സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമുള്ളവരും പലപ്പോഴും പിന്മാറുന്നത് കക്ഷത്തിനടിയിലെ കറുപ്പ് കാരണമായിരിക്കും. പല ഉപായങ്ങളും പരീക്ഷിച്ചു നോക്കിയെങ്കിലും പ്രതിവിധി കണ്ടെത്താനായെന്ന് വരില്ല. ബ്യൂട്ടിപാർലറിൽ പോയി അധിക കാശ് ചെലവഴിക്കുക എന്നതും പലർക്കും താൽപ്പര്യമുണ്ടാകണമെന്നില്ല.
മാത്രമല്ല, അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കക്ഷത്തിലെ കറുപ്പിനെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വളരെ ഫലപ്രദമായ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ കക്ഷത്തിലെ കറുപ്പ് പൂർണമായും മാറ്റാനാകും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞളും കറ്റാർവാഴയും ചേർത്ത് 4 കൂട്ടുകൾ; മുഖക്കുരു നീങ്ങി ചർമം തിളങ്ങാനുള്ള വീട്ടുവിദ്യകൾ
കക്ഷത്തിലെ കറുപ്പ് അകറ്റാനുള്ള ഇത്തരം വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.
1. ബേക്കിങ് സോഡ (Baking soda)
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ ഏറ്റവും മികച്ച പോംവഴിയാണ് ബേക്കിങ് സോഡ. ഇതിനായി ബേക്കിങ് സോഡ വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ആഴ്ചയിൽ രണ്ട് തവണ സ്‌ക്രബ്ബ് ആയി കക്ഷങ്ങളിൽ പുരട്ടുക. അതിവേഗം കക്ഷത്തിലെ കറുപ്പ് നിറം മാറാനുള്ള വഴിയാണിതെന്ന് നിങ്ങൾക്ക് മനസിലാകും.
2. വെളിച്ചെണ്ണ (Coconut oil)
വെളിച്ചെണ്ണയിലെ പോഷക ഘടകങ്ങൾ സ്വാഭാവിക ചർമത്തിന് തിളക്കം നൽകുന്നു. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാൻ സഹായിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും തോളിന് അടിഭാഗം മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കക്ഷത്തിലെ ഇരുണ്ട നിറം മാറാനും, ചർമം തിളങ്ങാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...
3. ആപ്പിൾ സിഡെർ വിനെഗർ (Apple cider vinegar)
ആപ്പിൾ സിഡെർ വിനെഗർ ഒരു പ്രകൃതിദത്ത ക്ലെൻസറാണ്. രണ്ട് ടേബിൾസ്പൂൺ ബേക്കിങ് സോഡയിൽ ആപ്പിൾ സിഡെർ വിനെഗർ കലർത്തിയ ശേഷം ഈ മിശ്രിതം നിങ്ങളുടെ കക്ഷത്തിൽ പുരട്ടുക. 5 മിനിറ്റ് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
4. ഒലിവ് ഓയിൽ (Olive oil)
ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ ബ്രൗൺ ഷുഗറുമായി കലർത്തുക. ഇങ്ങനെ ലഭിക്കുന്ന എക്‌സ്‌ഫോളിയേറ്റർ രണ്ട് മിനിറ്റ് സ്‌ക്രബ്ബ് ചെയ്‌ത ശേഷം കുറച്ച് നേരം വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകുക.
5. നാരങ്ങ (Lemon)
നാരങ്ങ ഒരു സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും രണ്ടോ മൂന്നോ പകുതി നാരങ്ങകൾ തടവുക. കുളിക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ഇത് ചെയ്താൽ, നിങ്ങൾക്ക് കാര്യമായ വ്യത്യാസം കാണാനാകും.
6. ഉരുളക്കിഴങ്ങ് ജ്യൂസ് (Potato juice)
ഉരുളക്കിഴങ്ങ് ഒരു മികച്ച പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കക്ഷത്തിൽ കറുപ്പ് നിറമുള്ള ഭാഗത്ത് പുരട്ടാം. ഇത് പ്രയോഗിച്ചതിന് ശേഷം 10 മുതൽ 15 മിനിറ്റ് വരെ വയ്ക്കുക. ദിവസവും രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫലപ്രദമായ മാറ്റം കാണാം. കക്ഷത്തിലെ കറുപ്പ് നിറം മാറാൻ ഇത് ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡിന് തുളസി നീരും കറ്റാർവാഴ നീരും ചേർത്തുള്ള ഔഷധക്കൂട്ട്; എങ്ങനെ ഉപയോഗിക്കണം?
7. കറ്റാർവാഴ (Aloe vera)
പ്രകൃതിദത്തമായ ഔഷധമൂല്യങ്ങൾ അടങ്ങിയിട്ടുള്ള കറ്റാർവാഴയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കുന്നു. ഇത് ചർമത്തിന് നിറം നൽകാനും സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടിയ ശേഷം 15 മിനിറ്റ് വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മൂന്ന് ആഴ്ചയിൽ ഇത് തുടർച്ചയായി ചെയ്യാവുന്നതാണ്.