1. Environment and Lifestyle

മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

രോഗം വരുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ആയുർവേദം പറയുന്നത്. അതിനാൽ തന്നെ മൺസൂൺ കാലത്ത് രോഗം വരാതെ സൂക്ഷിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്.

Anju M U
monsoon
മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

മഴക്കാലത്ത് ശാരീരികാരോഗ്യത്തിന് വലിയ പ്രാധാന്യം കൊടുക്കുക എന്നത് അനിവാര്യമാണ്. കാരണം മഴക്കാലത്താണ് തൊണ്ടവേദന, കഫം അല്ലെങ്കിൽ പനി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. എന്നാൽ കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്ക് അനുസൃതമായി നിങ്ങളുടെ ഭക്ഷണത്തിലും (Foods to follow in monsoon season) വ്യത്യാസം വരുത്തേണ്ടതാണ്.

അതായത്, ആയുർവേദം പറയുന്നത് അനുസരിച്ച്, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ഭക്ഷണ രീതിയും മാറ്റണം. ഇത്തരത്തിൽ ശാരീരിക ആരോഗ്യത്തിലും പ്രതിരോധത്തിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നു.

രോഗം വരുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ആയുർവേദം പറയുന്നത്. അതിനാൽ തന്നെ മൺസൂൺ കാലത്ത് രോഗം വരാതെ സൂക്ഷിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം

മഴക്കാലത്ത് ആമാശയത്തിലെ ദഹനപ്രവർത്തനങ്ങൾ ദുർബലമാകുമെന്ന് ആയുർവേദം പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ ഭക്ഷണ ശീലങ്ങൾ മാറ്റി നമ്മുടെ ശരീരത്തിന് കുളിർമ നൽകുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാം.

മഴയത്ത് പുളിയുള്ള ആഹാരം കഴിക്കാമോ?

മഴക്കാലത്ത് തൈരോ അച്ചാറോ മറ്റ് പുളിച്ച ആഹാരപദാർഥങ്ങളോ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. അതുപോലെ, കൊഴുപ്പുള്ള ആഹാരങ്ങൾ ഒഴിവാക്കാനും പറയപ്പെടുന്നു. ഇവയെല്ലാം മഴക്കാലത്ത് കഫം, ചുമ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാത്രമല്ല, ഈ ഭക്ഷണങ്ങൾ എളുപ്പം ദഹിക്കുന്നവയുമല്ല. മഴയുള്ള ദിവസങ്ങളിൽ ഇത് കഴിക്കുന്നത് തൊണ്ടവേദന, വയറുവേദന, പനി തുടങ്ങിയ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അതുകൊണ്ടാണ് മഴക്കാലത്ത് ഇവ ഒഴിവാക്കണമെന്ന് ആയുർവേദത്തിൽ പറയുന്നത്.

നന്നായി ചൂടാക്കിയ ഭക്ഷണങ്ങൾ കഴിക്കാം

മഴക്കാലത്ത് ശരീരത്തിന് കുളിർമ ലഭിക്കാൻ ഇഞ്ചി, ചുക്ക്, കുരുമുളക്, ഗോതമ്പ് എന്നിവ കഴിക്കണമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിലെ വൈകല്യങ്ങൾ അകറ്റാൻ ഉപ്പും മധുരവും ഉള്ളവയാണ് മഴക്കാലത്ത് കഴിക്കേണ്ടത്. നെയ്യും ഗോതമ്പ് പൊടിയും കൊണ്ടുള്ള മധുരമുള്ള പലഹാരങ്ങൾ മഴക്കാലത്തേക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ ചൂടാക്കാൻ സഹായിക്കുന്നു.

വീട്ടിലെ സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിക്കാം

മൺസൂൺ കാലത്ത് ഇഞ്ചി, ഗ്രാമ്പൂ എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് ചൂട് നൽകുകയും പോഷകങ്ങൾ എത്തിക്കുകയും ചെയ്യുന്നു.

മഴക്കാലത്ത് പകർച്ചവ്യാധികളിൽ നിന്നും മറ്റും വിട്ടുനിൽക്കുന്നതിനായി തേൻ, തേൻ- ഉള്ളി സിറപ്പ്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ, ഫലങ്ങൾ, ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത ചൂടൻ ചായ എന്നിവയെല്ലാം നിത്യവും ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.

മഴക്കാലത്ത് എന്തൊക്കെ ഭക്ഷണങ്ങൾ കഴിയ്ക്കാമെന്നത് പോലെ ഏതൊക്കെ ഒഴിവാക്കണമെന്നതിലും ശ്രദ്ധ വേണം. മസാല അടങ്ങിയ ഭക്ഷണങ്ങളായാലും, എണ്ണയിൽ വറുത്ത ഭക്ഷണങ്ങളായാലും ഈ സമയത്ത് കൂടുതൽ അപകടം ചെയ്യും. എന്നാൽ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നത് താരതമ്യേന പ്രശ്നമാകാറില്ല. മാത്രമല്ല ഇങ്ങനെ കഴിച്ചാൽ നിങ്ങൾക്ക് ഭക്ഷണത്തിലൂടെ പകരുന്ന അണുബാധകൾ ഒഴിവാക്കാനും സാധിക്കും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: According To Ayurveda, These Foods Will Help You Stay Energetic In Monsoon Season

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds