1. Environment and Lifestyle

ഇവർ പ്രത്യേകിച്ച് മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണം കഴിക്കരുത്!

കേക്കായാലും കുക്കികളായാലും പാകം ചെയ്യുന്നതിനും, കറികൾ ചൂടാക്കാനുമെല്ലാം മൈക്രോവേവ് നല്ലത് തന്നെ. എന്നാൽ ഉപയോഗിക്കാൻ സൗകര്യപ്രദമായ മൈക്രോവേവിൽ പാകം ചെയ്തെടുക്കുന്ന ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിന് ചില ദോഷങ്ങൾ സംഭവിക്കുന്നു.

Anju M U
microwave
ഇവർ പ്രത്യേകിച്ച് മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണം കഴിക്കരുത്!

ജോലിഭാരം പരിമിതമാക്കുന്നതിനാൽ തന്നെ ഇന്ന് മിക്ക വീടുകളിലും മൈക്രോവേവ് ഉണ്ട്. ഭക്ഷണം ചൂടാക്കുന്നത് മുതൽ പാചകം വരെയുള്ള മിക്ക ജോലികൾക്കും മൈക്രോവേവ് ഉപയോഗപ്രദമാണ്. മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുന്ന രീതിയിൽ എൽപിജി ഗ്യാസിലോ മറ്റോ ഭക്ഷണ പദാർഥങ്ങൾ ചൂടാക്കാൻ കഴിയില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ബന്ധപ്പെട്ട വാർത്തകൾ: Kitchen Tips: തൈര് എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കിയെടുക്കാം; ടിപ്സുകൾ

കേക്കായാലും കുക്കികളായാലും പാകം ചെയ്യുന്നതിനും, കറികൾ ചൂടാക്കാനുമെല്ലാം മൈക്രോവേവ് നല്ലത് തന്നെ. എന്നാൽ ഉപയോഗിക്കാൻ സൗകര്യപ്രദമായ മൈക്രോവേവിൽ പാകം ചെയ്തെടുക്കുന്ന ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിന് ചില ദോഷങ്ങൾ സംഭവിക്കുന്നു.

മൈക്രോവേവിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ ഗർഭിണികളുടെ ആരോഗ്യത്തെയും അവർക്ക് ജനിക്കുന്ന കുട്ടികൾക്കും പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്. എങ്ങനെയാണ് മൈക്രോവേവിലെ പാചകം ഹാനികരമാകുന്നതെന്ന് നോക്കാം.
മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഉയർന്ന റേഡിയേഷനിൽ ഭക്ഷണം മൈക്രോവേവിൽ ചൂടാക്കുന്നു. ഇതുമൂലം ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ നശിക്കുന്നു. അതുപോലെ, ഭക്ഷണത്തിലെ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയും തകരാറിലാകുന്നു.

ഗർഭിണികൾക്ക് മൈക്രോവേവ് ദോഷകരമാകുന്നത് എന്തുകൊണ്ട്?

ഗർഭകാലത്ത് മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നു. മാത്രമല്ല, പലതരത്തിലുള്ള ജന്മനാ രോഗങ്ങൾക്കും ഇത് കാരണമാകും. ജനിക്കുന്ന കുട്ടികളിൽ ഇതുവഴി വൈകല്യത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

മൈക്രോവേവിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ

  • മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ ഉണ്ടാകുകയും അത് ചർമത്തിന് പ്രായമേറിയതായി തോന്നിപ്പിക്കുകയും ചെയ്യും.

  • മൈക്രോവേവിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.

  • ശരീരത്തിന്റെ പ്രതിരോധശേഷി ക്രമേണ ദുർബലമാകാനും മൈക്രോവേവിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ കാരണമാകുന്നു.

  • നിങ്ങളുടെ കണ്ണുകളെ മോശമായി ബാധിക്കുന്നതിനും, തിമിരത്തിന് ഇത് കാരണമാകും.

  • മൈക്രോവേവിൽ ചൂടാക്കിയ പയർ, പാൽ എന്നിവ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു.

  • മൈക്രോവേവിന്റെ ഉയർന്ന താപനിലയിൽ ഭക്ഷണത്തിലുള്ള വിറ്റാമിൻ ബി-12 നശിപ്പിക്കപ്പെടുന്നു. മാത്രമല്ല, ഭക്ഷണത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളെ ഇത് ഇല്ലാതാക്കുന്നു.

  • ഹൃദ്രോഗികൾക്കും, കൊളസ്ട്രോൾ രോഗികൾക്കും മൈക്രോവേവ് ഉപയോഗം അപകടമാണ്.

  • മൈക്രോവേവിലെ ഭക്ഷണം തലച്ചോറിലും സ്വാധീനം ചെലുത്തുന്നു. ഇത് ഓർമശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ദീർഘകാലം മൈക്രോവേവിലെ ഭക്ഷണം കഴിച്ചാൽ സ്ഥിരമായ മസ്തിഷ്ക ക്ഷതം സംഭവിക്കും.

  • മൈക്രോവേവ് ചെയ്ത വസ്തുക്കൾ പതിവായി കഴിക്കുന്നതിലൂടെ, സ്ത്രീ-പുരുഷ ഹോർമോൺ വികസനം കുറയുന്നു. തൽഫലമായി ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Microwave side effects; eating foods cooked in microwaves is harmful especially to these people

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds