പാറ്റകൾ എപ്പോഴും ശല്യമാണ്. അവ പകർച്ചവ്യാധികൾ പരത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇതിനെ കൂറ എന്നും പറയുന്നു. ഇവ ലോകത്തിൽ 30 തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വീടുകളിൽ ഓടി നടക്കുകയും പാത്രത്തിലും ഭക്ഷണത്തിലും ഒക്കെ ഓടി നടക്കും. വൃത്തിയില്ലാത്ത വീടുകളിലും, മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്ന സ്ഥലത്തും ഒക്കെ ഇത് സ്ഥിരം സന്ദർശകയാണ്.
ഇത് ഭക്ഷണത്തിലും മറ്റും കേറുകയും ഭക്ഷണത്തിനെ മോശമാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് രോഗം പടർത്തുകയും ചെയ്യുന്നു.
ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഉത്പ്പന്നങ്ങൾ ഇന്ന് വിപണികളിൽ നിന്ന് ലഭിക്കുമെങ്കിലും ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് പാറ്റകളെ ഇല്ലാതാക്കാൻ സാധിക്കും.
എങ്ങനെ പാറ്റകളെ ഇല്ലാതാക്കാം?
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കറകളെ അകറ്റുന്ന ഫലപ്രദവും തൽക്ഷണ പ്രതിവിധിയുമാണ്. എന്നാൽ ഇത് പാറ്റകളെ ഇല്ലാതാക്കുന്നതിനും നല്ലതാണ്. എന്താണ് ചെയ്യേണ്ടത്? പാറ്റകൾ കടക്കാനിടയുള്ള എല്ലാ സ്ഥലങ്ങളിലും/വിള്ളലുകളിലും/ദ്വാരങ്ങളിലും കുറച്ച് ഉള്ളി വെച്ചിട്ട് ബേക്കിംഗ് സോഡ വിതറുക. പാറ്റകൾ ഇത് കഴിക്കുമ്പോൾ പാറ്റകളെ ഇല്ലാതാക്കുന്ന വാതകങ്ങൾ ബേക്കിംഗ് സോഡ ഉത്പ്പാദിപ്പിക്കുന്നു.
ബോറിക് ആസിഡ്
പെട്ടെന്നുതന്നെ പാറ്റകളെ നശിപ്പിക്കാൻ കഴിയുന്ന മറ്റൊരു ഘടകമാണ് ബോറിക് ആസിഡ്. ഈ ആസിഡുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് അവയുടെ കൈകാലുകളിലും ചിറകുകളിലും പറ്റിപ്പിടിച്ച് അവയെ കെണിയിലാക്കുകയോ അവയുടെ പ്രവർത്തനം കുറയ്ക്കുകയോ ചെയ്യുന്നു, മാത്രമല്ല പാറ്റകൾ ഇത് കഴിക്കുമ്പോൾ, അത് അവരുടെ ദഹന, നാഡീവ്യവസ്ഥയെ ഇല്ലാതാക്കുകയും അങ്ങനെ അവ പെട്ടെന്ന് ചത്ത് പോകുകയും ചെയ്യുന്നു.
വേപ്പ്
നിങ്ങളുടെ വീട്ടിൽ നിന്ന് പാറ്റകളെ അകറ്റി നിർത്താൻ വേപ്പിന് കഴിയും, കാരണം ഇതിന് ശക്തമായ ചില ഗുണങ്ങൾ ഉണ്ട്, നിങ്ങൾക്ക് രണ്ട് രീതിയിൽ ഇത് ഉപയോഗിക്കാവുന്നതാണ്, വേപ്പിൻ്റെ എണ്ണയാണ് ഉപയാഗിക്കുന്നത് എങ്കിൽ അത് വെള്ളത്തിൽ കലർത്തി സ്പ്രേ ആയി ഉപയോഗിക്കാവുന്നതാണ്. പക്ഷെ നിങ്ങൾ വേപ്പിൻ്റെ പൊടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ പാറ്റകൾ കടക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഇത് വിതറുക.
പെപ്പർമിന്റ് ഓയിൽ
പെപ്പർമിന്റ് ഓയിലിന് കീടങ്ങളെ അകറ്റുന്ന ഗുണങ്ങളുണ്ട്, കൂടാതെ വിവിധ പഠനങ്ങൾ പാറ്റകളെ അകറ്റി നിർത്തുന്നതിൽ അതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഇത് പ്രവർത്തിക്കുന്നതിന്, ഉപ്പുവെള്ളത്തിൽ ഈ വീര്യമേറിയ എണ്ണയുടെ ഏതാനും തുള്ളി ചേർക്കുക, സാധ്യമായ എല്ലാ സ്ഥലങ്ങളിലും തളിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചതവ് പറ്റിയാൽ വീട്ടുവൈദ്യങ്ങൾ കൊണ്ട് ആശ്വാസം നേടാം