Updated on: 30 July, 2022 5:50 PM IST
Those who are over 30 years old can take care of these things

ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പൂലർത്തേണ്ടവരാണ് 30 വയസ്സ് കഴിഞ്ഞവർ. അതിന് കാരണം ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കൾക്കിടയിൽ ഹൃദയാഘാദങ്ങളും മറ്റും കൂടി വരുന്നതും, ജനന മരണ നിരക്ക് നോക്കുമ്പോൾ മധ്യ വയസ്സിലേക്ക് എത്തുന്ന പ്രായവുമാണ് 30 എന്നുള്ളത്.

മാറുന്ന ജീവിത ശൈലികൾ കാരണവും, തിരക്ക് പിടിച്ച ജീവിതവും, ഭക്ഷണങ്ങളിലെ മാറ്റവും എല്ലാം പല വിധത്തിലുള്ള അസുഖങ്ങൾക്കും മറ്റും കാരണമാകാറുണ്ട്. അത് കൊണ്ട് ഒക്കെ തന്നെ പ്രായം കൂടുന്നതിനനുസരിച്ച് ജീവിത ശൈലികളിലും, ഭക്ഷണ രീതികളിലും ഒക്കെ തന്നെ മാറ്റങ്ങൾ വരുത്തേണ്ടത് പ്രാധാന്യമാണ്.

മാത്രമല്ല പഠനങ്ങൾ പറയുന്നത് ഹൃദയ രോഗമുള്ളവരിൽ കൂടുതൽ 25 ശതമാനത്തോളം 45 വയസ്സിന് താഴെ ഉള്ളവരാണ്, അത് പോലെ തന്നെ 67 ശതമാനം പേര് 55 വയസ്സിന് താഴെയുള്ളവരും ആണ് എന്നാണ്.

30 പിന്നിട്ടവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ... ഇത്തരക്കാർ ഡയറ്റ് കൂടുതൽ ഫ്രൂട്ട്സ്- വെജിറ്റബിൾ ഫ്രണ്ട്ലി ആക്കണം. എന്ന് വച്ചാൽ ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും, പഴങ്ങളും ഉൾപ്പെടുത്തണം എന്നാണ്.

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുക

ഇത്തരക്കാർ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ചീര, മുരിങ്ങയില, മത്തൻ്റെ ഇല, ചേമ്പിൻ താള്, എന്നിവയൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാം. കാരണം അതിൽ വൈറ്റമിൻ എ യും, ആൻ്റി ഓക്സിഡൻ്റുമൊക്കെ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ വീക്കം, പ്രായം കൂടുന്നത് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, പല തരത്തിലുള്ള വേദന എന്നിവയ്ക്ക് ഒക്കെ സഹായകരമാണ്. മാത്രമല്ല ഇത് ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റും കാരണം ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണ വിഭവങ്ങളും കഴിക്കേണ്ടതാണ്.

എന്തൊക്കെ കഴിക്കണം

ബീൻസ്

ബീൻസ് ആരോഗ്യത്തിന് നല്ല ഊർജ്ജം നൽകുന്ന ഭക്ഷണമാണ്. ഇതിൽ ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നിരവധി ഗുണങ്ങൾ നമുക്ക് കിട്ടുന്നു.
ഇത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, പ്രോട്ടീൻ നിലനിർത്തുന്നതിനും സഹായകരമാണ്. അത് കൊണ്ട് തന്നെ ഇത് ആമാശയത്തിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ചിയ സീഡ്സ്

കഴിക്കുന്ന ആഹാരത്തിൻ്റെ കൂടെ തന്നെ ചിയ സീഡ്സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല ഇത് ചർമ്മത്തിൻ്റെ കാര്യത്തിലും ഉപകാരിയാണ്.

ചായ| കാപ്പി

ധാരാളം ആൻ്റി ഓക്സിഡൻ്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ചായ. അത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് നല്ലതാണ്. ഇത് നല്ലൊരു ദാഹശമനി കൂടിയാണ്. ചായ കുടിക്കുന്നത് കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്കും ഏറെ നല്ലതാണ്. കട്ടൻ ചായയ്ക്ക് പകരം ഗ്രീൻ ടീ ആണ് കുടിക്കുന്നത് എങ്കിൽ ഹൃദയത്തിൻ്റെ ആരോഗ്യവും അതോടൊപ്പം തന്നെ രക്തത്തിൽ പ്ലാക്ക് രൂപപ്പെടുന്നത് തടയാനും സാധിക്കുന്നു.

കാപ്പിയിലേക്ക് വരികയാണെങ്കിൽ അതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ നല്ല കാപ്പിപ്പൊടി ഉപയോഗിച്ച് കാപ്പി ഉണ്ടാക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.

ചുക്ക് കാപ്പി പോലുള്ളവ കുടിക്കുന്നത് പനി, ജലദോഷം പോലുള്ള അവസ്ഥകളിൽ നിന്നും നമ്മളെ രക്ഷിക്കും. മാത്രമല്ല പലതരത്തിലുള്ള കാൻസറിനേയും തടയുവാൻ കാപ്പിയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ലിവർ സിറോസിസ്, പ്രമേഹം പോലുള്ള രോഗാവസ്ഥകൾക്കും ഏറെ നല്ലതാണ്.

നുറുങ്ങ് : ഏത് തരത്തിലുള്ള ഭക്ഷണമായാലും അത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അത് കൊണ്ട് തന്നെ കാപ്പിയായാലും ചായ ആയാലും ദിവസത്തിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല.

ഉരുളക്കിളങ്ങ്

സാമ്പാഡ പോലുള്ള ഭക്ഷണങ്ങളിൽ മാത്രമാണ് നമ്മൾ ഉരുളക്കിഴങ്ങഅ ഉപയോഗിക്കുന്നത് അല്ലെ,, എന്നാൽ ഇത് നമ്മുടെ ആഹാരത്തിൽ തീർച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് എന്ന് നിങ്ങൾക്കറിയാമോ? കിഴങ്ങിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു, ഇത് രക്തത്തിലെ പ്രഷറിനെ നിയന്ത്രിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ :മുടി തിളങ്ങും ഈ പ്രകൃതി ദത്ത ഹെയർ ജെല്ലുകൾ ഉപയോഗിച്ചാൽ

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Those who are over 30 years old can take care of these things
Published on: 30 July 2022, 05:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now