കെമിക്കൽസ് ഒന്നും ഇല്ലാത്ത സാധനങ്ങൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് മുടി, ചർമ്മം പോലെയുള്ള കാര്യങ്ങളിൽ ഉപയോഗിക്കുമ്പോൾ...
വിപണികളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സമയം ലാഭിക്കലാണെങ്കിലും ഇത് മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
കേശത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്നതാണ് താളിപ്പൊടികൾ. അവ മുടിയ്ക്ക് സംരക്ഷണം നൽകുകയും അതിനൊപ്പം മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് മുടി കൊഴിച്ചിൽ തടയുകയും, തലയോട്ടി നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യും.
എന്നാൽ ഇത് ഓർഗാനിക്ക് ആയി, അതായത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താൽ അത് പാർശ്വഫലങ്ങൾ ഇല്ലാതെയും, മുടിക്ക് നല്ല ആരോഗ്യം നൽകുകയും വളർച്ച മെച്ചപ്പെടുകയും ചെയ്യും. പണ്ട് കാലത്ത് അമ്മ അമ്മൂമ്മമാർ ഇത് ഉണ്ടാക്കിയിരുന്നു. എന്നാൽ കാലഘട്ടം മാറിയപ്പോൾ അത് എല്ലാവരും മറന്ന് പോയിരിക്കുന്നു.
താളികൾ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യം വേണ്ട സാധനങ്ങൾ
നെല്ലിക്ക
കറ്റാർ വാഴ
കറിവേപ്പില
ചെമ്പരത്തി (ഇല, പൂവ്)
ആര്യവേപ്പില
വെള്ളിള്ളം താളി
തുളസി
മൈലാഞ്ചി
ചെത്തി ( മരുന്നിന് ഉപയോഗിക്കുന്നവ )
കയ്യൂന്നി
നീല അമരി
എങ്ങനെ തയ്യാറാക്കാം
മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാം തന്നെ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കുക(നന്നായി ഉണങ്ങിയാൽ മാത്രമാണ് ഇത് പൊടിക്കാൻ സാധിക്കുകയുള്ളു ) നന്നായി ഉണങ്ങിയതിന് ശേഷം മാത്രം ഇത് നന്നായി പൊടിച്ചെടുക്കുക. നിങ്ങൾക്ക് ഇതിൻ്റെ കൂടെ ഉണക്കിയെടുത്ത ഉലുവ ചേർക്കാവുന്നതാണ്. ഇത് നന്നായി അരിച്ചെടുക്കുക. ശേഷം വായു കടക്കാത്ത പാത്രത്തിൽ അല്ലെങ്കിൽ കുപ്പിയിൽ ഇട്ട് വെക്കുക.
ഉപയോഗിക്കേണ്ട വിധം
ഇത് തയ്യാറാക്കി വെച്ചിരിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തിലോ അല്ലെങ്കിൽ തലേ ദിവസത്തിൻ്റെ കഞ്ഞി വെള്ളത്തിൻ്റെ തെളി എടുക്കുക. ഇതിലേക്ക് പൊടി ചെർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
ഇത് തലയിൽ തേച്ച് പിടിപ്പിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ നന്നായി എണ്ണ തേച്ച് പിടിപ്പിക്കുക, നന്നായി മസാജ് ചെയ്യാൻ മറക്കേണ്ട. അതിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയുക.
താളി തലയിഷ തേച്ച് പിടിപ്പിച്ച് 10 മിനുട്ട് എങ്കിലും നിൽക്കണം. എന്നാൽ മാത്രമാണ് ഇതിൻ്റെ ഫലം കിട്ടുകുള്ളു.
കഫത്തിൻ്റെ പ്രശ്നമുള്ളവർ അധിക സമയം തലയിൽ വെക്കാൻ പാടില്ല. രാത്രി ഇത് ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ചിലപ്പോൾ നീരിറക്കം ഉണ്ടായേക്കാം.
ഗുണങ്ങൾ എന്തൊക്കെ?
മുടി നല്ലപോലെ വളരുന്നതിനും, മുടിയ്ക്ക് നല്ല കറുത്ത കളർ കിട്ടുന്നതിനും ഇത് നല്ലതാണ്. അത് പോലെ തന്നെ ഇത് മുടി ഷൈനി ആക്കുന്നതിനും, കൊഴിച്ചിൽ നിൽക്കുന്നതിനും സഹായിക്കുന്നു.
തലയിലെ താരൻ ഇല്ലാതാക്കുന്നു, ഇതിൽ അടങ്ങിയിരിക്കുന്ന നെല്ലിക്കയിൽ വൈറ്റമിൻസും, ഉലുവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മുടിക്ക് നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ചുരുണ്ട മുടി സംരക്ഷിക്കാൻ ഇതുകൂടി ശ്രദ്ധിയ്ക്കണം