ശരീരത്തിൻ്റെ സൗന്ദര്യത്തിലും അത് പോലെ തന്നെ മുഖ സൗന്ദര്യത്തിലും ഒക്കെ ശ്രദ്ധ കൊടുക്കുന്നവരാണ് വളരെയധികം പേരും. അതിന് വേണ്ടി എത്ര വരെ ചിലവഴിക്കാനും ഒരു മടിയും ഇല്ല എന്നതാണ് വാസ്തവം. എന്നാൽ അത് പോലെ തന്നെ സംരക്ഷണം കൊടുക്കേണ്ട ഒന്നാണ് കാൽപ്പാദങ്ങൾ.
പക്ഷെ അതിന് വേണ്ട വിധത്തിലുള്ള സംരക്ഷണം കൊടുക്കാറുണ്ടോ നിങ്ങൾ?
മുഖങ്ങൾക്ക് ഉള്ളത് പോലെ തന്നെ കാൽപ്പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ അല്ലെ..
കാൽപ്പാദങ്ങളെ മനോഹരമാക്കാൻ പല തരത്തിലുള്ള എന്നാൽ എളുപ്പവും ഫല പ്രദവുമായ പെഡിക്യൂർ രീതികൾ ഉണ്ട്.
വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന പല തരത്തലുള്ള സ്ക്രബുകളും ഉണ്ട് അത് മനോഹരമായ കാൽപ്പാദങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കും.
നമ്മൾ പലപ്പോഴായി ഇടുന്ന ചെരുപ്പുകൾ നമ്മുടെ കാൽപ്പാദങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചിലപ്പോഴെങ്കിലും മുറിവുകൾ ഉണ്ടാകുന്നതിനും, കഠിനമായ വേദനയ്ക്കും കാരണമാകുന്നു. അത്കൊണ്ട് തന്നെ ഇത്തരം അനുഭവപ്പെടുന്ന വേദനയ്ക്കുള്ള പരിഹാരമാണ് ഫൂട്ട് എക്സ്ഫോളിയേഷൻ. ഇത് കാൽപ്പാദങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നു, കാലിൽ കാണാറുള്ള കറുത്ത പാടുകൾ ഇല്ലാതാക്കുന്നു.
കാലുകൾക്ക് ചെയ്യാൻ പറ്റുന്ന സ്ക്രബുകൾ
• പപ്പായ
വിറ്റാമിൻ എ, പപ്പൈൻ എൻസൈം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ ചർമ്മങ്ങളെ മനോഹരമാക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യുന്നു. അങ്ങനെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ജലാംശം ലഭിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ ഫലവത്താകുന്നത് കാലുകളിൽ വിണ്ട് കീറിയവർ ഉപയോഗിക്കുമ്പോഴാണ്. അത് നിങ്ങളുടെ കീറൽ മാറ്റി കാൽപ്പാദങ്ങൾ മനോഹരമാക്കാൻ സഹായിക്കുന്നു.
• പഞ്ചസാര
കാലുകളിൽ ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഫൂട്ട് സ്ക്രബാണ് പഞ്ചസാര, നിങ്ങൾക്ക് ഇതിന് പകരമായി വേണമെങ്കിൽ ബ്രൌൺ ഷുഗർ ഉപയോഗിക്കാവുന്നതാണ്. ഇതി നിങ്ങളുടെ കാൽപ്പാദങ്ങളുടെ അഴുക്ക് കളയുന്നതിനായി ഉപയോഗിക്കുന്നു. അത് നഖങ്ങൾക്കും വിരലുകൾക്കും ഇടയിലെ മോശമായ ചർമ്മത്തെ ഇല്ലാതാക്കുന്നു. പഞ്ചസാരയുടെ കൂടെ നിങ്ങൾക്ക് വേണമെങ്കിൽ നാരങ്ങയും ചേർക്കാവുന്നതാണ്. അതും നല്ലതാണ്.
• വെളിച്ചെണ്ണ
എണ്ണ തേച്ചുള്ള കുളി വളരെ പ്രശസ്തമാണ് അല്ലെ? ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളത് കൊണ്ടാണ് ഇത് ഇത്രയും പ്രശ്തമാകാൻ തന്നെ കാരണം. വെളിച്ചെണ്ണ മറ്റ് ചർമ്മങ്ങൾക്ക് മാത്രമല്ല മറിച്ച് കാൽപ്പാദങ്ങൾക്കും വളരെയധികം നല്ലതാണ്, വെളിച്ചണ്ണ കൊണ്ട് ഉള്ള ഫൂട്ട് മസാജ് കാലുകളും നഖങ്ങളും നന്നായി തന്നെ വൃത്തിയാക്കാൻ സഹായിക്കുന്നു. ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ എണ്ണയാണ് വെളിച്ചെണ്ണ.
പപ്പായ കൊണ്ട് എങ്ങനെ സ്ക്രബ് ഉണ്ടാക്കാമെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
അര കപ്പ് പപ്പായയുടെ പൾപ്പ്
പഞ്ചസാര
വെളിച്ചെണ്ണ
എങ്ങനെ തയ്യാറാക്കാം
പപ്പായയടെ പൾപ്പും പഞ്ചസാരയും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്തതിന് ശേഷം ഇത് വായു കടക്കാത്ത ഒരു പാത്രത്തിലേയ്ക്ക് മാറ്റാവുന്നതാണ്. ഇത് കുറച്ചധികം ഉണ്ടാക്കി വെക്കുന്നത് നിങ്ങൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ എളുപ്പമാക്കുന്നു. ഇത് സ്ക്രബ് മാത്രമല്ല ചർമ്മത്തിന് നിറം കൂടുന്നതിനും ഇത് വളരെ നല്ലതാണ്, ടാൻ, കറുപ്പ് എന്നിവയുടെ പ്രശ്നം കുറയ്ക്കുന്നതിന് നല്ലതാണ് ഇത്.
ബന്ധപ്പെട്ട വാർത്തകൾ : പ്രമേഹത്തിനും, കൊളസ്ട്രോളിനും പാഷൻ ഫ്രൂട്ട് ഇല
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.