ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നവരാണ് നാം എല്ലാവരും. നല്ല ആരോഗ്യമാണ് നല്ല ജീവിതത്തിന് അടിസ്ഥാനം. എന്നാൽ ഇപ്പോഴത്തെ കാലഘട്ടത്തിലെ ജീവിതശൈലികളും മറ്റും ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കുന്നു. എന്നാൽ ചിലരാവട്ടെ അതിനെ ഉൾക്കൊണ്ട് കൊണ്ട് ജീവിത രീതികളും മറ്റും മാറ്റുകയും ചെയ്യുന്നു.
അത്തരത്തിൽ മാറ്റേണ്ട ശീലമാണ് ഭക്ഷണങ്ങളും മറ്റും പ്ലാസ്റ്റിക്ക് പാത്രത്തിലോ അല്ലെങ്കിൽ പ്ലാസ്റ്റിക്കിൻ്റെ കണ്ടൈയ്നറിലോ മറ്റും സൂക്ഷിക്കുന്നതും. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത് നാം ഒരുപാട് കേട്ടിട്ടുള്ള കാര്യമാണ്. എന്നാലും ഇത് ഇപ്പോഴും നാമെല്ലാവരും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.
പച്ചക്കറികളോ അല്ലെങ്കിൽ പഴങ്ങളോ ഭക്ഷണത്തിൻ്റെ ബാക്കി വരുന്നതും ഒക്കെ പ്ലാസ്റ്റിക്ക് പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മലയാളികളുടെ പതിവ് ശീലം. ഇത് പിന്നീട് പലപ്പോഴായി നാം എടുത്ത് കഴിക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക്കിൽ നിന്ന് ബിസ്ഫിനോൾ എ, ഡയോക്സിൻ എന്നിങ്ങനെയുള്ള രാസവസ്തുക്കൾ ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തിലെത്തുകയും അത് നമ്മുടെ ശരീരത്തിൽ വിഷാംശം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പല രീതികളിലായാണ് നമ്മുടെ ശരീരത്തിനെ ബാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഹോർമോൺ മാറ്റത്തിന് ഇത് കാരണമാകുന്നു.
തന്നെയുമല്ല പാകപ്പെടുത്തിയ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ ചൂടോട് കൂടി വെക്കാൻ പാടില്ല, എപ്പോഴും ചൂടാറാൻ വേണ്ടി വെക്കുക, കയ്യിട്ട് ഇളക്കാത്ത ഭക്ഷണങ്ങൾ വേണം എപ്പോഴും സൂക്ഷിക്കാൻ.
അത് പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് പ്ലാസ്റ്റിക്ക് പാത്രങ്ങൾ മൈക്രോവേവിൽ വെച്ച് ചൂടാക്കി ഉപയോഗിക്കുന്നവർ... ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം ഇത് കാൻസറിനും വന്ധ്യതയ്ക്കും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മാത്രമല്ല രക്തസമ്മർദ്ദം, പ്രമേഹം, ഹാർട്ടുമായി ബന്ധപ്പെട്ട അസുഖമുള്ളവരുടെ എണ്ണവും ക്രമാതീതമായി ഇപ്പോൾ വർധിച്ച് വരുന്നുണ്ട്. അതൻ്റെ കാരണവും ഇത്തരത്തിലുള്ള ഉപയോഗങ്ങളാണ്.
ഏകദേശം 95% ത്തോളം രാസവസ്തുക്കളാണ് പ്ലാസ്റ്റിക്ക് പാത്രങ്ങൾ മൈക്രോവേവിൽ പ്രവർത്തിക്കുമ്പോൾ ഭക്ഷണവുമായി ചേരുന്നത്. അത്കൊണ്ട് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ട സമയം എന്നേ അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.
പ്ലാസ്റ്റിക്ക് പാത്രങ്ങൾ മൈക്രോവേവിൽ വെക്കുമ്പോൾ ബിഫനോൾ എ എന്ന രാസവസ്തുവാണ് പുറത്ത് വരുന്നതെന്നാണ് പറയുന്നത്. ഇത് കാൻസറിന് വരെ കാരണക്കാരനായേക്കാം. മൈക്രോവേവിൽ ഉള്ള പ്ലാസ്റ്റിക്ക് ഉപയോഗം പൂർണമായും ഇല്ലാതാക്കണം. സെറാമിക്ക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളാണ് മൈക്രോവേവിൽ ഉത്തമം.
ബന്ധപ്പെട്ട വാർത്തകൾ: കൊതുകുകളെ അകറ്റാൻ ഈ സൂത്രപ്പണികൾ പ്രയോഗിക്കാം