യാത്ര ഇഷ്ടപ്പെടുന്നവരാണ് മിക്കയുള്ളവരും. സ്ഥലങ്ങൾ കാണാൻ മാത്രമല്ല, ഫോട്ടോയും റീൽസുമെടുക്കാനും സമൂഹമാധ്യമങ്ങളിൽ അത് പോസ്റ്റ് ചെയ്യാനും എല്ലാവരും വലിയ ആവേശം കാണിക്കാറുമുണ്ട്. അതിനാൽ തന്നെ പോകുന്ന സ്ഥലത്തിന് അനുയോജ്യമായ വസ്ത്രങ്ങളും മറ്റും കരുതുന്നത് നല്ലതാണ്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ എന്തൊക്കെ കൊണ്ടുപോകണമെന്നതിൽ കൃത്യമായ പ്ലാനിങ് വേണം.
അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമല്ല, സന്ദർശിക്കുന്ന ഓരോ സ്ഥലങ്ങൾക്കും സന്ദർഭത്തിനും ഉചിതമായ വസ്ത്രങ്ങളും സാധനങ്ങളുമാണ് ബാഗിൽ ഉൾപ്പെടുത്തേണ്ടത്.
ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുക്കുന്നവർക്കും അധികമായി എല്ലാം ബാഗിൽ വാരിനിറയ്ക്കുന്നവർക്കും അത്യാവശ്യത്തിന് ബാഗ് തുറന്നുനോക്കുമ്പോൾ ഒന്നും കാണില്ല. അതുകൊണ്ട് തന്നെ വൃത്തിയ്ക്ക് ബാഗ് പാക്ക് ചെയ്യുന്നതും ഒരു കലയാണ്. യാത്രയ്ക്കുള്ള ബാഗ് എങ്ങനെ പാക്ക് ചെയ്യാമെന്ന് നോക്കാം.
സാധാരണ പുറത്ത് പോകുന്ന പോലെയുള്ള വേഷങ്ങൾ ഒഴിവാക്കാം. ഒരു കൂളിങ് ഗ്ലാസും തൊപ്പിയും ചീകിയൊതുക്കാതെ കെട്ടിവച്ച ഹെയർ സ്റ്റൈലുമൊക്കെ യാത്രയ്ക്ക് ഇണങ്ങും. വെയിലിനെയും പൊടിയെയും പ്രതിരോധിക്കാൻ ഒരു ഷാൾ കരുതുന്നതും നല്ലതാണ്.
കൂളിങ് ഗ്ലാസ് ഒരു സ്റ്റൈലിന് മാത്രമല്ല, വലിയ യാത്രയിൽ നിന്നുള്ള ക്ഷീണം മറയ്ക്കാനും ഇത് സഹായിക്കും. ഇരുചക്ര വാഹനങ്ങളിലാണ് യാത്ര പോകുന്നതെങ്കിൽ പൊടിപടലങ്ങളിൽ നിന്നും കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നത് ഒരു മികച്ച മാർഗമാണ്. എന്നാൽ സ്ഥിരമായി ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്നവർ ഗ്ലാസിന്റെ കൂടി പരിശോധിക്കണം.
രണ്ട് തോളിലും ഇടാൻ കഴിയുന്ന, വലിപ്പത്തിൽ ക്രമീകരണം നടത്താവുന്ന ബാഗ് വേണം തെരഞ്ഞെടുക്കേണ്ടത്.
മൊബൈൽ ചാർജർ, പവർ ബാങ്ക് എന്നിവ എടുക്കാനും മറക്കരുത്. യാത്രയ്ക്ക് കൂടുതലും ലളിതമായ വസ്ത്രങ്ങളാണ് നല്ലത്. എന്നാൽ കംഫോർട്ടായി തോന്നുന്ന വസ്ത്രം തെരഞ്ഞെടുക്കുക.
യാത്രയിൽ കൂടുതലും രാത്രി സമയങ്ങൾ ഷോപ്പിങ്ങിനായാണ് ചെലവഴിക്കുന്നത്. അതിനാൽ തന്നെ ഇതിനിണങ്ങുന്ന വേഷങ്ങൾ പ്രത്യേകം വേറെ കരുതാം. സന്ദർശിക്കുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഉറപ്പായും പാക്ക് ചെയ്തിരിക്കണം. അതായത്, ബീച്ചിൽ പോകുമ്പോൾ സാരിയും വലിയ ഗൗണുകളും കഴിവതും ഒഴിവാക്കുക.
ട്രെക്കിങ്ങിനും മറ്റും പോകുമ്പോൾ ഒരുപാട് കയറ്റം കേറി വരേണ്ടതിനാൽ, അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.
ഷൂവും ബാഗും
തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിലാണ് പോകുന്നതെങ്കിൽ അതിന് ചേരുന്ന ഷൂവാണ് ഉപയോഗിക്കേണ്ടത്. ട്രെക്കിങ്ങിനും മറ്റും ചെരുപ്പിനേക്കാൾ നല്ലത് ഷൂസ് തന്നെയാണ് സൗകര്യപ്രദം. ഷൂസിനുള്ളില്‍ സോക്‌സ് മടക്കി വച്ച് ബാഗിനുള്ളിലെ സ്ഥലം പരമാവധി മെച്ചപ്പെടുത്താം. അതിന് പുറമെ മറ്റ് ചെറിയ വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതും കയറ്റാം.
ബോട്ടിലിൽ വെള്ളവും സ്നാക്സും ഉറപ്പായും പൈസയും പാക്കിങ്ങിൽ നിന്ന് വിട്ടുപോവാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ തിരിച്ചറിയൽ കാർഡ്, സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നതെങ്കിൽ വാഹനത്തിന്റെ ലൈസന്‍സ്, ആര്‍സി ബുക്ക് എന്നീ രേഖകളും തീർച്ചയായും എടുത്തിരിക്കണം.