മുടിയുടെ ആരോഗ്യം ഏവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ അത് നഷ്ടപ്പെടാൻ തുടങ്ങുമ്പോൾ നമുക്ക് ആത്മ വിശ്വാസം തന്നെ ഇല്ലാതാകും. അങ്ങനെയാകുമ്പോൾ നമ്മൾ ബ്യൂട്ടി പാർലറുകൾ കേറി ഇറങ്ങുന്നു. എന്നാൽ അത് പണം നഷ്ടപ്പെടുന്നത് അല്ലാതെ കാര്യമായ വരുത്താൻ കഴിയില്ല. മാത്രമല്ല അത് മുടിയിലേക്ക് കെമിക്കൽസ് വിടുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ മുടി നശിക്കുന്നതിനും കാരണമാകുന്നു.
അത് കൊണ്ട് തന്നെ ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ നിങ്ങൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. അതും പാർശ്വ ഫലങ്ങൾ ഇല്ലാതെ തന്നെ..
ചെറു പയറും പഴവും ഉണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ചെറു പയറും, പഴവും ചർമ്മത്തിന് വളരെ നല്ലതാണ്, കാരണം അതിൽ പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇവ ഒറ്റയ്ക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
എന്തൊക്കെയാണ് ഗുണങ്ങൾ
നിങ്ങൾക്ക് ചർമ്മത്തിലും മുടിയിലും നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും ഒരുമിച്ച് ആണെങ്കിൽ പോലും ഇത് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇതിലുള്ള പോഷക ഗുണങ്ങൾ നിങ്ങളുടെ മുടിയുടെ ഇഴകളെ ഈർപ്പമുള്ളതും അത് പോലെ തന്നെ മൃദുവും ആക്കുന്നു. കാരണം ചെറു പയറിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴവും മുടിക്ക് വളരെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മുഴുവനും വായിക്കൂ..
ധാരാളം അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതാണ് ചെറുപയർ. ഇതിൽ വിറ്റാമിൻ സി യും ആൻ്റി ഓക്സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് മുടി വളരുന്നതിന് സഹായിക്കുന്നു മാത്രമല്ല ഇത് മുടിയ്ക്ക് തിളക്കം നൽകുന്നതിനും സഹായിക്കുന്നു. ഇത് തലയോട്ടിയിലെ താരനെ അകറ്റുന്നതിനും, ചെളി ഇല്ലാതാക്കാനും ചെറുപയർ നല്ലതാണ്.
എന്നാൽ പഴത്തിൽ ധാരാളം പൊട്ടാസ്യവും കൂടെ പ്രകൃതി ദത്ത എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരുന്നതിന് സഹായിക്കുന്നു, മാത്രമല്ല ഇത് മുടിയ്ക്ക് തിളക്കം നൽകുന്നതിനും മുടി നല്ല കട്ടിയിൽ വളരുന്നതിനും ജെട പിടിക്കുന്ന മുടിക്ക് വളരെ നല്ലതാണ്.
മാസ്കിൻ്റെ ഗുണങ്ങൾ
താരനെ പ്രതിരോധിക്കുന്നു. അറ്റം പിളരുന്നതിനെ അകറ്റുന്നു. അതിൽ തന്നെ പ്രധാനം മുടി വളർച്ചയെ പോഷിപ്പിക്കുന്ന.
എപ്പോഴൊക്കെ ഉപയോഗിക്കണം
നിങ്ങൾക്ക് ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും ഈ മാസ്ക് ഉപയോഗിക്കണം എന്നതാണ് പ്രധാനം. നിങ്ങൾക്ക് മുടി നല്ല രീതിയിൽ വളരുന്നതിന് ഈ മാസ്ക് വളരെ നല്ലതാണ്. വെറും ഒരു മാസം കൊണ്ട് തന്നെ നിങ്ങൾക്ക് മുടിയിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയാവുന്നതാണ്. കാരണം ഇത് തലയോട്ടിക്ക് കരുത്തും അതോടൊപ്പം തന്നെ രക്തയോട്ടവും വർദ്ധിപ്പിക്കുന്നു.
മാസ്ക് എങ്ങനെ തയ്യാറാക്കണം
ഇതിന് വേണ്ടി നിങ്ങൾ അൽപ്പം ചെറുപയർ തലേ ദിവസം തന്നെ വെള്ളത്തിൽ തന്നെ വെള്ളത്തിൽ ഇട്ട് വെക്കണം. പിറ്റേ ദിവസം ഇത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് നല്ലത് പോലെ പഴുത്ത പഴം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തലയോട്ടിയിലും അത് പോലെ തന്നെ മുടിയിലും തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് വിശ്രമിച്ചതിന് ശേഷം മുടി നനച്ച് മസാജ് ചെയ്ത് കഴുകുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
ബന്ധപ്പെട്ട വാർത്തകൾ : അറിയൂ... ഇവർക്ക് ചെറുപയർ കഴിക്കുന്നത് ദോഷം