Updated on: 9 July, 2022 10:12 AM IST
okra can remove all the problems of hair and make it grow

ആരോഗ്യ ഗുണത്തിൽ ഏറെ മുന്നിലുള്ള പച്ചക്കറിയാണ് വെണ്ടയ്ക്ക. പാചകം ചെയ്ത് കഴിച്ചാൽ മുടി വളർച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് വെണ്ടയ്ക്ക. എന്നാൽ അത് പാചകം ചെയ്യുന്നതിന് മാത്രമല്ല അത് നല്ലൊരു ഹെർബൽ പായ്ക്ക് കൂടിയാണ്. വെണ്ടയ്ക്ക കൊണ്ട് പായ്ക്ക് ഉണ്ടാക്കി തലയിലും മുടിയിലും തേയ്ക്കുന്നത് മുടികൊഴിച്ചിലിനും, മുടിയുടെവളർച്ചയ്ക്കും വളരെ നല്ലതാണെന്ന് നിങ്ങൾക്കറിയാമോ?

വളരുന്നതിന് മാത്രമല്ല അത് സ്ട്രെയിറ്റ് ചെയ്യുന്നതിനും നല്ലതാണ് ഇത്.

വൈറ്റമിൻ എയുടെ കലവറയാണ് ഈ പച്ചക്കറി. ഇതിന് തലമുടി മോയ്സച്ചർ ആക്കുന്നതിനും ഡാമേജ് ആക്കാതെ മുടിയെ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന കെമിക്കൽ അടങ്ങിയ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ ആരോഗ്യത്തെ പാടെ നശിപ്പിച്ചെന്ന് വരാം.

എന്നാൽ ഇത്തരത്തിൽ വന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റുന്ന ഒന്നാണ് വെണ്ടയ്ക്ക.

എങ്ങനെ വെണ്ടയ്ക്ക മുടിയിൽ പുരട്ടാം എന്ന് നോക്കാം

ഒരു പാത്രത്തിൽ മൂന്ന് വെണ്ടക്ക എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. വെണ്ടയ്ക്ക മൊത്തമായി വേവിച്ചതിന് ശേഷം അതിലെ നീര് ഇറങ്ങിവരാന്‍ തുടങ്ങും ആ സമയത്ത് എടുത്ത് മാറ്റി വയ്ക്കുക. നന്നായി തണുത്തതിന് ശേഷം ഇവ അരച്ചെടുത്ത് മുടിയിലും തലയോട്ടിയിലും തേയ്ച്ചു പിടിപ്പിക്കാവുന്നതാണ്. ശേഷം അര മണിക്കൂർ വെയിറ്റ് ചെയ്യുക. ഇടയ്ക്ക് തല മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും. ഇതിൻ്റെ കുത്തുന്ന മണം ഒഴിവാക്കുന്നതിന് നിങ്ങൾക്കല്പം നാരാങ്ങാ നീര് ചേർക്കാവുന്നതാണ്. എന്നാൽ സ്കിൻ ടൈപ്പ് നോക്കി വേണം ചേർക്കേണ്ടത്. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് തല കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മുടി ഗ്ലോ ആകുന്നതിനും ഡ്രൈ ആകാതിരിക്കുവാനും സഹായിക്കും

വെണ്ടയ്ക്ക കൊണ്ട് എണ്ണ

നാലോ അല്ലെങ്ക അഞ്ചോ വെണ്ടയ്ക്ക എടുക്കണം ശേഷം നന്നായി കഴുകി അരിഞ്ഞെടുക്കുക, ഒരു പാൻ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒലീവ് ഓയിലോ ചേർത്ത് നന്നായി കാച്ചി എടുക്കുക. ഇതിൻ്റെ കൂടെ നാരങ്ങാ നീരും ചേർക്കാവുന്നതാണ്. ഇങ്ങനെ കാച്ചി എടുത്ത എണ്ണ അരിച്ചെടുത്ത് മാറ്റി വെക്കുക. ഇത് നിങ്ങൾക്ക് കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക, നന്നായി മസാജ് ചെയ്തതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

ബന്ധപ്പെട്ട വാർത്തകൾ : ആര് കണ്ടാലും നോക്കിപ്പോകും: തിളക്കമുള്ള മുടിയ്ക്ക് ഇങ്ങനെ ചെയ്യാം

ഇത് മുടിയുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, മുടി നന്നായി വളരുന്നതിനും സഹായിക്കുന്നു. മാത്രമല്ല അത് ഹെയർ കണ്ടീഷൻ ചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. സിൽക്കി ആകുന്നതിന് സഹായിക്കുന്നു.

English Summary: okra can remove all the problems of hair and make it grow
Published on: 09 July 2022, 10:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now