നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശാരീരികക്ഷമതയെ മാത്രമല്ല, സൗന്ദര്യം, വാർധക്യം, മാനസിക നില എന്നിവയിലും വലിയ സ്വാധീനം ചെലുത്തുന്നു. ചെറുപ്പക്കാരിൽ പോലും പലപ്പോഴും ചുളിവുകളും നേർത്ത വരകളും കൂടുതലായി കാണപ്പെടുന്നു. പ്രായമാകുന്നതിന് മുമ്പേ പ്രായമാകാൻ തുടങ്ങുന്നതിനും ഭക്ഷണം തന്നെയാണ് പ്രധാന കാരണം. ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ നമ്മുടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ ആവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ സ്വാഭാവികമായി തിളക്കും ഈ സസ്യങ്ങൾ
ഡോക്‌ടർമാർ പറയുന്നു
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
ഇതിന് പരിഹാരമായി നല്ല ഭക്ഷണം തെരഞ്ഞെടുക്കുന്നതിലൂടെ ചർമം അയയാതെ ആരോഗ്യത്തോടെ ഇരിക്കുകയും കൊളാജൻ ശരിയായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നേരെ വിപരീതമായ ഫലമാണ് നൽകുന്നത്. അതായത്, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമം വളരെ വേഗത്തിൽ പ്രായമാകുകയും ചർമത്തിൽ ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യും.
വറുത്ത ഭക്ഷണം
വറുത്ത ഭക്ഷണത്തോടുള്ള ആസക്തി പലപ്പോഴും ചർമത്തിനെയാണ് ദോഷകരമായി ബാധിക്കുന്നത്. നിരന്തരം ഇവ കഴിക്കുകയാണെങ്കിൽ, അത് ചർമത്തിന് വളരെയധികം ദോഷം ചെയ്യും. മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തിനും അപകടമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വറുത്ത ഭക്ഷണങ്ങൾ വളരെ ചെറിയ അളവിൽ കഴിക്കുന്നതിനായി ശ്രദ്ധിക്കുക.
പഞ്ചസാര
പഞ്ചസാര നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ഇതിന്റെ അമിത ഉപയോഗം മൂലം ചർമത്തിന്റെ തിളക്കം ക്രമേണ മങ്ങുന്നു. വറുത്ത ഭക്ഷണങ്ങൾ പോലെ, പഞ്ചസാര കൊളാജൻ ഉൽപ്പാദിപ്പിക്കുന്ന AGEകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കും. ഇതുമൂലം ചർമത്തിൽ ചുളിവുകൾ, നേർത്ത വരകൾ എന്നിവ രൂപപ്പെടാൻ തുടങ്ങുന്നു.
വെണ്ണ
വെണ്ണയുടെ അമിത ഉപഭോഗം ചർമത്തിന് നല്ലതായി കണക്കാക്കുന്നില്ല. അതായത് ചർമത്തിൽ ചുളിവുകൾ, നേർത്ത വരകൾ, കേടുപാടുകൾ എന്നിവയ്ക്ക് ഇത് കാരണമാകും.
ഇത് ചർമത്തിന്റെ കൊളാജനും ഇലാസ്തികതയും നശിപ്പിക്കുന്നു. പകരം ഒലിവ് ഓയിലോ അവോക്കാഡോ ഓയിലോ ഭക്ഷണത്തിൽ ഉപയോഗിക്കാം. ഇവ ചർമത്തിന് അനുയോജ്യമാണ്.
പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ ശരീരത്തിൽ പോഷകങ്ങൾ നൽകുന്നതിന് അനിവാര്യമാണ്. ചില ആളുകൾക്ക് പാലുൽപ്പന്നങ്ങൾ കാരണം ചർമപ്രശ്നങ്ങൾ നേരിടേണ്ടിവരും. ശരീരത്തിൽ വീക്കം പോലുള്ള അനാരോഗ്യ അവസ്ഥകൾ ഉണ്ടാകുന്നതിന് ഇത് വഴി വയ്ക്കും. മാത്രമല്ല ഇത് ഓക്സിഡേറ്റീവ് സമ്മർദത്തിലേക്കും നയിക്കുന്നു. ഓക്‌സിഡേറ്റീവ് സമ്മർദം നിങ്ങളുടെ ചർമത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.