1. Health & Herbs

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതർ ഉള്ളത് നമ്മുടെ നാട്ടിലാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോഗികളുടെ വർദ്ധനവിന് കാരണമായത്. കൃത്യമായ ദിനചര്യകൾ ജീവിതത്തിൽ പാലിക്കാത്തത് കൊണ്ടും, ഹോട്ടൽ ഫുഡുകളോട് പ്രിയം ഏറിയതും പ്രമേഹമെന്ന ജീവിതശൈലി രോഗത്തിന് നമ്മൾ അടിമയാകാൻ കാരണമായി.

Priyanka Menon
പ്രമേഹം
പ്രമേഹം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതർ ഉള്ളത് നമ്മുടെ നാട്ടിലാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോഗികളുടെ വർദ്ധനവിന് കാരണമായത്. കൃത്യമായ ദിനചര്യകൾ ജീവിതത്തിൽ പാലിക്കാത്തത് കൊണ്ടും, ഹോട്ടൽ ഫുഡുകളോട് പ്രിയം ഏറിയതും പ്രമേഹമെന്ന ജീവിതശൈലി രോഗത്തിന് നമ്മൾ അടിമയാകാൻ കാരണമായി. പ്രമേഹം രണ്ടുതരമുണ്ട് ടൈപ്പ് വൺ പ്രമേഹം, ടൈപ്പ് ടു പ്രമേഹം.

ശരീരത്തിൽ ഇൻസുലിൻ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. ഇത് കുട്ടികളെ ആണ് കൂടുതലായും ബാധിച്ചു കാണുന്നത്. ശരീരത്തിൽ ഇൻസുലിൻ ശരിയായ പ്രവർത്തിക്കാത്തത് ആണ് ടൈപ്പ് 2 പ്രമേഹം. വ്യായാമവും, ഭക്ഷണക്രമീകരണവും ആണ് പ്രധാനമായും പ്രമേഹത്തെ മാറ്റിയെടുക്കാൻ ചെയ്യേണ്ടത്. ഒരു ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുന്നതിന് അപ്പുറം നമ്മൾ മാറ്റേണ്ട ചില കാര്യങ്ങളുണ്ട്. 

അത് നമ്മുടെ ജീവിത ശൈലികളാണ്. ടൈപ്പ് ടു ഡയബറ്റിസ് രോഗികൾ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കുന്ന അവസ്ഥ സംജാതമാകുന്നു. ഒരു ദിവസം മുടങ്ങുന്നത് പോലും അവരുടെ ജീവൻ അപകടത്തിലാക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹം വരാതെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ ഒരു പ്രമേഹബാധിതരാണ് ആണോ എന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ അറിഞ്ഞാൽ മാത്രം മതി

1. അമിതമായ ദാഹവും വിശപ്പും ആണ് പ്രമേഹരോഗത്തിന് ആദ്യലക്ഷണം.

2. നിങ്ങളൊരു പ്രമേഹരോഗി ആണെങ്കിൽ രാത്രികാലങ്ങളിൽ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും

3. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഇത്തരക്കാരിൽ പെട്ടെന്ന് ഭേദം ആകാറില്ല.

4. കണ്ണിൻറെ കാഴ്ചയ്ക്ക് നേരിയതോതിൽ മങ്ങൽ ഏൽക്കുന്നത് പ്രമേഹരോഗത്തിന് സങ്കീർണതയെ കാണിക്കുന്നു.

5. ഇത്തരക്കാരിൽ പെട്ടെന്ന് ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു.

6. ലൈംഗിക ശക്തി കുറയുന്നതും, മൂത്രത്തിൽ പഴുപ്പ് രോഗം അനുഭവപ്പെടുന്നതും ഇതിൻറെ ലക്ഷണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

7. പ്രമേഹരോഗിയുടെ ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യുന്നു.

8. വൃക്ക സംബന്ധമായ രോഗങ്ങൾക്കും പ്രധാനകാരണം പ്രമേഹം ആണെന്ന് നിങ്ങൾ തിരിച്ചറിയണം.

Our country has the highest number of diabetics in India. Lifestyle changes have led to an increase in the number of diabetics.

പ്രമേഹരോഗികൾ ഒരിക്കലും കലോറി കൂടുതലുള്ള ഭക്ഷണം, മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് ബേക്കറി ആഹാരങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഭക്ഷണം സമീകൃത ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കുക അതാണ് ഏറ്റവും ഉചിതം. പ്രതിദിനം 100 ഗ്രാം പഴവർഗം നിർബന്ധമായും കഴിക്കണം. ചോറുണ്ണാൻ ആഗ്രഹിക്കുന്നവർ ഒന്നിലധികം തവണ ചോറ് തിളപ്പിച്ചു വാർത്ത് കഴിക്കുക. ഇതിൽ കാർബോഹൈഡ്രേറ്റ്സ് കുറവാണ്. അരിയായാലും, ഗോതമ്പ് ആയാലും അളവു കുറച്ചു കഴിക്കുക.

English Summary: symptoms showing blood sugar diabetes

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds