1. Health & Herbs

ശരീരഭാരം നിയന്ത്രിക്കാൻ ഇനി പപ്പായ വിത്തുകളും ഉപയോഗിക്കാം

മറ്റ് പല പഴങ്ങളെയും പോലെ, പപ്പായയുടെ മാംസത്തിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. ഈ വിത്തുകൾ ഭക്ഷ്യ യോഗ്യമല്ലെന്ന് കരുതി നമ്മൾ വലിച്ചെറിയുന്നു. പപ്പായ വിത്തുകൾ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ?

Saranya Sasidharan
The medicinal and health benefits of papaya seeds
The medicinal and health benefits of papaya seeds

പപ്പായയുടെ പല ആരോഗ്യഗുണങ്ങളും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തെങ്ങ് പോലെ തന്നെ കേരളത്തിൻ്റെ മുക്കിലും മൂലയിലും കാണപ്പെടുന്ന ഒന്നാണ് പപ്പായ. വീട്ട് വളപ്പിൽ തന്നെ പ്രത്യേക പരിചരണം കൂടാതെ തന്നെ വളരുന്ന സസ്യമാണ് പപ്പായ.

വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയുടെ ഒക്കെ കലവറയാണ് ഇത്. പപ്പായപ്പഴം മാത്രമല്ല, ഇലയും കുരുവും എല്ലാം തന്നെ ഉപയോഗപ്രദമാണ്.

വർഷം മുഴുവനും ലഭ്യമായ ഈ പോഷകസമൃദ്ധമായ പഴം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെയധികം പോഷണത്തിന്റെ ഉറവിടമാണ്.

മറ്റ് പല പഴങ്ങളെയും പോലെ, പപ്പായയുടെ മാംസത്തിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. ഈ വിത്തുകൾ ഭക്ഷ്യ യോഗ്യമല്ലെന്ന് കരുതി നമ്മൾ വലിച്ചെറിയുന്നു. അതിന് കാരണം അതിൻ്റെ കയ്പ്പാണ്. എന്നാൽ അത്കൊണ്ട് അവ കഴിക്കാതിരിക്കാൻ പാടില്ല എന്നുണ്ടോ? ഇല്ല! കാരണ പപ്പായ വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പപ്പായ വിത്തുകൾ കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ ഈ ലേഖനം മുഴുവൻ വായിക്കൂ..

പപ്പായ വിത്തുകൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

  1. ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു

പപ്പായ വിത്തിൽ ആന്റിഓക്‌സിഡന്റുകൾ - പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ - ജലദോഷം, ചുമ തുടങ്ങിയ സാധാരണ അണുബാധകളിൽ നിന്നും കൂടാതെ പല വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

  1. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

പഴത്തിന്റെ വിത്തുകൾ നാരുകളുള്ള സ്വഭാവമുള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും പൊണ്ണത്തടിയിൽ നിന്നും തടയാൻ കൂടുതൽ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും അത് വഴി ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

  1. കുടലിനെ ആരോഗ്യകരമായി നിലനിർത്തുന്നു

കുടലിലെ ബാക്ടീരിയകളെയും പരാന്നഭോജികളെയും നശിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ പപ്പായ വിത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ അവകാശപ്പെടുന്നു, അത്കൊണ്ട് തന്നെ അത് ആമാശയത്തെയും കുടലിനെയും ആരോഗ്യകരമായി നിലനിർത്തുന്നു.

  1. ആർത്തവ വേദന ഒഴിവാക്കുന്നു

ആർത്തവസമയത്ത് പപ്പായ വിത്ത് കഴിക്കുന്നത് പേശിവലിവും വേദനയും കുറയ്ക്കാൻ സഹായകമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

പപ്പായ വിത്തുകൾ എങ്ങനെ കഴിക്കാം?

അതിന്റെ കയ്പേറിയ രുചി കണക്കിലെടുക്കുമ്പോൾ, നമുക്ക് അത് കഴിക്കാൻ പറ്റില്ല, അപ്പോൾ എങ്ങനെ കഴിക്കാം.. പപ്പായ വിത്ത് പൊടിക്കുക, മധുരമുള്ള സ്മൂത്തികൾ, ജ്യൂസുകൾ, മധുരപലഹാരങ്ങൾ അല്ലെങ്കിൽ ചായകളിൽ എന്നിങ്ങനെ നിങ്ങൾക്ക് അത് കലർത്താം. പഞ്ചസാര, തേൻ അല്ലെങ്കിൽ ശർക്കര എന്നിവയുടെ മധുരം പപ്പായ വിത്തുകളുടെ കയ്പ്പിനെ മറികടക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് അതിൻ്റെ ചവർപ്പ് അറിയാൻ കഴിയില്ല.

ബന്ധപ്പെട്ട വാർത്തകൾ : അത്താഴം അമിതമായാൽ ദോഷങ്ങളും അതിനൊപ്പം

English Summary: The medicinal and health benefits of papaya seeds

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds