Updated on: 23 September, 2022 2:20 PM IST

വിവാഹ ദിനത്തിൽ വധുവും വരനുമാണ് പ്രധാന ആകർഷണമെങ്കിലും ഒരു പൊടിയ്ക്ക് വധു തന്നെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത് എന്ന് പറയാം. പ്രിയപ്പെട്ട ദിവസം സുന്ദരമാക്കാൻ വരനെക്കാൾ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നതും വധു തന്നെ.  വധുവിന്റെ മേയ്ക്ക് അപ്പ്, വസ്ത്രം, ആഭരണം, മുടി തുടങ്ങിയവയ്ക്ക് വിവാഹ ദിനത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ പോഷക ഗുണമുള്ള ഭക്ഷണം കഴിയ്ക്കുമ്പോഴാണ് ശരീരത്തിന്റെ ആരോഗ്യവും ചർമത്തിന്റെ സൗന്ദര്യവും കൂടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ‘കേരള സവാരി’ എത്തുന്നു; ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് തുടക്കം

  • ചർമം തിളങ്ങാൻ ആന്റി ഓക്സിഡന്റുകൾ

ചർമ സംരക്ഷണത്തിന് ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. ഫാറ്റി ഫിഷ്, വൈറ്റമിൻ ഇ, സിങ്ക് എന്നിവയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉണ്ട്. അവക്കാഡോയിൽ ഇവ മൂന്നും അടങ്ങിയിരിക്കുന്നു. ചർമത്തിന്റെ ആരോഗ്യം കൂട്ടാനും കൊളാജൻ നിർമാണത്തിനും വൈറ്റമിൻ സി അത്യാവശ്യമാണ്.

വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വൈറ്റമിൻ സി, സെലിനിയം, പ്രോട്ടീൻ എന്നിവയുണ്ട്. സൺഫ്ലവർ സീഡ്സ്, ബ്രോക്കൊളി എന്നിവയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ തക്കാളി കഴിയ്ക്കാം. ഇതിൽ ലൈക്കോപീനും വൈറ്റമിൻ സിയും അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, സോയ, ഗ്രീൻ ടീ എന്നിവ ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു.

  • മുടിയഴകിന് ബയോട്ടിൻ

മുടിയുടെ നിറമോ നീളമോ അല്ല, ആരോഗ്യമാണ് പ്രധാനം. മുടിയുടെ കരുത്തിനും തിളക്കം വർധിപ്പിക്കാനും മുട്ട സഹായിക്കും. കെരാറ്റിൻ ഉൽപാദനത്തിന് മുട്ടയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ നല്ലതാണ്. കെരാറ്റിൻ എന്ന പ്രോട്ടീനാണ് മുടി വളരാൻ സഹായിക്കുന്നത്. മുട്ട, മാംസം, പയർ, നട്സ് എന്നിവ കഴിയ്ക്കുന്നതും മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.

നെല്ലിക്ക, സ്വീറ്റ് മെലൻ, ബെറി എന്നിവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. മുടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും പാലക് ചീരയിൽ (സ്പിനാച്ച്)  അടങ്ങിയിട്ടുണ്ട്. അയല, മത്തി, ചൂര എന്നിവയിലുള്ള ആരോഗ്യ കൊഴുപ്പുകൾ മുടിയ്ക്ക് നല്ലതാണ്.

  • നഖം സുന്ദരമാകാൻ വൈറ്റമിൻ ബി 12

കരൾ, പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ടയുടെ മഞ്ഞ എന്നിവ നഖങ്ങളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവയിൽ നഖങ്ങൾക്ക് ആവശ്യമുള്ള പോഷക ഘടകമായ ബയോട്ടിൻ അടങ്ങിയിരിക്കുന്നു. സാൽമൺ, മധുരക്കിഴങ്ങ്, നട്സ്, സീഡ്സ്, കോളിഫ്ലവർ എന്നിവയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. നഖത്തിന് പിങ്ക് നിറം നൽകുന്നത് വൈറ്റമിൻ ബി 12 ആണ്. കരൾ, കിഡ്നി, മത്തി, ബീഫ്, ഫോർട്ടിഫൈഡ് സീറിയലുകൾ എന്നിവയിൽ വൈറ്റമിൻ ബി 12 ധാരാളമായി കാണപ്പെടുന്നു.

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Things to keep in mind for the bride to shine at her wedding
Published on: 28 July 2022, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now