Updated on: 8 August, 2023 12:08 AM IST
Never wash your face with soap! Let's see why

ദിവസേന മുഖം കഴുകി വൃത്തിയാക്കുക എന്നത് ചർമ്മസംരക്ഷണത്തിൻറെ ഒരു പ്രധാന ഭാഗമാണ്. വൃത്തിയുള്ള മുഖം, മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവയ്ക്ക് കാരണമാക്കുന്ന അഴുക്കും അണുക്കളും ബാക്ടീരിയകളും ഇല്ലെന്ന് ഉറപ്പാക്കുന്നു. മിക്കവരും മുഖം സോപ്പ് ഉപയോഗിച്ചാണ് കഴുകുന്നത്. എന്നാൽ ദിവസേന ഇങ്ങനെ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന് നന്നല്ല.

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് സുരക്ഷിതമാണോ?

മുഖത്തെ ചർമ്മം ശരീരത്തിന്റെ മറ്റ് ഭാഗത്തെ ചർമ്മത്തെ അപേക്ഷിച്ച് വളരെ  മൃദുലമാണ്.  അതിനാൽ, സോപ്പ് നിങ്ങളുടെ മുഖത്തെ ചർമ്മത്തെ പ്രകോപിപ്പിക്കുകയും വരണ്ട ചർമ്മം, ചൊറിച്ചിൽ, പൊട്ടൽ എന്നിവ പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.  ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യാതെ ചർമ്മത്തെ മൃദുവും ഈർപ്പമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുന്ന വീര്യമില്ലാത്ത  ക്ലീൻസർ കൊണ്ട് വേണം മുഖം കഴുകാൻ.

- സോപ്പ് പരുപരുത്തതാണ്

കഴുകുന്ന സമയത്ത് മുഖത്ത് സോപ്പ് ഉരസുന്നത് ചർമ്മത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നു.  മുഖത്തെ ചർമ്മം അതിലോലമായതുകൊണ്ട് സോപ്പുകൾ കൊണ്ട് സ്‌ക്രബ് ചെയ്യുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും പ്രകോപനവും ഉണ്ടാകാം.

ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ് ഓയിൽ

വരണ്ട ചർമ്മത്തിലേയ്ക്ക് നയിക്കുന്നു

നമ്മുടെ ചർമ്മം അസിഡിറ്റി ഉള്ളതാണ്, എന്നാൽ സോപ്പുകളിൽ ഭൂരിഭാഗവും ക്ഷാരമാണ്. അതിനാൽ, സോപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് തകരാറിലാക്കും. മാത്രമല്ല, ചർമ്മത്തെ സ്വാഭാവിക ഈർപ്പം ഊറ്റിയെടുക്കുകയും കൂടുതൽ വരണ്ടതാക്കാൻ സഹായിക്കുന്നതുമായ കഠിനമായ രാസവസ്തുക്കൾ സോപ്പുകളിൽ അടങ്ങിയിട്ടുണ്ട്.  വളരെ വരണ്ട ചർമ്മത്തിന്റെ ഫലമായി  പൊട്ടലും ഉണ്ടാകാം.

ശുചിത്വമില്ലായ്മ

സോപ്പുകൾ ശരിക്കും ചർമ്മം വൃത്തിയാക്കുന്നില്ല.  ഇത് ധാരാളം അഴുക്കും ബാക്ടീരിയകളും അടിയാൻ കാരണമാകുകയും മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, അടഞ്ഞ സുഷിരങ്ങൾ എന്നിവയ്ക്ക് വഴി ഒരുക്കുകയും ചെയ്യുന്നു.

ചർമ്മത്തിന് ഹാനികരം

പാരബെൻ, ഫോർമാൽഡിഹൈഡ് (paraben and formaldehyde) തുടങ്ങിയ സ്ട്രോങ്ങായ രാസവസ്തുക്കളാണ്. ഇവ സോപ്പിന് ക്ഷാര സ്വഭാവം, നല്ല മണം എന്നിവ നൽകുന്നു.  ഇവയുടെ ദീർഘകാലത്തെ ഉപയോഗം മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യ ലക്ഷണങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ  വരണ്ടതാകുമ്പോൾ സൂര്യാഘാതത്തിന് കൂടുതൽ ഇരയാകുകയും ചെയ്യും. സോപ്പിൻറെ ദീർഘകാല ഉപയോഗം ചർമ്മം മങ്ങാനും, മൃദുത്വവും തിളക്കവും നഷ്ടപ്പെടാനും ഇടയാക്കും.

English Summary: Never wash your face with soap! Let's see why
Published on: 07 August 2023, 10:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now