പച്ചക്കറികളുടേയും പഴങ്ങളുടെയും തൊലികളും വിത്തുകളും സാധാരണയായി നമ്മൾ വേസ്റ്റ് ബാസ്‌ക്കറ്റിലോ ചെടികൾക്കോ ഇടുകയാണ് പതിവ്. എന്നാൽ ഈ വേസ്റ്റുകളിൽ നിന്ന് ഫ്രഷ് പാറ്റികളും സൂപ്പുകളും ഉണ്ടാക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ന്യൂസിലാന്‍ഡിലെ ഓഫ് പിസ്റ്റെ ബ്രാന്‍ഡാണ് ഈ പരീക്ഷണത്തിന് പിന്നില്‍. ഇവര്‍ വിശദമായ പഠനങ്ങള്‍ക്കായി സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഭക്ഷ്യ മാലിന്യത്തില്‍ നിന്ന് ഒരു ഫംഗസിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കാനാണ് ഇവരുടെ ശ്രമം. പ്രത്യേക രുചിയും പ്രോട്ടീനും ഇതിലുണ്ടാകും. ശാസ്ത്രലോകം വളരെ പ്രാധാന്യത്തോടെയാണ് ഈ ഗവേഷണത്തെ നോക്കിക്കാണുന്നത്. പല ഭക്ഷണങ്ങളും പുളിപ്പിച്ച് ഉണ്ടാക്കുന്നത് സര്‍വ്വസാധാരണയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും രുചികളും വ്യത്യസ്തമായിരിക്കുമ്പോൾ
ഇറച്ചിയില്‍ നിന്നുള്ള പ്രോട്ടീന് പകരം സസ്യാഹാരങ്ങളില്‍ നിന്നുള്ള പ്രോട്ടീനിന്റെ ഉപയോഗത്തിന് പ്രാധാന്യം നല്‍കാനാണ് ഗവേഷകർ ഉദ്ദേശിക്കുന്നത്. സോയ, കടല, ഗോതമ്പ് എന്നിവ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുക. ഇറച്ചിയും പാലും ശാസ്ത്രീയ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. അതിനാല്‍ അവയുടെ സംസ്‌കരണം, ഉത്പന്ന നിര്‍മാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഭക്ഷ്യ വ്യവസായ മേഖലകളില്‍ നിന്നുള്ള പോഷക സമൃദ്ധമായ ഉപോല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമായ ഫംഗസുകളെ വളര്‍ത്താനായി ഉപയോഗിക്കാം. അമിനോ ആസിഡ്, അയണ്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മികച്ച ഭക്ഷണങ്ങളായിരിക്കും ഇത്തരം ഫംഗസുകളുള്ളവ. നിലവിലെ ഭക്ഷണ പദാര്‍ത്ഥങ്ങളെക്കാള്‍ പോഷക സമൃദ്ധമായിരിക്കും ഇവയെന്നാണ് ന്യൂസിലാന്‍ഡ് കമ്പനിയുടെ അവകാശവാദം.
പഴങ്ങളുടെ തൊലി, ബിയര്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന പഴങ്ങളുടെ അവശിഷ്ടങ്ങള്‍, ധാന്യം തുടങ്ങിയവയെല്ലാം ഇത്തരം ഭക്ഷണ നിര്‍മ്മാണത്തിനായി ഉപയോഗിക്കാം. ഇത്തരം വസ്തുക്കളില്‍ നിന്ന് ബ്രഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് ഇതിനോടകം തന്നെ ഉല്‍പ്പാദിപ്പിച്ച് കഴിഞ്ഞു. സോയാബീന്‍ തോലികള്‍, ഗോതമ്പിന്റെ തണ്ട് എന്നിവയെല്ലാം ഉപയോഗിച്ച് പ്രോട്ടീന്‍ ധാരാളമടങ്ങിയ പുതിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് വെള്ളവും ഊര്‍ജ്ജവും വളരെ കുറവ് മതി എന്നതാണ് മറ്റൊരു പ്രത്യേകത.
ബന്ധപ്പെട്ട വാർത്തകൾ: തൊലി കളയാതെ കഴിച്ചാൽ ഒട്ടേറെ ഗുണമുണ്ട് മാമ്പഴത്തിന്...
കുമിഞ്ഞു കൂടുന്ന ഭക്ഷണ മാലിന്യങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ഈ ഗവേഷണമെന്ന് സിംഗപ്പൂരിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷ്യാവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് പുറമേ സോയാബീന്‍ പോലുള്ള ധാന്യ വിളകളില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത് വഴി ഹരിതഹൃഗ വാതകങ്ങളുടെ പുറന്തള്ളല്‍ ഇല്ലാതാക്കാനും ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.