1. Health & Herbs

ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്റെ സൂചനയാണ്

ശരിയാല്ലാത്ത ഭക്ഷണരീതി, ഉദാസീനത, വ്യായാമമില്ലായ്‌മ, മദ്യപാനം, പുകവലി എന്നിവയെല്ലാം നമ്മളെ ഉയർന്ന കൊളസ്ട്രോൾ (high cholesterol) എന്ന അവസ്ഥയിലേക്ക് നയിക്കാം. ഇതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഉയർന്ന കൊളസ്‌ട്രോൾ നമ്മളെ കൊണ്ടെത്തിക്കുന്നു.

Meera Sandeep
These symptoms on the skin are warning sign of high cholesterol
These symptoms on the skin are warning sign of high cholesterol

ശരിയല്ലാത്ത ഭക്ഷണരീതി, ഉദാസീനത, വ്യായാമമില്ലായ്‌മ, മദ്യപാനം, പുകവലി എന്നിവയെല്ലാം നമ്മളെ  ഉയർന്ന കൊളസ്ട്രോൾ (high cholesterol) എന്ന അവസ്ഥയിലേക്ക് നയിക്കാം. ഇതുകൊണ്ട് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.  ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഉയർന്ന കൊളസ്‌ട്രോൾ നമ്മളെ കൊണ്ടെത്തിക്കുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ മിക്ക കേസുകളിലും മുഖ്യ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്ന കൊളസ്ട്രോളും മറ്റ് നിക്ഷേപങ്ങളും കൊണ്ട് ധമനികൾ അടഞ്ഞുപോകുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില നീര് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ ഗുണം ചെയ്യും

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയയുള്ള  ആളുകൾക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ചർമ്മത്തിലുണ്ടാകാവുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്നു തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

- ചർമ്മത്തിൽ ചിലയിടങ്ങളിൽ നീല നിറം കട്ട പിടിച്ചിരിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഇത് ധമനികളിലെ രക്തയോട്ടത്തിൻറെ തടസ്സത്തെ സൂചിപ്പിക്കുന്ന കൊളസ്ട്രോൾ 'എംബോളൈസേഷൻ സിൻഡ്രോമിന്റെ' സൂചനയാണ് നൽകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

- കണ്ണുകളുടെ കോണിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വാക്സ് പോലെ തോന്നിക്കുന്ന വളർച്ചകൾ. ചർമ്മത്തിന് താഴെയുള്ള കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഇതിനെ 'Xanthelasma' എന്ന് പറയുന്നു. സോറിയാസിസും ഉയർന്ന കൊളസ്ട്രോളും തമ്മിൽ ബന്ധമുള്ളതായി ​ഗവേഷണങ്ങൾ പറയുന്നു. ഇതിനെ ഹൈപ്പർലിപിഡീമിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഉയർന്ന കൊളസ്ട്രോൾ അളവ് രക്തയോട്ടം കുറയ്ക്കുന്നു. അത് കൊണ്ട് തന്നെ ചർമ്മകോശങ്ങൾക്ക് വേണ്ടത്ര പോഷണം ലഭിക്കുന്നില്ല, ചർമ്മത്തിന്റെ നിറം മാറുന്നുതായി കാണാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These symptoms on the skin are warning sign of high cholesterol

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds