1. Health & Herbs

ഇതെല്ലാം ചെയ്‌തു നോക്കൂ, ബിപിയുടെ മരുന്ന് ചുരുക്കാം

ഡോക്ടർമാർ ബിപിയ്ക്ക് മരുന്ന് തരുന്നത് ബിപി ഒന്നില്‍ കൂടുതല്‍ തവണ കൂടുതലാകുമ്പോഴാണ്. ബിപി കൂടുതലാണെങ്കില്‍ ഇത് നിയന്ത്രിച്ചു നിര്‍ത്താൻ പല വഴികളുമുണ്ട്. ആദ്യത്തെ പ്രാവശ്യം ബിപി കൂടുമ്പോൾ പേടിച്ച് രണ്ടാമത്തെ പ്രാവശ്യവും ബിപി കൂട്ടുന്നവരുണ്ട്.

Meera Sandeep

ഡോക്ടർമാർ ബിപിയ്ക്ക് മരുന്ന് തരുന്നത് ബിപി ഒന്നില്‍ കൂടുതല്‍ തവണ കൂടുതലാകുമ്പോഴാണ്. ബിപി കൂടുതലാണെങ്കില്‍ ഇത് നിയന്ത്രിച്ചു നിര്‍ത്താൻ പല വഴികളുമുണ്ട്. ആദ്യത്തെ പ്രാവശ്യം ബിപി കൂടുമ്പോൾ പേടിച്ച് രണ്ടാമത്തെ പ്രാവശ്യവും ബിപി കൂട്ടുന്നവരുണ്ട്. സാധാരണയായി,  ബിപിയ്ക്ക് മരുന്നു നിര്‍ണ്ണയിക്കുന്നത് പല ഘടകങ്ങള്‍ കണക്കിലെടുത്താണ്. സ്ത്രീയോ പുരുഷനോ, അവരുടെ പ്രായം, മറ്റ് രോഗങ്ങള്‍, മാനസിക അവസ്ഥ എന്നിങ്ങനെ പലതും ഇതില്‍ പെടുന്നു.

വൃക്കയിലുള്ള തകരാറ്, കൂര്‍ക്കം വലി, സ്‌ട്രെസ്, ഉറക്കക്കുറവ്, ടെന്‍ഷൻ, അമിതവണ്ണം, മദ്യപാനം, പുകവലി,  എന്നിവയെല്ലാം ബിപി കൂടുന്നതിന് കാരണമാകുന്നു.  ഇതെല്ലാം കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ണ്ണയിക്കുന്നത്. ബിപി കുറേക്കാലം നീണ്ടു നിന്നാലാണ് പലപ്പോഴും പ്രശ്‌നമുണ്ടാകുന്നത്. ബിപി ഏറെക്കാലം നീണ്ടു നിന്നാല്‍ ചെറിയ രക്തക്കുഴലുകളിലേയ്ക്ക് ഉയര്‍ന്ന സമ്മര്‍ദത്തില്‍ രക്തം പ്രവഹിക്കുന്നു. കാലക്രമേണ ചെറിയ ക്ലോട്ടുണ്ടാകും. അവയവങ്ങള്‍ക്ക് ആവശ്യമായ രക്തം കിട്ടില്ല. ഓക്‌സിജന്‍ ലഭിയ്ക്കില്ല. ഇതെല്ലാം മെല്ലെ മെല്ലെ അവയവങ്ങളെ കേടു വരുത്തും. രക്തത്തിന് സമ്മര്‍ദം ഏറുന്നു.  മരുന്നുകൾ കഴിക്കാതെയോ അല്ലെങ്കിൽ കഴിക്കുന്ന മരുന്നുകൾ കുറച്ചുകൊണ്ടും ബിപി എങ്ങനെ നിയന്ത്രിക്കാമെന്ന് നോക്കാം.

കഴിക്കുന്ന ആഹാരം

നിത്യാഹാരത്തിൽ ബീറ്റ്‌റൂട്ട്, ചീര, എന്നിവ ഉള്കൊള്ളിക്കുക.  ബീറ്റ്‌റൂട്ട് ജ്യൂസ് രാവിലെ 11നോ വൈകീട്ട് നാലിനോ കുടിയ്ക്കുന്നത് നല്ലതാണ്. ഡയറ്റെറി നൈട്രേറ്റ്‌സ് അടങ്ങിയവയാണിവ. ഇത് രക്തക്കുഴലുകളുടെ സമ്മര്‍ദം കുറയ്ക്കുന്നു. വാള്‍നട്‌സ് 15 ഗ്രാം കഴിയ്ക്കാം. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടും, ചീ്ത്ത കുറയ്ക്കും. ഇത് രക്തക്കുഴലുകള്‍ വികസിയ്ക്കാന്‍ സഹായിക്കും. ബ്ലോക്ക് കുറയ്ക്കും. ഇതിലെ മഗ്നീഷ്യം, നാരുകള്‍ എന്നിവ ബിപി കുറയ്ക്കുന്നു. ഫ്‌ളാക്‌സ് സീഡുകള്‍ ഏറെ നല്ലതാണ്. ഇത് മൂന്ന് ടേബിള്‍സ്പൂണ്‍ ദിവസം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മോരില്‍ ഇട്ട് കഴിയ്ക്കുന്നതും നല്ലതാണ്.

ഭക്ഷണത്തില്‍ കഴിവതും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. മത്സ്യവും നല്ലതാണ്. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കും. ഇത് ബ്ലോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. റെഡ് മീറ്റ് കുറയ്ക്കുക. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കാം.  പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. തൈര്, ഏത്തപ്പഴം, ബീന്‍സ് എന്നിവ നല്ലതാണ്. പഴങ്ങള്‍ കഴിയ്ക്കാം. ഇതിലെ പൊട്ടാസ്യം ബിപി കുറയ്ക്കും, ഹൃദയത്തിന് നല്ലതാണ്.  പോഷകങ്ങളേറെ അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുക.

BP കുറയ്ക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയൂ

സ്ട്രെസ് കൊണ്ട് ഉണ്ടാകുന്ന ബിപി സ്വയം നിയന്ത്രിച്ചു നില നിര്‍ത്തുന്നതാണ് മരുന്ന് കഴിക്കുന്നതിനെക്കാൾ നല്ലത്.  അല്ലാത്ത പക്ഷം മരുന്നുകള്‍ കഴിച്ചാലും കുറച്ചു നാള്‍ കഴിഞ്ഞാല്‍ ബിപി നിയന്ത്രണത്തില്‍ അല്ലാതെ വരും.

വ്യായാമം ചെയ്‌ത്‌ വയര്‍ മൂന്നിലൊന്നായി കുറയ്ക്കുക. വ്യായാമം ഏറെ പ്രധാനമാണ്. മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ബിപി കൂടും. അതായത് വായ തുറന്നു വച്ച് ഉറങ്ങുക, കൂര്‍ക്കം വലി, മൂക്കടപ്പ്, അലര്‍ജി എന്നിവയെങ്കില്‍ ഇത് ക്ലിയര്‍ ചെയ്യണം. വ്യായാമത്തിനൊപ്പം 10 മിനിറ്റ് കാര്‍ഡോ വര്‍ക്കൗട്ട് ചെയ്യണം. സ്‌റ്റെപ്പ് കയറുക, ഓടുക, ചാടുക എല്ലാം ഇതില്‍ പെടുന്നു. ഇതിലൂടെ പള്‍സ് റേററ് കൂടുന്നു. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. പള്‍സ് ഇടയ്ക്കിടെ വ്യായാമത്തിലൂടെ ഉയരുന്നത് പാരാസിംപതറ്റിക് സിസ്റ്റത്തെ സഹായിക്കുന്നു. ഇത് ബിപി കുറയ്ക്കുന്നു. ഇതു പോലെ സ്‌ട്രെസ് കുറയ്ക്കുക. ഇത് ഏറെ പ്രധാനമാണ്. സ്‌ട്രെസ് വന്നാല്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കുന്നു. ഇത് ബിപി കൂട്ടും. യോഗ, ധ്യാനം പോലുള്ളവ ചെയ്യാം. ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യാം.

ഹൃദ്രോഗമുള്ളവരും, കൂടുതൽ ഉയർന്ന രക്ത സമ്മർദ്ദമുള്ളവരും കാലങ്ങളായി ബിപി മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ചെയ്യേണ്ടതാണ്.

English Summary: BP medication can be reduced by doing all these

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds