Flowers

സുഗന്ധ റാണിയായ മുല്ലപ്പൂ എങ്ങനെ കൃഷി ചെയ്യാം

Jasmine Plant

ഒരു ഉഷ്ണമേഖലാ സുഗന്ധ പൂക്കളാണ് മുല്ലപ്പൂക്കള്‍. മിക്ക ഇനങ്ങള്‍ക്കും വ്യത്യസ്തമായ സുഗന്ധമുണ്ട്, ചായ മുതല്‍ ലോഷന്‍ വരെ മുല്ലപ്പൂവിന്റെ മണം ഉപയോഗിക്കാറുണ്ട്. നല്ല തിളങ്ങുന്ന പച്ച ഇലകളാണ് മുല്ലയ്ക്കുള്ളത്, നല്ല സൂര്യപ്രകാശത്തില്‍ ഇവ നന്നായി വളരുന്നു. ചില മുല്ലച്ചെടികള്‍ നിത്യഹരിതമാണ്, അതായത് അവ വര്‍ഷം മുഴുവനും പച്ച ഇലകള്‍ കൊണ്ട് മനോഹരമായിരിക്കും. മുല്ലപ്പൂ വളര്‍ത്തുന്നതിന് കുറച്ച് പരിശ്രമം ആവശ്യമാണെങ്കിലും, ഒരു ചെടിയില്‍ നിന്ന് വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന് 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച് വില കിട്ടും എന്നത് കൊണ്ട് തന്നെ ഇവ പ്രാധാന്യമാണ്. തന്നെയുമല്ല ഇവ വീടിന്റെ മുറ്റത്ത് ഉണ്ടെങ്കില്‍ മുറ്റം കാണാന്‍ മനോഹരമായിരിക്കും എന്ന് മാത്രമല്ല, നല്ല മണവും ആയിരിക്കും.

മുല്ലപ്പൂ നടുന്നത് എളുപ്പമാണ് എങ്ങനെ എന്ന് നോക്കാം.

മുല്ലപ്പൂ എപ്പോള്‍ നടണം 

ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ഏത് സമയത്തും മുല്ലപ്പൂവ് നടാന്‍ നല്ലതാണ്.

മുല്ലപ്പൂ എവിടെ നടണം 

നല്ല സൂര്യപ്രകാശമുള്ള പ്രദേശങ്ങളില്‍ ഇവ നന്നായി വളരും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ചതാണ് കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ് മുല്ല കൃഷിക്ക് ഏറ്റവും നന്ന്.

തണ്ടുകള്‍ മുറിച്ചെടുത്താണ് ആണ് മുല്ല നടുന്നത്. മുറിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ സെറാഡിക്സ് പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗത്തില്‍ വേരുപിടിക്കും. തുടര്‍ന്ന് പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം, അല്ലെങ്കില്‍ മണ്ണില്‍ നടാന്‍ കഴിയും. മുല്ലപ്പൂ കുറഞ്ഞത് 8 അടി നട്ടുപിടിപ്പിക്കണം, മുല്ല നട്ട് ഏകദേശം നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ വിടരും. രണ്ടാം വര്‍ഷമാകുമ്പോഴേക്കും മുല്ലച്ചെടി ഒരു പുഷ്പറാണിയായി മാറിക്കഴിഞ്ഞിരിക്കും.

ജാസ്മിന്‍ പ്ലാന്റ് കെയര്‍

ജാസ്മിനെ പരിപാലിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷേ തുടക്കത്തില്‍ ഇതിന് കുറച്ച് ശ്രദ്ധ ആവശ്യമാണ്,മണ്ണില്‍ നടുന്ന മുല്ലപ്പൂക്കള്‍ക്ക് മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളില്‍, മുല്ലയ്ക്ക് വെള്ളം അത്യാവശ്യമാണ്. തോപ്പുകളോ വേലിയോ പോലുള്ള പടര്‍ന്ന് കയറുന്ന മുല്ലപ്പൂ വളര്‍ത്തുകയാണെങ്കില്‍, ഇളം വള്ളികളെ വേലികളില്‍ കയറ്റിവിടുക. രോഗം പടരാതിരിക്കാന്‍ ആദ്യം ചെടിയില്‍ നിന്ന് കേടുവന്ന, രോഗം ബാധിച്ച കാണ്ഡം നീക്കം ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ

ഉൽപാദനം കുറഞ്ഞു; മുല്ലപ്പൂ വില കുതിച്ചുയരുന്നു

മുല്ലപ്പൂ വില കുതിച്ചുയരുന്നു


English Summary: Jasmine Plant

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine