1. Health & Herbs

കാപ്പിയിൽ കറുവാപ്പട്ട; കുടിച്ചാൽ ഗുണങ്ങൾ പലത്

കറുവാപ്പട്ട ഇട്ട് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആണെങ്കിൽ ഒരുപാട് ആരോഗ്യഗുണങ്ങളും അതുവഴി നിങ്ങൾക്ക് ലഭിക്കുന്നു.

Anju M U
കറുവാപ്പട്ട കാപ്പിയുടെ ഗുണങ്ങൾ
കറുവാപ്പട്ട കാപ്പിയുടെ ഗുണങ്ങൾ

കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് അത്യധികം ഗുണം ചെയ്യും. കാപ്പി ഇഷ്ടമില്ലാത്തവരാണെങ്കിൽ ചായ കുടിച്ച് ദിവസം ശുഭമായി തുടങ്ങാൻ താൽപ്പര്യപ്പെടുന്നവരാണ്. കാപ്പിയായാലും ചായ ആയാലും ഏലയ്ക്കയും ഇഞ്ചിയുമിട്ട് കുടിയ്ക്കുന്ന പതിവുള്ളവരുമുണ്ട്. എന്നാൽ, കറുവാപ്പട്ട ഇട്ട കാപ്പി കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആണെങ്കിൽ ഒരുപാട് ആരോഗ്യഗുണങ്ങളും അതുവഴി നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് മനസിലാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടി കൊഴിച്ചിലിനും ഒരു കപ്പ് കട്ടൻചായ

ഇതുവരെയും കറുവാപ്പട്ട ചേർത്ത കാപ്പി കുടിയ്ക്കാത്തവരാണെങ്കിൽ അത് പരീക്ഷിച്ച് നോക്കുന്നതും നല്ലതാണ്. കറുവാപ്പട്ട കാപ്പിയിൽ ചേർത്താൽ രുചി വ്യത്യാസം വരില്ലേ എന്ന സംശയമാണെങ്കിൽ, ഇല്ല ഇതിന് സ്വാഭാവിക മധുരം തന്നെയാണ് ലഭിക്കുന്നതെന്നതാണ് ഉത്തരം.

കറുവാപ്പട്ട ഇട്ട കാപ്പി കുടിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തെന്ന് നോക്കാം.

ശരീരഭാരത്തിന് കറുവാപ്പട്ട

ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് കറുവാപ്പട്ട ചേർത്ത വെള്ളം കുടിയ്ക്കാവുന്നതാണ്. കറുവാപ്പട്ടയ്ക്ക് വിശപ്പ് അടിച്ചമർത്താനുള്ള ശേഷിയുണ്ട്. അതിനാൽ കാപ്പിയിൽ ചേർത്ത് കുടിച്ചാൽ വയറു നിറഞ്ഞത് പോലെ തോന്നൽ ജനിപ്പിക്കും.
ശരീരത്തിലെ ചൂടു വർധിപ്പിച്ച്‌ അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാനും കറുവാപ്പട്ട സഹായിക്കുന്നു. ദഹനം ശക്തിപ്പെടുത്താന്‍ ഇതിന് സാധിയ്ക്കും.

വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ അമിതഭക്ഷണം ഒഴിവാക്കാനാകും. ഭക്ഷണം അമിതമായി കഴിയ്ക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. ഇങ്ങനെ ശരീരഭാരത്തിലും നിയന്ത്രണം കൊണ്ടുവരാനാകും.
ഇതിന് പുറമെ, കറുവാപ്പട്ടയിലെ പോളിഫിനോളുകൾ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാൽ വയറ് കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും കറുവപ്പട്ട ചേർത്ത ചായ കുടിച്ച് ആരോഗ്യം പരിപാലിക്കാവുന്നതാണ്.

ഹൃദയാരോഗ്യത്തിന് കറുവാപ്പട്ട

ഹൃദയ സംബന്ധമായ അസുഖങ്ങളും രോഗങ്ങളും ഒരുപരിധി വരെ നിയന്ത്രിക്കുന്നതിൽ കറുവാപ്പട്ട വലിയ പങ്ക് വഹിക്കുന്നു. ഹൃദയാരോഗ്യത്തിന് ഇവ ഗുണം ചെയ്യുമെങ്കിലും അമിതമായി കാപ്പി ശരീരത്തിൽ എത്താതിരിക്കാനും ശ്രദ്ധിക്കുക. ഇതിന് പുറമെ, രക്തയോട്ടം വർധിപ്പിക്കുന്നതിന് കറുവാപ്പട്ട ഫലപ്രദമാണ്. കൂടാതെ, രക്തത്തെ ശുദ്ധീകരിക്കാനും ഇത് സഹായിക്കും.

പ്രതിരോധശേഷിയ്ക്ക് കറുവാപ്പട്ട

ശരീരത്തിന് പ്രതിരോധശേഷി നൽകാൻ കറുവാപ്പട്ട കാപ്പി മികച്ചതാണ്. കറുവപ്പട്ടയിൽ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു.
ഇൻഫ്ലുവൻസ അഥവാ പനി മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും ഒഴിവാക്കുന്നതിനും ഇത് ധാരാളം. പ്രതിരോധ ശേഷി  ത്വരിതപ്പെടുത്തുന്നതിനുള്ള മികച്ച ഒറ്റമൂലി കൂടിയാണ് കറുവപ്പട്ട എന്നാണ് ആയുർവേദം പറയുന്നത്.

പഞ്ചസാര നിയന്ത്രിക്കുന്നു

കറുവപ്പട്ടയ്ക്ക് മധുരമുള്ള സ്വാദാണ്. അതുകൊണ്ട് തന്നെ പഞ്ചസാര വളരെയധികം നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ഇത് സഹായിക്കുന്നു. കറുവാപ്പട്ട കഴിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, കാപ്പിയിൽ ഒരു നുള്ള് കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് എന്നും തുടരുന്നത് പ്രമേഹരോഗങ്ങളെ ശമിപ്പിക്കുന്നതിന് ഉപകരിക്കും. കൂടാതെ, അനാവശ്യ കൊളസ്‌ട്രോൾ നീക്കം ചെയ്യാനും കറുവപ്പട്ട സഹായിക്കും

English Summary: Incredible health benefits of Cinnamon tea

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds