പഴ വർഗ്ഗങ്ങൾ വീട്ടിൽ കേടാകാതെ സൂക്ഷിക്കാൻ ചില പൊടികൈകൾ പരീക്ഷിക്കാം.
- പഴങ്ങൾ കേടാകാതിരിക്കാൻ ഏറ്റവും മികച്ച വഴിയാണ് നാരങ്ങ വെള്ളം. നാരങ്ങ വെള്ളത്തിൽ പഴ വർഗ്ഗങ്ങൾ ഇട്ടുവെക്കുന്നത് കേടാകാതെ ഇരിക്കാൻ സഹായിക്കും. നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് അഞ്ചു മിനിറ്റ് ഇട്ടുവെക്കണം. ശേഷം അവ എടുത്ത് നല്ല ശുദ്ധമായ വെള്ളത്തിൽ അഞ്ചു മണിക്കൂർ ഇട്ടുവെക്കണം. ഇങ്ങനെ ചെയ്യുന്നത് പഴങ്ങൾ കേടാകാതിരിക്കാൻ സഹായിക്കും.
- സോഡ വെള്ളത്തിൽ അഞ്ചു മിനുറ്റ് പഴങ്ങൾ ഇട്ടു വെക്കുന്നതും പഴങ്ങൾ കേടാകാതിരിക്കാൻ സഹായിക്കും.
- തേനും ചെറു ചൂടുവെള്ളവും മിശ്രിതമാക്കി അതിലേക്ക് അര മണിക്കൂർ പഴങ്ങൾ ഇട്ടുവെയ്‌ക്കുക. ശേഷം ശുദ്ധമായ വെള്ളത്തിലിട്ട് എട്ട് മണിക്കൂർ വെയ്ക്കുക. പഴങ്ങൾ കേടാകുന്നത് ഒഴിവാക്കാം.
Tips for keeping fruits intact
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സോയാബീനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 പ്രധാന വസ്തുതകൾ