ക്രമരഹിതമായ സമയങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ് മുഖക്കുരു! പെൺകുട്ടികൾക്ക് ആണെങ്കിൽ ആർത്തവ സമയങ്ങൾക്ക് ഒരാഴ്ച്ച് മുൻപ് പ്രതീക്ഷിക്കാം. എന്നിരുന്നാലും അല്ലാത്ത സമയങ്ങളിലും മുഖക്കുരു സാധാരണയായി വരാറുണ്ട്.
ചിലപ്പോൾ ഫെസ്റ്റിവലിൻ്റെ സമയത്ത്, അല്ലെങ്കിൽ വിശേഷപ്പെട്ട സമയങ്ങളിലൊക്കെ മുഖക്കുരു വരാറുണ്ട്. ഇത് നമ്മുടെ സന്തോഷങ്ങളെയൊക്കെ ഇല്ലാതാക്കുന്നു. എന്നാൽ ഇനി വിഷമിക്കേണ്ടതില്ല, പ്രകൃതിദത്തവും വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
എങ്ങനെ മുഖക്കുരുവിനെ പ്രകൃതിദത്തമായി ഇല്ലാതാക്കാം?
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരുവും മുഖക്കുരുവിനെ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 2017 ൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഇത് ചർമ്മത്തിനെ മെച്ചപ്പെടുത്താനും ക്രമേണ മുഖക്കുരു അപ്രത്യക്ഷമാക്കാനും സഹായിക്കുന്നു. ഇത് ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ മൂന്ന് കപ്പ് വെള്ളത്തിൽ കലർത്തുക. ഒരു കോട്ടൺ തുണിയിൽ മുക്കി മുഖം വൃത്തിയാക്കുക. പൊള്ളലേറ്റാൽ കൂടുതൽ വെള്ളം കലർത്തുക.
തേനും കറുവപ്പട്ടയും
തേനും കറുവാപ്പട്ടയും ആൻറി ബാക്ടീരിയൽ ആണ്, മാത്രമല്ല മുഖക്കുരുവിനെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണിത്. നിങ്ങൾ ചെയ്യേണ്ടത്, രണ്ട് ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കുക, ഈ മാസ്ക് പുരട്ടുക, 10 മുതൽ 15 മിനിറ്റ് വരെ നിൽക്കട്ടെ. മുഖം നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കുക.
കറ്റാർ വാഴ
കറ്റാർ വാഴ ജെൽ വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്, അത് ചർമ്മത്തിന് നല്ലതാണ്, അതുകൊണ്ടാണ് മുഖക്കുരു, ചുണങ്ങ്, പൊള്ളൽ, മുറിവുകൾ എന്നിവ ചികിത്സിക്കാൻ ഇത് പലപ്പോഴും ഉപയോഗിക്കുന്നത്. നല്ല കറ്റാർ വാഴ ജെൽ എടുത്ത് മോയ്സ്ചുറൈസറായി മുഖത്ത് പുരട്ടാവുന്നതാണ്. ദിവസത്തിൽ തന്നെ രണ്ടോ അല്ലെങ്കിൽ മൂന്നോ തവണ ഇത് ആവഡർത്തിക്കാവുന്നതാണ്.
യീസ്റ്റ്, തൈര്
യീസ്റ്റിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ മൃദുവും സുന്ദരവുമാക്കുന്നു. നേരെമറിച്ച്, തൈര് ശക്തവും പ്രകൃതിദത്തവുമായ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ അനുഗ്രഹീതമാണ്, ഇത് മുഖക്കുരുവിനെതിരെ പോരാടുന്നതിന് നിങ്ങളുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഒരുമിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചർമ്മത്തിന്റെ ഘടന സന്തുലിതമാക്കുകയും ചെയ്യുന്നു. ഒരു ടേബിൾസ്പൂൺ യീസ്റ്റും കുറച്ച് തൈരും ചേർത്ത് നേർത്ത മിശ്രിതം ഉണ്ടാക്കുക. 15-20 മിനിറ്റ് മുഖത്ത് പുരട്ടുക.
മഞ്ഞൾ
മഞ്ഞൾ ആന്റിഓക്‌സിഡന്റുകളാലും ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും നിറഞ്ഞിരിക്കുന്നു. ഒരു പാത്രത്തിൽ 1/2 കപ്പ് ചെറുപയർ മാവ്, രണ്ട് ടേബിൾസ്പൂൺ മഞ്ഞൾ, ചന്ദനം, നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി അഞ്ച് മുതൽ 10 മിനിറ്റ് വരെ വയ്ക്കുക. ഇത് മുഖത്ത് പുരട്ടി വിശ്രമിക്കുക.. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: നാവ് പൊള്ളിയാൽ ഭേതമാകാൻ ചില പൊടിക്കൈകൾ