1. Health & Herbs

പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ശരീര ഘടനയുടെ നിര്‍മ്മാതാക്കളാണ് പ്രോട്ടീനുകള്‍. ശരീരകോശങ്ങളുടെയും കലകളുടെയും നിർമ്മാണത്തിനും കേടുപാടുകള്‍ നീക്കുന്നതിനുള്ള ഊര്‍ജ്ജം കിട്ടുന്നതുമെല്ലാം പ്രോട്ടീനുകളില്‍ നിന്നാണ്. മാത്രമല്ല ഹീമോഗ്ലോബിന്‍, ആന്റി ബോഡികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും പ്രോട്ടീനുകള്‍ അത്യന്താപേക്ഷിതമാണ്.

Meera Sandeep
Protein rich food
Protein rich food

ശരീര ഘടനയുടെ നിര്‍മ്മാതാക്കളാണ് പ്രോട്ടീനുകള്‍. ശരീരകോശങ്ങളുടെയും കലകളുടെയും നിർമ്മാണത്തിനും കേടുപാടുകള്‍ നീക്കുന്നതിനുള്ള ഊര്‍ജ്ജം കിട്ടുന്നതുമെല്ലാം പ്രോട്ടീനുകളില്‍ നിന്നാണ്. മാത്രമല്ല ഹീമോഗ്ലോബിന്‍, ആന്റി ബോഡികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും പ്രോട്ടീനുകള്‍ അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ പ്രോട്ടീൻറെ കുറവുണ്ടെങ്കിൽ അമിതമായ ക്ഷീണം അനുഭവപ്പെടാം. പക്ഷേ മറ്റു പല കാരണങ്ങളാലും ക്ഷീണം ഉണ്ടാകാം. അതിനാൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കണം. നമ്മുടെ ശരീരത്തിൻറെ ശരിയായ പ്രവർത്തനത്തിന് പ്രോട്ടീൻ കൂടിയേ തീരൂ. പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്‍ പൗഡര്‍ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

- പയർവർഗ്ഗങ്ങളും പരിപ്പും: ബ്ലാക്ക് ഐഡ് പീസ്, കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ, ലിമ ബീൻസ് തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളുടെ ഉദാഹരണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യമാണോ മാംസമാണോ ആരോഗ്യത്തിൽ കേമൻ ?

- നട്സും വിത്തുകളും: നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി, പൈൻ നട്ട്സ്, ഹേസൽനട്ട്‌സ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ചില നട്ട്സുകളാണ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.

- പാലുൽപ്പന്നങ്ങൾ: നമ്മുടെ രാജ്യത്ത് പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ള പാൽ സാധാരണമാണ്. പ്രോബയോട്ടിക്സ് അടങ്ങിയ തൈര്, മോര്, ഗ്രീക്ക് യോഗർട്ട് എന്നിവയും ആരോഗ്യകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പാല് നിത്യ ഭക്ഷണമാക്കണമെന്ന് പറയുന്നതിന് കാരണങ്ങൾ നിരവധി

- മോക്ക് മീറ്റ്സ് അല്ലെങ്കിൽ മാംസത്തിന് പകരമുള്ളവ: സോയ പ്രോട്ടീൻ, ഗോതമ്പ് ഗ്ലൂറ്റൻ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന മാംസം പോലുള്ള ഘടനയുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ കഴിക്കാം.

- കോഴി, താറാവ് മുതലായവ: കോഴിയിറച്ചി, താറാവ്, ടർക്കി എന്നിവയാണ് ഏറ്റവും പ്രചാരമുള്ള പ്രോട്ടീൻ സമ്പന്നമായ ഇറച്ചികൾ. ഇവയുടെ ഇറച്ചിയിൽ 100 ഗ്രാമിന് 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

- കടൽ വിഭവങ്ങൾ: ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ് കടൽ മത്സ്യങ്ങൾ.

- ബീഫും പന്നിയിറച്ചിയും: ബീഫ്, പോർക്ക് പോലുള്ള മൃഗ പ്രോട്ടീനുകൾ സമ്പൂർണ്ണ പ്രോട്ടീനുകളാണ്, അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മൃഗ ഉൽപ്പന്നങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം

English Summary: Eat these food item to meet the protein requirement

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds