Updated on: 21 August, 2022 8:25 PM IST
Saliva can also cure pimples

മുഖക്കുരു നീക്കം ചെയ്‌ത്‌ മുഖം നല്ല ക്ലിയറാക്കി വയ്ക്കാൻ ശ്രമിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ്  മിക്കവരും.  ഇതിനായി പല വിദ്യകളും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ചുരുക്കം ചിലർക്ക് മാത്രമെ നിലനിർത്താൻ സാധിക്കുന്നുള്ളൂ.  പല കാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടാകാറുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതമായിട്ടുള്ള എണ്ണമയം എന്നിവ മുഖക്കുരുക്കള്‍ ഉണ്ടാകാൻ  പ്രധാനകാരണമാണ്.  സെബത്തിന്റെ അമിതമായിട്ടുള്ള ഉല്‍പ്പാദനവും മുഖക്കുരുവിന് കാരണമാകാം. അണുബാധ ഉണ്ടാകുമ്പോള്‍, പഴുപ്പ് മൂലവും മുഖത്ത് കുരുക്കള്‍ ഉണ്ടായെന്ന് വരാം. 

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണം കഴിച്ചാൽ മുഖക്കുരു ഉറപ്പാണ്

മുഖകുരു ഉണ്ടാകുമ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് പിന്നീട് ഉണ്ടാകുന്ന പാടുകളാണ്. ചിലര്‍ക്ക് മുഖത്ത് കുഴികളും രൂപപ്പെട്ടെന്നും ഇരിക്കാം.  എന്നാൽ  ഒട്ടും ചിലവില്ലാതെ  വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ ഉമിനീര്‍ ഉപയോഗിച്ച്  ഈ കുരുക്കള്‍ മറ്റിയെടുക്കാം.

​ഉമിനീര്‍ ഉപയോഗിച്ച് എങ്ങനെ മുഖക്കുരു മാറ്റാം?

രാവിലെ എഴുന്നേറ്റ വഴിയേ വായിൽ ഉണ്ടാകുന്ന ഉമിനീരാണ് മുഖക്കുരു മാറ്റിയെടുക്കുവാനായി ഉപയോഗിക്കേണ്ടത്. രാവിലെതന്നെ ഉമിനീര്‍ എടുത്ത് കുരു ഉള്ള ഭാഗത്ത് പുരട്ടി നോക്കാവുന്നതാണ്. ഇത്തരത്തില്‍ അടുപ്പിച്ച് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് നല്ല ഫലം ലഭിക്കുന്നതും കാണാം. മുഖക്കുരു മാറ്റുവാന്‍ രാവിലത്തെ ഉമിനീര്‍ മാത്രം എടുക്കുവാന്‍ ശ്രദ്ധിക്കുക. കാരണം, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍, ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസ് നന്നായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍, എന്‍സൈംസ് അടങ്ങിയിരികുന്നതിനാല്‍ തന്നെ ഇത് ചര്‍മ്മപ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...

ഉമിനീർ പ്രവര്‍ത്തിക്കുന്നതെങ്ങനെ?

നമ്മള്‍ മുഖത്തെ കുരുവില്‍ ഉമിനീര് പുരട്ടുമ്പോള്‍ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് വിഘടിച്ച് നൈട്രിക് ഓക്‌സൈഡ് ആയി മാറുന്നു. ഇത് നമ്മളുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അണുക്കളുടെ വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും ഉമിനീരിയില്‍ അടങ്ങിയിരിക്കുന്ന ലൈസോസൈം പ്രോട്ടീന്‍ പുതിയ രക്തകോശങ്ങളുടെ ഉല്‍പാദനത്തിന് കാരണമാവുകയും ചെയ്യുന്നു.  ഇത് നമ്മളുടെ മുഖത്ത് ഉണ്ടാകുന്ന മുറിവുകള്‍, കുരുക്കള്‍ എന്നിവയെല്ലാം തന്നെ പെട്ടെന്ന് മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു പരിഹരിക്കാൻ 11 മാർഗ്ഗങ്ങൾ

​ഉപയോഗിക്കേണ്ട വിധം

രാവിലെതന്നെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നതിന് മുന്‍പ് വേണം ഉമിനീര്‍ എടുത്ത് കുരുക്കളില്‍ പുരട്ടുവാന്‍. കാരണം, ഇത്തരത്തില്‍ ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും മുന്‍പ് രാവിലെ ഉള്ള ഉമിനീര്‍ ഏറ്റവും നല്ലതും പരിശുദ്ധവുമായിരിക്കും. ഈ ഉമിനീരില്‍ മാത്രമാണ് അസിഡിക് സ്വഭാവം കാണപ്പെടുന്നതും ഇതിന് മാത്രമാണ് മുഖത്തെ കുരുക്കളും മുറിവുകളും മാറ്റിയെടുക്കുവാനുള്ള കഴിവ് ഉള്ളത്. അതിനാല്‍ ഭക്ഷണവും വെള്ളവും കുടിക്കുന്നതിന് മുന്‍പേ, അതായത്, ബ്രഷ് ചെയ്യുന്നതിന് മുന്‍പേ എണീറ്റ ഉടനെ ഉമിനീര്‍ എടുത്ത് കുരുക്കളില്‍ പുരട്ടുന്നത് നല്ലതാണ്.  ചില സിനിമ നടികൾ പോലും  ഈ വിദ്യയാണ് മുഖക്കുരു മാറ്റുവാന്‍ പ്രയോഗിക്കുന്നത്. 

English Summary: Saliva can also cure pimples
Published on: 21 August 2022, 08:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now