Updated on: 12 August, 2022 11:32 AM IST
Jasmine

പല ആഘോഷങ്ങൾക്കും പ്രത്യേകിച്ച് വിവാഹങ്ങൾക്ക് മുല്ലപ്പൂ ഉപയോഗിച്ചു വരുന്നു.   മുല്ലപ്പൂ മുടിയ്ക്കും അതിലൂടെ സ്ത്രീയ്ക്കും സൗന്ദര്യവും സുഗന്ധവും നൽകുന്നു.  ഇന്ത്യയിൽ സ്ത്രീകളുടെ മുടി അലങ്കാരത്തിന് മുല്ലപ്പൂ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  എന്നാല്‍ സൗന്ദര്യത്തിനും സുഗന്ധത്തിനും മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും മുല്ലപ്പൂവിനുണ്ട്. മുല്ലപ്പൂ ചര്‍മ്മത്തിനും മുടിയ്ക്കുമെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നുമുണ്ട്.  ഇതിൻറെ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാം.

ബന്ധപ്പെട്ട വാർത്തകൾ: സുഗന്ധ റാണിയായ മുല്ലപ്പൂ എങ്ങനെ കൃഷി ചെയ്യാം

- മുല്ലപ്പൂവില്‍ നിന്നെടുക്കുന്ന ജാസ്മിന്‍ ഓയിൽ പൊതുവേ സൗന്ദര്യ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഉപയോഗിയ്ക്കുന്നു.  ഇതില്‍ നിന്നു തന്നെ മുല്ലപ്പൂവിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയാം.  ഈ ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് ബാക്ടീരിയല്‍ അണുബാധകള്‍ക്കും എക്‌സീമ പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം പരിഹാരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പൊന്ന് വിളയിക്കുന്ന മുല്ലപ്പൂ കൃഷി

- മുല്ലപ്പൂ മുടിയിൽ ചൂടുന്നത് ഉന്മേഷവും പൊസറ്റീവ് ഊര്‍ജ്ജവും നല്‍കുന്നു. ഇതിൻറെ സുഗന്ധം സ്‌ട്രെസ് മാറുന്നതിന് മരുന്നായി പ്രവര്‍ത്തിയ്ക്കുന്നു.   ശരീരത്തിനും മനസ്സിനും നവോന്മേഷം നല്‍കുന്നു. ഇത് മുടിയില്‍ ചൂടുന്ന ആള്‍ക്ക് മാത്രമല്ല, ഇതിന്റെ സുഗന്ധം ശ്വസിയ്ക്കുന്നവര്‍ക്കും ഇത് ഈ ഗുണം നല്‍കുന്നു. ജാസ്മിന്‍ ഓയില്‍ പൊതുവേ അരോമ തെറാപ്പിയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഈ ഓയില്‍ ഏതെങ്കിലും ഓയിലിന്റെ തുള്ളികളുമായി ചേര്‍ത്ത് ദേഹത്തു പുരട്ടിയാല്‍ തന്നെ ഗുണം ലഭിയ്ക്കും. മുല്ലപ്പൂവിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നതും നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഈ ചെടികള്‍ വീട്ടിലുണ്ടെങ്കില്‍ ഭാഗ്യവും സമ്പത്തും നിങ്ങളെ തേടിയെത്തും!

- മുല്ലപ്പൂ ചൂടുന്നത് തലയോടിന്റെ ആരോഗ്യം നല്ലതാണ്.  ഇതിന് ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകളില്‍ നിന്നും ശിരോചര്‍മത്തെ സംരക്ഷിയ്ക്കാന്‍ ഇതിനു സാധിയ്ക്കും. ഇതിനാല്‍ തന്നെ താരനും തലയോടിലുണ്ടാകുന്ന ചൊറിച്ചിലും അണുബാധകളുമെല്ലാം തന്നെ പരിഹരിയ്ക്കാന്‍ മുല്ലപ്പൂ ചൂടുന്നതു കൊണ്ട് സാധിയ്ക്കും. മുല്ലപ്പൂ ചൂടിയില്ലെങ്കില്‍ ജാസ്മിന്‍ ഓയില്‍ ശിരോചര്‍മത്തില്‍ പുരട്ടിയാലും മതിയാകും. മറ്റെന്തെങ്കിലും ഓയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. 

- മുടിയ്ക്ക് നൽകാവുന്ന സ്വാഭാവിക കണ്ടീഷണര്‍ കൂടിയാണ് മുല്ലപ്പൂ. മുല്ലപ്പൂ ഇട്ടു വച്ച വെള്ളത്തില്‍ മുടി കഴുകുന്നത് നല്ലതാണ്. ഇത് മുടിയ്ക്ക് സ്വാഭാവികമായ കണ്ടീഷണര്‍ ഗുണം നല്‍കുന്നു. മുടിയിലും ശിരോചര്‍മത്തിനും ഈര്‍പ്പം നില നിര്‍ത്തുന്നതിലൂടെ വരണ്ട മുടിയും ശിരോചര്‍മവുമെന്ന പ്രശ്‌നം അകറ്റാനും സാധിയ്ക്കും. വല്ലാതെ പറന്നു നില്‍ക്കുന്ന മുടിയെങ്കില്‍ വെള്ളത്തില്‍ ഏതാനും തുള്ളി മുല്ലപ്പൂ ഓയില്‍ ചേര്‍ക്കാം. മുല്ലപ്പൂവിട്ട വെള്ളത്തില്‍ മുടി കഴുകിയ ശേഷം വീണ്ടും കഴുകരുത്.

English Summary: Not only for hair, jasmine has many other benefits
Published on: 12 August 2022, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now