അദ്ദേഹത്തിൽ നിന്നാണ് നാം വന്നതെങ്കിൽ ദൈവവും നമ്മളും തമ്മിൽ ഉള്ളതിനേക്കാൾ വലിയൊരു ആത്മബന്ധം ഉണ്ടാവാനിടയില്ല. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തിലേക്ക് നേരിട്ട് ചെല്ലാനും, അവിടുത്തോട് തന്നെ ആത്മസാക്ഷാത്കാരത്തിന് വഴി ചോദിച്ചറിയാനും നാം മനുഷ്യർക്ക് ഒരു വൈമുഖ്യം വന്നു ഭവിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ : മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…
അതിന് യേശു പറഞ്ഞ ഒരു ഉത്തരമാണ് "ദൈവരാജ്യത്തെ പ്രവേശിക്കും മുമ്പ് നാം വീണ്ടും ശിശുക്കളായി ജനിക്കേണ്ടിയിരിക്കുന്നുയെന്ന് ".ഒരു കുഞ്ഞ് അമ്മയുടെ മാതൃകയിൽ അഭയം ലഭിക്കാൻ ഓടിച്ചെല്ലും പോലെ മനുഷ്യൻ ആ വിശ്വ മാതാവിൻറെ സമക്ഷത്തിൽ സർവ്വതും സമർപ്പിക്കണം. അഹംബോധമുള്ള മനുഷ്യന്റെ ജീവിതമാണ് ദുരന്തങ്ങളുടെ സഹനങ്ങളുടെ തുടർക്കഥയായി മാറുന്നത്. അത് ഇല്ലാതാക്കുന്ന അവൻറെ മനസ്സിൽ മാത്രമാണ് ശാന്തി നിറയുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവീകത നിറച്ചാൽ മാത്രമേ എല്ലാ കാര്യങ്ങളും കുറേക്കൂടി ഉത്തരവാദിത്ത ബോധത്തോടെ നമുക്ക് ചെയ്യുവാനും സന്തോഷത്തോടും താങ്ങാഭാരവുമാക്കി മാറ്റുവാനും നമുക്ക് സാധിക്കൂ.
ബന്ധപ്പെട്ട വാർത്തകൾ : ഒന്നിൽ കൂടുതൽ തവണ കാത് കുത്താമോ?
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.