Updated on: 18 November, 2022 1:51 PM IST
Natural lip scrubs for beauty and color of lips

നമ്മുടെ സൗന്ദര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചുണ്ട് എന്ന് പറയുന്നത്. വിണ്ടുകീറിയതോ വരണ്ടതോ ആയ ചുണ്ടുകൾ നാമെല്ലാവരും ഭയപ്പെടുന്ന ഒന്നാണ്, കാരണം അത് സൗന്ദര്യത്തിനെ ബാധിക്കുന്ന കാര്യം മാത്രം അല്ല, മറിച്ച് വേദനാജനകവുമാണ്. തണുത്ത കാലാവസ്ഥ കാരണം ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത്. ഇതിന് പകരമായി നിങ്ങൾക്ക് ലിപ്പ് ബാം ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇത് തൽക്കാലത്തേക്ക് ആശ്വാസം മാത്രമാണ്. മാത്രമല്ല ചിലതൊക്കെ ചുണ്ടുകൾ കറുക്കുന്നതിനും കാരണമാകുന്നു.

എന്നാൽ ലിപ് ബാമുകളേക്കാൾ നിങ്ങളെ സഹായിക്കുന്നത് ലിപ് സ്‌ക്രബുകളാണ്. വിണ്ടുകീറിയ ചർമ്മം നീക്കം ചെയ്യുന്നതിനും മിനുസമാർന്ന ചുണ്ടുകൾ നൽകുന്നതിനും അവ ഫലപ്രദമായി പ്രവർത്തിക്കുന്നു. എങ്കിൽ എന്തുകൊണ്ട് പ്രകൃതിദത്തമായ ലിപ് സ്‌ക്രബുകൾ ഉപയോഗിച്ച് നോക്കി കൂടാ?
അവ അമിതമായ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് മാത്രമല്ല നിങ്ങളുടെ ചുണ്ടുകൾക്ക് അവ മനോഹരവുമായിരിക്കും.

ചില പ്രകൃതി ദത്ത ലിപ് സ്ക്രബറുകൾ നോക്കിയാലോ?

1. ഷുഗർ ലിപ് സ്‌ക്രബ്

വെളിച്ചെണ്ണ, തേൻ, ബ്രൗൺ ഷുഗർ എന്നിങ്ങനെ മൂന്ന് ചേരുവകൾ മാത്രം കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണിത്. ഷുഗർ സ്‌ക്രബ് നിർജീവമായ ചർമ്മത്തെ നീക്കം ചെയ്ത ശേഷം തേൻ മോയ്സ്ചറൈസ് ചെയ്യുമ്പോൾ പഞ്ചസാര ഒരു എക്സ്ഫോളിയേറ്റിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. വ്രണം അല്ലെങ്കിൽ വിണ്ടുകീറിയ ചുണ്ടുകൾക്ക് ഇത് വളരെ ഫലപ്രദമായ ചികിത്സയാണ്.

2. കോഫി സ്‌ക്രബ്

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചുണ്ടുകളെ പുനരുജ്ജീവിപ്പിക്കുകയും അവയ്ക്ക് നല്ല നിറം നൽകുകയും ചെയ്യുന്നു. ഒരു ടേബിൾസ്പൂൺ ഗ്രൗണ്ട് കോഫിയും ഒലിവ് ഓയിലും മിക്‌സ് ചെയ്ത് ചുണ്ടിൽ പുരട്ടുക. നിങ്ങളുടെ ചുണ്ടുകൾ മൃദുവാക്കാൻ അഞ്ച് മിനിറ്റ് വിടുക, തുടർന്ന് വെള്ളത്തിൽ കഴുകുക.

3. മിന്റ് ലിപ് സ്‌ക്രബ്

കാപ്പിയുടെ മണമോ രുചിയോ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ പുതിന കൊണ്ട് ചുണ്ടുകൾ സ്‌ക്രബ്ബ് ചെയ്യാം, ഇത് ചുണ്ടുകളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് പെപ്പർമിന്റ് വളരെ നല്ലതാണ്. നിങ്ങളുടെ ചുണ്ടുകൾ മൃദുവും മനോഹരവുമായി കാണപ്പെടുന്നു.

4. കൊക്കോ ലിപ് സ്‌ക്രബ്

ഈ സ്‌ക്രബ് ചുണ്ടുകൾക്ക് ഈർപ്പം നൽകുകയും മനോഹരമാക്കുകയും ചെയ്യുന്നു. രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം. നിങ്ങൾക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കടൽ ഉപ്പും ആവശ്യമാണ്. ഇവ യോജിപ്പിച്ച് വൃത്താകൃതിയിൽ ചുണ്ടിൽ തടവുക. നല്ല ചുവന്ന ചുണ്ടുകൾ ലഭിക്കാൻ ദിവസവും ഇത് ചെയ്യുക.

5. ലെമനേഡ് ലിപ് സ്‌ക്രബ്

നാരങ്ങാ സ്ക്രബ് വളരെ ഉന്മേഷദായകവും ഫലപ്രദവുമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്. സ്‌ക്രബിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി അതിന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. നാരങ്ങ നീര് ഒരു ക്ലെൻസറായി പ്രവർത്തിക്കുകയും ചുണ്ടിലെ ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു.

6. തേൻ, നാരങ്ങ, ഷുഗർ ലിപ് സ്‌ക്രബ്

ഈ കോമ്പിനേഷൻ ആരോഗ്യകരമായ ചുണ്ടുകൾ നൽകുന്നതിന് സഹായിക്കുന്നു. തേൻ ആന്റിഓക്‌സിഡന്റുകളുടെ ഒരു ശക്തികേന്ദ്രമാണ്, നാരങ്ങ ആവശ്യമായ വിറ്റാമിനുകൾ നൽകുന്നു. ഈ സ്‌ക്രബ് ചുണ്ടുകൾക്ക് മോയ്‌സ്ചറൈസറായും പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശൈത്യകാലത്ത് ചർമ്മം സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യാം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Natural lip scrubs for beauty and color of lips
Published on: 18 November 2022, 01:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now