1. Health & Herbs

പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിവുള്ള 5 Vitamin C പാനീയങ്ങൾ

അണുബാധകളിൽ നിന്ന് ശരീരത്തെ രക്ഷിക്കാനും, വിഷവസ്തുക്കളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും മറ്റും സഹായിക്കുന്ന വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു water soluble vitamin ആണ് Vitamin C. Vitamin C നമ്മുടെ ശരീരത്തിൽ സ്വമേധയ ഉൽപാദിപ്പിക്കുന്നില്ല.

Meera Sandeep
Vitamin-C

അണുബാധകളിൽ നിന്ന് ശരീരത്തെ രക്ഷിക്കാനും, വിഷവസ്തുക്കളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും  മറ്റും സഹായിക്കുന്ന വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു water soluble vitamin ആണ്  Vitamin C.  Vitamin C നമ്മുടെ ശരീരത്തിൽ സ്വമേധയ ഉൽപാദിപ്പിക്കുന്നില്ല.

ഭക്ഷണത്തിലൂടെ vitamin C കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

  • രക്തസമ്മർദ്ദം (high blood pressure) കുറയ്ക്കാൻ സഹായിക്കുന്നു.
  • Vitamin C കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ, antioxidant കളുടെ വാസസ്ഥാനമെണ് (powerhouse of antioxidants). Antioxidants ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ശരീരത്തെ മാറാരോഗങ്ങളിൽനിന്നും രക്ഷിക്കുന്നു.
  • Bad cholesterol level കുറച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുന്നു.
  • Vitamin C പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതുകൊണ്ട് cough, cold, തുടങ്ങി കാലാവസ്ഥ മാറുന്നതനുസരിച്ചു വരുന്ന രോഗങ്ങൾ (seasonal diseases) വരാതെ നോക്കുന്നു .

Vitamin C അടങ്ങിയ, ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന 5 പാനീയങ്ങൾ

  1. നാരങ്ങ വെള്ളം (Lemon Water)

രാവിലെ എഴുനേറ്റ ഉടൻ ചൂടുവെള്ളത്തിൽ കലക്കിയ നാരങ്ങ, തേൻ മാത്രം ചേർത്തോ അല്ലെങ്കിൽ തേനും കുരുമുളകും ചേർത്തോ കുടിച്ചാൽ പ്രതിരോധശക്തി ലഭിക്കും. Soda, black salt, sugar, എന്നിവ തണുത്ത വെള്ളത്തിൽ ഉണ്ടാക്കിയ നാരങ്ങ വെള്ളത്തിൽ ചേർത്ത് refreshing lemonade ഉണ്ടാക്കാവുന്നതാണ്.

  1. Milk Shake/ Smoothie

Vitamin C ധാരാളം അടങ്ങിയ Mango, apple, strawberry, kiwi, papaya, എന്നിവയുടെ shake അല്ലെങ്കിൽ smoothie ഉണ്ടാക്കാം.

  1. Vegetable Juice

ഇലകറികളായ spinach, broccoli, എന്നിവയുടെയും, cabbage, cauliflower, kale, tomato, cucumber, എന്നി പച്ചക്കറികളുടെയും ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  1. Herbal Tea

മല്ലിയില, തുളസി, പുതിനയുടെ ഇല, കാശിത്തുമ്പ, റോസ്മേരി, എന്നിവയെല്ലാം ചേർത്തുണ്ടാക്കിയ ഹെർബൽ ചായയിൽ ധാരാളം antioxidants അടങ്ങിയിട്ടുണ്ട്.

  1. Fruit Juice

Vitamin C അടങ്ങിയ orange, litchi, pineapple, watermelon, cherries, എന്നി പഴവർഗ്ഗങ്ങളുടെ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശക്തി വർദ്ധിക്കാൻ സഹായിക്കുന്നു.

Vitamin C അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തുന്നതാണ്, ശരീരത്തിന്  vitamin C ലഭിക്കുന്നതിനുള്ള എളുപ്പ വഴി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചകിരിച്ചോറ് വീട്ടിൽത്തന്നെ ഉണ്ടാക്കാം

English Summary: Five Vitamin C Drinks for Boosting Immunity & Lowering High Blood Pressure

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds