മൂത്രമൊഴിക്കുക എന്ന് പറയുന്നത് ദൈനം ദിന ജീവിതത്തിലെ സാധാരണ കാര്യമാണ്, എന്നാൽ മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്ന് പറയുന്നത് പലർക്കും വേദനാ ജനകമാണ്. മാത്രമല്ല ഇതിന് പല കാരണങ്ങൾ ഉണ്ടാകും.
എന്നാൽ അതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്. പലരും അതിനെ കാര്യമാക്കി എടുക്കാറില്ല എന്നതാണ് സത്യാവസ്ഥ. പിന്നീട് ഗുരുതരമാകുമ്പോഴാണ് നമ്മളിൽ പലരും തന്നെ ഡോക്ടറിനെ കാണാൻ പോകുകയുള്ളു.
മൂത്രമൊഴിക്കുമ്പോഴും ഒഴിച്ച് കഴിഞ്ഞും എല്ലാം തന്നെ ഈ നീറ്റലുണ്ടാകും. പൊതുവേ പുരുഷൻമാരെക്കഴിഞ്ഞും, സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നത്. പുരുഷൻമാർക്ക് മൂത്രനാളി നീളം കൂടിയതും സ്ത്രീകൾക്ക് ചെറുതുമായത് കൊണ്ടാണ് ഇത്തരത്തിലുള്ള അണുബാധാ സാധ്യകൾ ഏറെയാണ്.
മൂത്രമൊഴിക്കുമ്പോഴുള്ള വേദന ഡിസൂറിയ എന്ന രോഗാവസ്ഥയിലാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള വേദന മൂത്രാശയത്തിലോ അല്ലെങ്കിൽ മൂത്രനാളത്തിലോ പെരിനിയത്തിലോ ഉണ്ടാകാം.
ചിലപ്പോൾ ഒരുപാട് സമയം മൂത്രം അടക്കി വെച്ചാൽ ഇങ്ങനെ വേദന വരാറുണ്ട്. അല്ലെങ്കിൽ മൂത്രത്തിൽ പഴുപ്പ് വരുമ്പോൾ ഇങ്ങനെ വേദന വരും. ഇത് രണ്ടും അല്ലാതെ വേദന വരുന്നതിന് വേറെയും കാരണങ്ങൾ ഉണ്ട്.
• ഇന്‍ഫെക്ഷനുകള്‍
• ഇൻഫ്ലമേഷനുകൾ
• മറ്റ് കാരണങ്ങൾ
1. മൂത്രത്തിൽ പഴുപ്പ് അഥവാ അണുബാധ
ക്രിത്യ സമയത്ത് മൂത്രമൊഴിക്കാതെ ഇരിക്കുന്നത് മൂത്രാശയത്തിൽ അണുക്കൾ കെട്ടി നിൽക്കുന്നതിന് കാരണമാകുന്നു. മൂത്രം പിന്നീട് ഇടവെട്ട് ഒഴിക്കാനൊക്കെ തോന്നും, പനി കൂടുതൽ ആണെങ്കിൽ ഇത് മൂത്രത്തിൽ പഴുപ്പ് തന്നെയാണ്. ഇത് മൂത്ര പരിശോദനയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
2. യൂറിത്രെറ്റിസ്
മൂത്രത്തിൻ്റെ നാളിയിൽ ഇൻഫക്ഷൻ വരുന്നതാണ് യൂറിത്രെറ്റിസ് എന്ന് പറയുന്നത്. ഇത് മഞ്ഞനിറത്തിലുള്ള ഡിസ്ചാർജ് ഉണ്ടാകും, മാത്രമല്ല ഇത് ലൈംഗിഗ ബന്ധത്തിലൂടെ വരുന്ന ഒന്ന് കൂടിയീണ് ഇത്. അത് കൊണ്ട് തന്നെ ലൈംഗിക ജന്യ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഇതിനും പലപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകും. കൃത്യമായ രോഗ നിർണയം ആണ് ഇതിന് വേണ്ടത്.
3. എപ്പിഡിഡിമിറ്റിസ്
ഇത്തരത്തിലുള്ള അവസ്ഥ പുരുഷൻമാർക്കാണ് ഉണ്ടാകുന്നത്. ഇത് വൃക്ഷണത്തിൻ്റെ പിൻഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ബീജം സംഭരിക്കുകയും, നീക്കുകയും ആണ് ഇത് ചെയ്യുന്നത് അത് കൊണ്ട് തന്നെ ഇത് കൃത്യമായി ശ്രദ്ധിക്കേണ്ടതും അതോടൊപ്പം തന്നെ രോഗ നിർണയം ചെയ്യുകയുംആണ് ചെയ്യേണ്ടത്.
4. പെൽവിക്ക് കോശജ്വലന രോഗം PID
ഇതൊരു ഗുരുതരമായ രോഗാവസ്ഥയാണ്. അണ്ഡാശയങ്ങള്‍ അല്ലെങ്കിൽ ഗർഭ പാത്രം എന്നിവയെ ബാധിക്കുന്ന രോഗമാണ്. ഇങ്ങനെ വരുമ്പോൾ വേദനാജനകമായ മൂത്രവിസർജനം സംഭവിക്കും. മാത്രമല്ല ഇതിനോടൊപ്പം തന്നെ വയറുവേദന, ലൈംഗിക ബന്ധത്തിൽ വേദന, എന്നിവയും ഉണ്ടാകാം. ഇത് മറ്റുള്ള പ്രതുത്പാദന അവയവങ്ങളിലേക്ക് വ്യാപിക്കുന്നതിനും സാധ്യത ഉണ്ട്.
5. കിഡ്നി സ്റ്റോൺ
കിഡ്നി സ്റ്റോൺ സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ വരുന്ന അസുഖമാണ് ഇത്. എന്നാൽ ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നു. മൂത്രമൊഴിക്കുമ്പോൾ അതികഠിനമായ വേദനയും ഉണ്ടാകും. ധാരാളമായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചികിത്സ നടത്തുക.
6. ചില മരുന്നുകൾ
ആൻ്റി ബയോട്ടിക്ക് പോലെയുള്ള ചില മരുന്നുകൾ അല്ലെങ്കിൽ അത് പോലെയുള്ള മറ്റ് മരുന്നുകൾ എന്നിവയുടെ ഉപയോഗം മൂലവും ഇത്തരത്തിലുള്ള വേദന വരാം.
ബന്ധപ്പെട്ട വാർത്തകൾ : മൂത്രത്തില്‍ കല്ല് എങ്ങനെ? എന്തുകൊണ്ട്?